Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജോലി വാഗ്​ദാനം...

ജോലി വാഗ്​ദാനം ചെയ്​ത്​ കോടികൾ തട്ടിയ ദമ്പതികൾ മുങ്ങി

text_fields
bookmark_border
ജോലി വാഗ്​ദാനം ചെയ്​ത്​ കോടികൾ തട്ടിയ ദമ്പതികൾ മുങ്ങി
cancel

കോഴിക്കോട്​: ​െഎ.ടി രംഗത്ത്​ വീട്ടിലിരുന്ന്​ ജോലിചെയ്​ത്​ പണമുണ്ടാക്കാമെന്ന്​ വാഗ്​ദാനം ചെയ്​ത്​ കബളിപ്പിച്ച്​ വിദ്യാസമ്പന്നരായ വീട്ടമ്മമാരുൾപ്പെടെ 3500 ഒാളം പേരിൽനിന്നായി അയ്യായിരം രൂപ വീതം ഒമ്പത്​ കോടിയോളം രൂപ തട്ടിയെടു​ത്ത്​ ദമ്പതികൾ മുങ്ങി. വെസ്​റ്റ്​ഹിൽ ജസ്​ല ​െസൻറർ കെട്ടിടത്തി​​െൻറ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ​െഎ.ടി വേൾഡി​​െൻറ പേരിലാണ്​ വൻ തട്ടിപ്പ്​ നടന്നത്​.

വഞ്ചിക്ക​െപ്പട്ട 200ഒാളം പേരുടെ  പരാതിയിൽ നടക്കാവ്​ പൊലീസ്​  വഞ്ചനാ കുറ്റത്തിന്​ കേസെടുത്തു. കൂത്തുപറമ്പ്​  സ്വദേശിയായ പ്രവീണ എന്ന്​ സ്വയം പരിചയപ്പെടുത്തിയ യുവതിയും ഭർത്താവുമാണ്​ നിരവധിയാളുകളെ  കബളിപ്പിച്ചത്​. എട്ട്​ മാസം മുമ്പ്​ പ്രവർത്തനം തുടങ്ങിയ ഒാഫിസ്​ തിങ്കളാഴ്​ച മുതൽ പൂട്ടികിടക്കുന്നത്​ കണ്ടാണ്​ ഉദ്യോഗാർഥികളും ജീവനക്കാരും തട്ടിപ്പ്​ മനസ്സിലാക്കിയത്​. പരസ്യം നൽകിയും ജീവനക്കാർ വഴി പ്രചരിപ്പിച്ചുമാണ്​ കൂടുതൽ പേരെ ഇവർ ആകർഷിച്ചത്​. ഡാറ്റാ എൻട്രി ജോലിയാണ്​ വാഗ്​ദാനം ചെയ്​തത്​. 950 പേജിലുള്ള ഉള്ളടക്കം പി.ഡി.എഫ​ിലേക്ക്​ മാറ്റുന്നതിനും വേർഡിലുള്ള വിഷയം എഡിറ്റ്​ ചെയ്യുന്നതുമാണ്​ നിർദേശിച്ച ജോലി.

പി.ഡി.എഫിലേക്ക്​ മാറ്റുന്ന ഒരു ജോലിക്ക്​  17,000 രൂപയും എഡിറ്റിങ്ങിന്​ 12,000 രൂപയുമാണ്​ വേതനം നിശ്ചയിച്ചത്​. ഒരു ജോലി ഏറ്റെടുക്കുന്നതിന്​  മുന്നോടിയായി നൂറ്​ രൂപയുടെ രണ്ട്​ മുദ്രപത്രമുൾപ്പെടെ 5000 രൂപ ഉദ്യോഗാർഥികൾ സ്​ഥാപനത്തിന്​ മുൻകൂർ  നൽകണം. നാല്​ പ്രവൃത്തികൾ പൂർത്തിയാക്കിയാൽ വേതനത്തിന്​ പുറമെ ഇൗ തുക തിരികെ ലഭിക്കു​െമന്നായിരുന്നു വാഗ്​ദാനം. ഇത്തരത്തിൽ രണ്ടും മൂന്നും ജോലികൾക്കായി 5000 വീതം ലക്ഷം രൂപ വരെ മുൻകൂർ  അടച്ച നിരവധി പേരാണ്​ തിങ്കളാഴ്​ച പരാതിയുമായി എത്തിയത്​.  

തിങ്കളാഴ്​ച ഒാഫിസിലെത്തിയപ്പോൾ പ​ൂട്ട്​ മാറ്റി പ​ൂട്ടിയ നിലയിലായിരുന്നു.​ പരാതിക്കാരായ ഉ​േദ്യാഗാർഥികൾ കൂടുതൽ അന്വേഷിച്ചപ്പോൾ ഇവരുടെ കുട്ടി പഠിച്ചിരുന്ന മാളിക്കടവ്​ സ്​കൂളിൽ നിന്നും കഴിഞ്ഞ വെള്ളിയാഴ്​ച പേര്​ വെട്ടിക്കൊണ്ടുപോയതായും കണ്ടെത്തി.
വഞ്ചിക്കപ്പെട്ടവർക്ക്​ പുറമെ സ്​ഥാപനത്തിലെ ജീവനക്കാരായ ആറു പേർക്ക്​ ശമ്പളവും നൽകിയിട്ടില്ല. ബംഗളൂരുവിൽനിന്ന്​ ദിവസവും മൂന്ന്​ ലക്ഷം രൂപയോളം അക്കൗണ്ടിലേക്ക്​ വരാറു​ണ്ടായിരുന്നുവെന്ന്​ ജീവനക്കാർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraud case
News Summary - fraud case
Next Story