Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​െഎ​ക്യ കേ​ര​ള​ത്തി​ലെ...

​െഎ​ക്യ കേ​ര​ള​ത്തി​ലെ ആ​ദ്യ സ​ർ​ക്കാ​റി​​ന്​ 60 വ​യ​സ്സ്​

text_fields
bookmark_border
​െഎ​ക്യ കേ​ര​ള​ത്തി​ലെ ആ​ദ്യ സ​ർ​ക്കാ​റി​​ന്​ 60 വ​യ​സ്സ്​
cancel

തിരുവനന്തപുരം: നവകേരള നിർമിതിക്ക് തറക്കല്ലിട്ട െഎക്യകേരളത്തിലെ ആദ്യ സർക്കാറിന് 60 വയസ്സ്. ഭരണനിർവഹണം, സമ്പത്തി​െൻറ പുനർവിതരണം, സാമൂഹിക ഉത്തരവാദിത്തം നിറവേറ്റൽ, പൊതു അവകാശങ്ങൾക്ക് ഉൗന്നൽ നൽകൽ എന്നിവയിലൂടെ കേരളീയ സമൂഹത്തിന് മാറ്റത്തി​െൻറ വഴി കാണിച്ചുകൊടുത്തത് 1957ലെ ഇ.എം.എസ് സർക്കാറാണ്. 1957 ഏപ്രിൽ നാലിനാണ് ലോകത്തി​െൻറയും രാജ്യത്തി​െൻറയും രാഷ്ട്രീയ മനസ്സുകളെ ഞെട്ടിച്ച് ഇ.എം.എസ് നമ്പൂതിരിപ്പാടി​െൻറ നേതൃത്വത്തിലുള്ള ആദ്യ കമ്യൂണിസ്റ്റ് സർക്കാർ ബാലറ്റ് പേപ്പറിലൂടെ അധികാരത്തിൽ എത്തിയത്.

ലോകത്തുതന്നെ കമ്യൂണിസ്റ്റ് ആശയത്തിൽ അധിഷ്ഠിതമായ പാർട്ടി ഇത്തരത്തിൽ അധികാരത്തിലേറുന്നത് ആദ്യമായിരുന്നു. ഒരു ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയും 126 അംഗങ്ങളുമുണ്ടായിരുന്ന നിയമസഭയിൽ സി.പി.െഎക്ക് അഞ്ച് സ്വതന്ത്രർ ഉൾെപ്പടെ 65 അംഗങ്ങളുെട പിന്തുണയാണ് ഉണ്ടായിരുന്നത്. സ്വതന്ത്ര അംഗങ്ങളെ പ്രത്യേകം വിളിപ്പിച്ച് സി.പി.െഎക്ക് പിന്തുണ നൽകുന്നുവെന്നത് അറിഞ്ഞശേഷമാണ് ഗവർണർ ഇ.എം.എസിനെ സർക്കാർ രൂപവത്കരിക്കാൻ ക്ഷണിച്ചത് തന്നെ ആ ഗവൺമ​െൻറിനെ കാത്തിരുന്ന ദിനങ്ങളുടെ സൂചനയായിരുന്നു.

എട്ട് കമ്യൂണിസ്റ്റ് മന്ത്രിമാരും മൂന്ന് സ്വതന്ത്രരും അടങ്ങുന്ന മന്ത്രിസഭതന്നെ ദേശീയ പ്രസ്ഥാനത്തി​െൻറ നേർ അവകാശികളായിരുന്നു. സി. അച്യുതമേനോൻ (ധനകാര്യം), ടി.വി. തോമസ് (തൊഴിൽ, ഗതാഗതം), കെ.സി. ജോർജ് (ഭക്ഷ്യം, വനം), കെ.പി. ഗോപാലൻ (വ്യവസായം), ടി.എ. മജീദ് (പൊതുമരാമത്ത്), പി.കെ. ചാത്തൻ മാസ്റ്റർ (തേദ്ദശ സ്വയംഭരണം), ജോസഫ് മുണ്ടശ്ശേരി (വിദ്യാഭ്യാസം), കെ.ആർ. ഗൗരിയമ്മ (റവന്യൂ, എക്സൈസ്), വി.ആർ. കൃഷ്ണയ്യർ (ആഭ്യന്തരം, നിയമം, വൈദ്യുതി) എ.ആർ. മേനോൻ (ആരോഗ്യം) എന്നിവരായിരുന്നു മന്ത്രിമാർ. ബൂർഷ്വാ ജനാധിപത്യത്തി​െൻറ അതിരുകൾക്കുള്ളിൽ നിൽക്കുേമ്പാഴും ഭരണഘടനക്കുള്ളിൽനിന്ന് സാധ്യമായ സാമൂഹിക മാറ്റത്തിന് അടിത്തറ പാകിയ പദ്ധതികളായിരുന്നു സർക്കാറി​െൻറ മുഖമുദ്ര.

