Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാറി​െൻറ ഒന്നാം...

സർക്കാറി​െൻറ ഒന്നാം വാർഷികാഘോഷം ഇന്ന്​ തുടങ്ങും

text_fields
bookmark_border
സർക്കാറി​െൻറ ഒന്നാം വാർഷികാഘോഷം ഇന്ന്​ തുടങ്ങും
cancel

തി​രു​വ​ന​ന്ത​പു​രം: മേ​യ്​ 20 മു​ത​ൽ ജൂ​ൺ അ​ഞ്ചു​വ​രെ നീ​ളു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളു​മാ​യി പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​ർ ഒ​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്നു. കൊ​ച്ചി മെ​ട്രോ നാ​ടി​ന്​ സ​മ​ർ​പ്പി​ക്കു​ന്ന​തു​ൾ​െ​പ്പ​ടെ നി​ര​വ​ധി പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്​​ഘാ​ട​ന​വും ത​റ​ക്ക​ല്ലി​ട​ലും പ​ട്ട​യ​മേ​ള​യും സം​ഘ​ടി​പ്പി​ക്കും. 

മേ​യ് 25ന് ​തി​രു​വ​ന​ന്ത​പു​രം നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ്​ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ ഒൗ​ദ്യോ​ഗി​ക ഉ​ദ്​​ഘാ​ട​നം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. വൈ​കീ​ട്ട് 5.30ന് 1000 ​മ​ണ്‍ചെ​രാ​തു​ക​ള്‍ തെ​ളി​ക്കും. നെ​യ്യാ​റി​ല്‍നി​ന്ന് അ​രു​വി​ക്ക​ര വെ​ള്ള​മെ​ത്തി​ക്കാ​ന്‍ പ്ര​വ​ര്‍ത്തി​ച്ച ജ​ല​അ​തോ​റി​റ്റി ജീ​വ​ന​ക്കാ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ക്കു​മെ​ന്നും​ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. 

20ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന് പ​ത്ത​നം​തി​ട്ട റാ​ന്നി​യി​ല്‍ സി​വി​ല്‍ സ്‌​റ്റേ​ഷ​ന്‍ മ​ന്ദി​ര​ത്തി​​​െൻറ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. 23ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന് കൊ​ല്ലം പു​ന​ലൂ​രി​ല്‍ ലൈ​ഫ് മി​ഷ​​​െൻറ ഭാ​ഗ​മാ​യി നി​ര്‍മി​ക്കു​ന്ന ഫ്ലാ​റ്റു​ക​ളു​ടെ ത​റ​ക്ക​ല്ലി​ട​ല്‍. 27ന് ​രാ​വി​ലെ 11ന് ​കൊ​ല്ല​ത്ത് ‘മ​േ​ത്സ്യാ​ത്സ​വം’ മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും. 28ന് ​രാ​വി​ലെ 10ന് ​തൃ​ശൂ​രി​ല്‍ ‘ഓ​പ​റേ​ഷ​ന്‍ ഒ​ളി​മ്പ്യ’ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം. രാ​വി​ലെ 11ന് ​തൃ​ശൂ​ര്‍ ല​ളി​ത​ക​ലാ അ​ക്കാ​ദ​മി ഹാ​ളി​ല്‍ ചി​ത്ര​ക​ലാ​പ്ര​ദ​ര്‍ശ​ന​വും ക​ര​കൗ​ശ​ല മേ​ള​യും സം​ഘ​ടി​പ്പി​ക്കും. 29ന് ​രാ​വി​ലെ എ​ട്ടി​ന് ആ​റ​ന്മു​ള​യി​ല്‍ വ​ര​ട്ടാ​ര്‍ പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ന​ട​ക്കും. 

31ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന് വ​ര്‍ക്ക​ല​യി​ല്‍ സ​​െൻറ​ര്‍ ഫോ​ര്‍ പെ​ര്‍ഫോ​മി​ങ്​ ആ​ര്‍ട്‌​സി​​​െൻറ ഉ​ദ്ഘാ​ട​നം ടൂ​റി​സം മ​ന്ത്രി നി​ര്‍വ​ഹി​ക്കും. ജൂ​ണ്‍ ഒ​ന്നി​ന്​ രാ​വി​ലെ 10ന് ​വ​യ​നാ​ട് മു​ള്ളം​കൊ​ല്ലി​യി​ല്‍ പു​ല്‍പ്പ​ള്ളി നീ​ര്‍ത്ത​ടാ​ധി​ഷ്ഠി​ത പ​ദ്ധ​തി ‘സു​ജ​ലം സു​ല​ഭം’ കൃ​ഷി​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കീ​ട്ട് അ​ഞ്ചി​ന് വി​ഴി​ഞ്ഞം തു​റ​മു​ഖം ബ​ര്‍ത്ത് പൈ​ലി​ങ്​ മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും. ര​ണ്ടാം​തീ​യ​തി വൈ​കീ​ട്ട് മൂ​ന്നി​ന്​ ‘അ​ഴി​മ​തി​ര​ഹി​ത ഭ​ര​ണം, ഭ​ര​ണ ന​വീ​ക​ര​ണം’ സെ​മി​നാ​ര്‍ വി.​ജെ.​ടി ഹാ​ളി​ല്‍ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. 

ജൂ​ണ്‍ ര​ണ്ടി​ന് രാ​വി​ലെ 10ന് ​ക​ഴ​ക്കൂ​ട്ടം കി​ന്‍ഫ്ര ഫി​ലിം ആ​ൻ​ഡ്​ വി​ഡി​യോ പാ​ര്‍ക്കി​ല്‍ ഫി​ലിം ആ​ര്‍ക്കൈ​വ്‌​സി​​​െൻറ ത​റ​ക്ക​ല്ലി​ട​ല്‍ മ​ന്ത്രി എ.​കെ. ബാ​ല​ന്‍ നി​ര്‍വ​ഹി​ക്കും. ജൂ​ൺ മൂ​ന്നി​ന്​ രാ​വി​ലെ 10ന് ​വ​യ​നാ​ട്ടി​ല്‍ ‘ആ​ദി​വാ​സി ഗോ​ത്ര​ബ​ന്ധു’ എ​ന്ന ഗോ​ത്ര ഭാ​ഷാ​ധ്യാ​പ​ക നി​യ​മ​ന പ​ദ്ധ​തി മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala govtpinarayi govtfirst anniversary
News Summary - first anniversary of govt
Next Story