Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചിൻ റിഫൈനറിയിൽ...

കൊച്ചിൻ റിഫൈനറിയിൽ തീപിടിത്തം; ആളപായമില്ല

text_fields
bookmark_border
കൊച്ചിൻ റിഫൈനറിയിൽ തീപിടിത്തം; ആളപായമില്ല
cancel

പള്ളിക്കര: അമ്പലമുകൾ കൊച്ചിൻ റിഫൈനറിയിൽ തീപിടിത്തം. വ്യാഴാഴ്​ച പുലർച്ച 6.30 ഓടെയാണ് സംഭവം. ക്രൂഡ് ഡിസ്​റ്റിലേഷൻ പ്ലാൻറിലെ സി.ഡി രണ്ടിലായിരുന്നു തീപിടിത്തം. പൈപ്പ്​ ലൈനിലുണ്ടായ ചോർച്ചയാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. പ്ലാൻറി​​െൻറ മുകൾ ഭാഗത്താണ് തീ പടരുന്നത് ആദ്യം കണ്ടത്. ഉടൻ ഇതി​​​െൻറ പ്രവർത്തനം നിർത്തുകയായിരുന്നു.

പ്ലാൻറ് പരിസരത്തെ തൊഴിലാളികളെ ഉൾപ്പെടെ ഉടൻ മാറ്റുകയും കമ്പനിയുടെ അകത്ത് തന്നെയുള്ള അഗ്​നിശമന സേനയും മറ്റ് സുരക്ഷവിഭാഗവും ചേർന്ന് തീ അണക്കുകയായിരുന്നു. തീ ഉടൻ അണക്കാനായതിനാൽ വൻ ദുരന്തം ഒഴിവായി. എന്നാൽ, തീപിടിത്തം ഗൗരവമുള്ളതായിരുന്നി​െല്ലന്നും ആളപായമി​െല്ലന്നും റിഫൈനറി അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firekerala newskochi refinerymalayalam newsambalamugal
News Summary - Fire in kochi refinery ambalamugal -Kerala News
Next Story