ഭൂമിക്കുമേൽ അടിച്ചമർത്തപ്പെട്ട വലിയൊരു വിഭാഗത്തിന് അവകാശം നൽകാൻ തുടക്കം കുറിച്ച 1957 ഏപ്രിൽ11ലെ കുടിയിറക്ക് നിരോധന ഒാർഡിനൻസ്തന്നെ സർക്കാറി​െൻറ ലക്ഷ്യം വ്യക്തമാക്കുന്നതായിരുന്നു. തുടർന്ന് കാർഷിക ബന്ധ വ്യവസ്ഥയെ ഉടച്ചുവാർത്ത കേരള കാർഷിക ബന്ധ നിയമത്തിന് രൂപം നൽകി സമ്പത്തി​െൻറ പുനർവിതരണത്തിന് തുടക്കം കുറിച്ചു.

ക്രൈസ്തവ സഭാധികാരികളുടെയും സവർണജാതിക്കാരുടെയും കൈകളിൽ വെറും പാവകളായി മാറിയ അധ്യാപകർക്ക് ആത്മാഭിമാനം നൽകിയ വിദ്യാഭ്യാസനിയമം വന്നതോടെ ജാതി-മത ശക്തികളുടെ അവിശുദ്ധ രാഷ്ട്രീയ ഇടപെടലിന് തുടക്കം കുറിച്ച വിമോചനസമരത്തി​െൻറ കാഹളം മുഴങ്ങി.

വിമോചന സമരവും ചന്ദനത്തോപ്പ് വെടിവെപ്പും തൊഴിലാളികൾ കൊല്ലപ്പെട്ടതും അങ്കമാലി സംഭവവും സർക്കാറിനുമേൽ കരിനിഴൽ വീഴ്ത്തി. സി.പി.െഎ ജനറൽ സെക്രട്ടറിയായിരുന്ന അജയ്ഘോഷ് തന്നെ പൊലീസ് നടപടി പാടില്ലായിരുന്നെന്ന് പരസ്യമായി സമ്മതിച്ചു. ഇന്ദിരഗാന്ധിയുടെ സന്ദർശനവും പ്രധാനമന്ത്രി നെഹ്റുവിന് റിപ്പോർട്ട് സമർപ്പണവും ആയതോടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്യൂണിസ്റ്റ് സർക്കാറിന് തിരശ്ശീലയിടാനുള്ള പിന്നണി പ്രവർത്തനം മൂർധന്യത്തിലെത്തി. സർക്കാറിനെ അട്ടിമറിക്കാൻ തങ്ങൾ പണം നൽകിയിട്ടുണ്ടെന്ന് മുൻ അമേരിക്കൽ അംബാസഡർ പാട്രിക് മൊയ്നിഹാൻ പിന്നീട് വെളിപ്പെടുത്തിയത് ഗൂഢാലോചനയുടെ അന്തർദേശീയ തലം വെളിപ്പെടുത്തുന്നതായിരുന്നു.

ഒടുവിൽ രണ്ടുവർഷവും മൂന്ന് മാസവുമായപ്പോൾ 1959 ജൂലൈ 31ന് ഇ.എം.എസ് സർക്കാറിനെ പിരിച്ചുവിട്ടു. ഭരണഘടനയുടെ 356ാം അനുച്ഛേദം ആദ്യമായും പിന്നീട് നിരന്തരവും രാഷ്ട്രീയ പ്രതിയോഗികൾക്കുനേരെ പ്രയോഗിക്കുന്നതി​െൻറ തുടക്കവും കൂടിയായിരുന്നു അത്. ആദ്യ കമ്യൂണിസ്റ്റ് സർക്കാറി​െൻറ ഒാർമകൾക്ക് 60 വയസ്സ് തികയുേമ്പാഴും രാഷ്ട്രീയ ഭേദമന്യേ യുവത്വത്തി​െൻറ സ്മൃതിചിത്രങ്ങൾ ഇപ്പോഴും നിറക്കുന്ന സർക്കാറായി ഇന്നും അറിയപ്പെടുന്നതും താരതമ്യങ്ങളില്ലാത്ത  ഭരണമായിരുന്നു അത് എന്നതിനാലാണ്.

