Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിർബന്ധിത മത പരിവർത്തന...

നിർബന്ധിത മത പരിവർത്തന സ്​ഥാപനങ്ങൾ പൊലീസ്​​ പൂട്ടിക്കണം -ഹൈകോടതി

text_fields
bookmark_border
നിർബന്ധിത മത പരിവർത്തന സ്​ഥാപനങ്ങൾ പൊലീസ്​​ പൂട്ടിക്കണം -ഹൈകോടതി
cancel

കൊച്ചി: സ്വന്തം മതം സ്വീകരിച്ചു ജീവിക്കാൻ അനുവദിക്കാതെ നിർബന്ധിത മത പരിവർത്തനം നടത്തുന്ന ഹിന്ദു, മുസ്​ലീം, ക്രിസ്​ത്യൻ സ്​ഥാപനങ്ങളെ പൊലീസ്​ റെയ്​ഡ്​ ചെയ്​ത്​ പൂട്ടിക്കണമെന്ന്​ ഹൈകോടതി. എല്ലാ മിശ്ര വിവാഹങ്ങൾക്കും മതത്തി​​​​​െൻറ ​ൈവകാരിക പരിവേഷം ചാർത്തി ലവ്​ ജിഹാദെന്നും ഖർ വാപസിയെന്നും ആ​േരാപിച്ച്​ ദൈവത്തി​​​​​െൻറ സ്വന്തം നാടിനെ ഭിന്നിപ്പിക്കരുതെന്നും പരിശുദ്ധ പ്രണയ ബന്ധങ്ങൾക്ക്​ പോലും ഇത്തരം ആ​േരാപണങ്ങളുന്നയിച്ച്​ നാടി​​​​​െൻറ മത സൗഹാർദാന്തരീക്ഷം തകർക്കാൻ ശ്രമിക്കരുതെന്നും ഡിവിഷൻബെഞ്ച്​ ഉത്തരവിട്ടു.  ത​​​​​െൻറ ഭാര്യ ശ്രുതിയെ രക്ഷിതാക്കളുടെ തടങ്കലിൽ നിന്ന്​ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്​ കണ്ണൂര്‍ സ്വദേശി അനീസ് ഹമീദ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജി അനുവദിച്ചുകൊണ്ടാണ്​ ഉത്തരവ്​.പ്രായപൂർത്തിയായ ഇരുവരും സ്​പെഷൽ മാരേജ്​ ആക്​ട്​ പ്രകാരം വിവാഹം നടത്തിയ സാഹചര്യം ചൂണ്ടിക്കാട്ടിയ കോടതി ശ്രുതിയെ ഭർത്താവിനൊപ്പം പോകാൻ അനുവദിച്ചു.

ശ്രുതിയും അനീസും തമ്മിൽ സഹപാഠികളായിരിക്കു​േമ്പാൾ മുതലുള്ള പ്രണയമാണ്​. ഇരുവരും ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുകയും ചെയ്​തു. എന്നാൽ, ഇൗ ബന്ധത്തെ ശ്രുതിയുടെ മാതാപിതാക്കള്‍ ലവ്ജിഹാദായും തിരികെ കൊണ്ടുവരാനുള്ള ശ്രമത്തെ അനീസ് ഘര്‍വാപസിയായും ആരോപിക്കുകയാണ്. ഇഷ്​ടമുള്ള മതത്തില്‍ വിശ്വസിക്കാനും സ്വീകരിക്കാനും അവ പ്രചരിപ്പിക്കാനും ഭരണഘടനയുടെ 25ാം പരിഛേദം പൗരന്‍മാര്‍ക്ക് അവകാശം നല്‍കുന്നു. ഭരണഘടനാപരമായ ഇൗ  അവകാശം ഇല്ലാതാക്കാൻ മത തീവ്രവാദ സംഘടനകൾക്കും വിധ്വംസക സംഘടനകൾക്ക​ും ഒരിക്കലും കഴിയില്ലെന്ന്​ കോടതി വ്യക്​തമാക്കി. കഴിഞ്ഞ ദിവസം ശ്രുതി സിന്ദൂരം തൊട്ടാണ് കോടതിയിൽ വന്നത്​. മരണം വരെ ഹിന്ദുവായി തുടരുമെന്നാണ്​ പറഞ്ഞത്​. അനീസും മുസ്‌ലീമായി തുടരാനാണ്​ ഉദ്ദേശിക്കുന്നത്​. ഒാക്​ടോബർ ഒമ്പതിന്​ ഇരുവരും വിവാഹം രെജിസ്​റ്റർ ചെയ്​തതി​​​​​െൻറ രേഖ ​കോടതിക്ക്​ സമർപ്പിച്ചിട്ടുണ്ട്​. മറ്റൊരു മതസ്​ഥനായ യുവാവുമായുള്ള പ്രണയത്തി​​​​​െൻറ പേരിൽ മാതാപിതാക്കൾ തൃപ്പൂണിത്തുറയിലെ യോഗ കേന്ദ്രത്തിൽ തടവിലാക്കിയെന്നാണ്​ യുവതി നൽകിയിട്ടുള്ള മൊഴി. അവി​െട നേരിടേണ്ടി വന്ന പീഡനങ്ങളും വിവരിച്ചിട്ടുണ്ട്​.

ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ​പ്രായപൂർത്തിയായ പക്വതയുള്ള യുവതി വിവാഹം കഴിക്കാനുദ്ദേശിക്കുന്നയാളെ സ്വയം ക​ണ്ടെത്തുകയാണ്​ ചെയ്​തത്​. യോഗ കേന്ദ്രത്തിലോ മാതാപിതാക്കളുടെ വീട്ടിലോ അവരെ തളച്ചിടാനാവില്ല. ശ്രുതിക്കും അനീസിനും മാതാപിതാക്കളില്‍ നിന്നോ മറ്റേതെങ്കിലും ഭാഗത്ത്​ നിന്നോ ഇടപെടലുകളില്ലാതെ ജീവിക്കാൻ കഴിയുന്നുണ്ടെന്ന് പോലിസ് ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. തനിക്കെതി​രായ ആരോപണങ്ങളെല്ലാം നേരിട്ട്​ വിജയം നേടും വരെ ദൃഡവിശ്വാസം പുലര്‍ത്തിയ യുവതിയുടെ അസാമാന്യ ധൈര്യത്തെ പ്രകീർത്തിച്ച കോടതി നീതി വ്യവസ്​ഥയെ വഴിതെറ്റിക്കാനുദ്ദേശിച്ച്​ മാതാപിതാക്കൾ ഹരജികൾ നൽകിയതിനെ അപലപിക്കുകയും ചെയ്​തു. 

യോഗ കേന്ദ്രത്തെ അനുകൂലിച്ച്​ ആതിര എന്ന യുവതിയും ക്രിസ്ത്യന്‍ ഹെല്‍പ്പ്‌ലൈന്‍ എന്ന സംഘടനയും യോഗാകേന്ദ്രത്തില്‍ പീഡനം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യോഗാകേന്ദ്രം നടത്തുന്ന വിജ്ഞാന ഭാരതി എജുക്കേഷണല്‍ ആൻറ്​ ചാരിറ്റബിള്‍ സൊസൈറ്റിയും കക്ഷി ചേരാൻ ഹരജികൾ നൽകിയെങ്കിലും അപേക്ഷകൾ പരിഗണിച്ചില്ല. ​വ്യക്​തിയുടെ സ്വാതന്ത്ര്യം അപകടത്തിലാകുന്ന അവസ്​ഥയിൽ ഏറ്റവും ഫലപ്രദമായ മാർഗമാണ്​ ഹേബിയസ്​ കോർപസ്​. അനധികൃതവും നിയമവിരുദ്ധവുമായ തടങ്കലിലാണ്​ വ്യക്​തിയെന്ന്​ ബോധ്യപ്പെട്ടാൽ അസ്വാത​ന്ത്ര്യത്തി​​​​​െൻറ പൂട്ടു പൊട്ടിച്ച്​ തുറന്നുവിടേണ്ടതുണ്ട്​. ഇക്കാര്യം മാത്രമേ കോടതിക്ക്​ പരിശോധിക്കേണ്ടതുള്ളൂ. കക്ഷി ചേരാൻ വന്നവരു​െട ആക്ഷേപങ്ങൾ പരിഗണിക്കേണ്ട ആവശ്യം കോടതിക്കില്ല. അക്കാര്യങ്ങൾ അവർക്ക്​ കേസന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്​ഥർ മുമ്പാകെ നൽകാമെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ഹരജികൾ പരിഗണിക്കാതെ തള്ളിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala high courtkerala newsmalayalam newsforced religious conversion centersKochi yoga centre
News Summary - forced religious conversion centers should demolish- kerala high court- Kerala news
Next Story