ആദ്യ മന്ത്രിസഭ അധികാരമേറ്റതി​െൻറ വജ്രജൂബിലി ആഘോഷം ഇന്ന് തുടങ്ങും
തിരുവനന്തപുരം: കേരളത്തിലെ ആദ്യ മന്ത്രിസഭ അധികാരമേറ്റതി​െൻറ വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് ഇൗമാസം അഞ്ചിന് തുടക്കമാവും. ഏപ്രില്‍ 21 മുതല്‍ 26 വരെയുള്ള ദിവസങ്ങളിൽ വിപുലമായ ആഘോഷ പരിപാടികളും സംഘടിപ്പിക്കുമെന്ന് മന്ത്രി എ.സി. മൊയ്തീൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
അഞ്ചിന് വൈകീട്ട് അഞ്ചിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രിമാരായ എ.കെ. ആൻറണി, വി.എസ്. അച്യുതാനന്ദൻ, ഉമ്മന്‍ ചാണ്ടി, മന്ത്രിമാർ തുടങ്ങിയവര്‍ പങ്കെടുക്കും. 26ന് വൈകീട്ട് അഞ്ചിന് സമാപനസമ്മേളനം  നിശാഗന്ധിയില്‍ ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യും. ആദ്യ കേരള നിയമസഭയില്‍ അംഗങ്ങളായിരുന്ന കെ.ആർ. ഗൗരിയമ്മ, ഇ. ചന്ദ്രശേഖരന്‍ നായര്‍ എന്നിവരെ വീടുകളിലെത്തി ആദരിക്കും. ഇൗമാസം 21 മുതല്‍ 26 വരെയുള്ള പരിപാടികൾ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലും കനകക്കുന്ന് കൊട്ടാരത്തിലുമാണ് നടക്കുക. സെമിനാറുകൾ, ഒരു ദിവസം നീളുന്ന വനിത പാര്‍ലമ​െൻറ് തുടങ്ങിയവ ഇതോടൊപ്പം സംഘടിപ്പിക്കും.

വിവിധ മേഖലകളില്‍നിന്ന് 2000 വനിതകള്‍ വനിത പാര്‍ലമ​െൻറില്‍ പങ്കെടുക്കും. 21ന് വൈകീട്ട് മജീഷ്യന്‍ മുതുകാടി​െൻറ നേതൃത്വത്തിൽ ‘ഇൻററാക്ടിവ് മാജിക് ഫിനാലെ’, 22ന് കെ.ടി. മുഹമ്മദി​െൻറ വിഖ്യാത സാമൂഹിക നാടകം ‘ഇത് ഭൂമിയാണ്’, 23ന് വൈകീട്ട് ഉമയാള്‍പുരം എം. ജയചന്ദ്രൻ, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, സ്റ്റീഫന്‍ ദേവസി, ആറ്റുകാല്‍ ബാലസുബ്രഹ്മണ്യന്‍ എന്നിവരുടെ ഫ്യൂഷന്‍ സംഗീത വിരുന്ന് ‘ജ്വാല’, 24ന് സി.ജെ. കുട്ടപ്പനും കലാമണ്ഡലവും ചേര്‍ന്നൊരുക്കുന്ന ‘ക്ലാസിക്കല്‍ ഡാന്‍സ് ആൻഡ് ഫോക് ഷോ’, 25ന് കേരളത്തി​െൻറ നവോത്ഥാന കാലഘട്ടവും ദേശീയ പ്രക്ഷോഭങ്ങളും, ‘നവോത്ഥാന ദൃശ്യസന്ധ്യ’ മള്‍ട്ടിമീഡിയ ദൃശ്യാവതരണം, 26ന് പിന്നണി ഗായകന്‍ ഹരിഹരനും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്ന് എന്നിവയും ഉണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:first EMS ministry
News Summary - first govt in united kerala has 60
Next Story