Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപനി; ഏഴുമരണം കൂടി

പനി; ഏഴുമരണം കൂടി

text_fields
bookmark_border
പനി; ഏഴുമരണം കൂടി
cancel

തി​രു​വ​ന​ന്ത​പു​രം: ശ​നി​യാ​ഴ്​​ച മ​രി​ച്ച ര​ണ്ടു​പേ​രു​ടേ​തു​ൾ​െ​പ്പ​ടെ  സം​സ്ഥാ​ന​ത്ത് ഏ​ഴ്​ പ​നി​മ​ര​ണം കൂ​ടി ആ​രോ​ഗ്യ വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചു.  എ​ച്ച് 1എ​ന്‍1 ബാ​ധി​ച്ച് ഒ​രാ​ളും ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച്  അ​ഞ്ചു​പേ​രു​മാ​ണ് മ​രി​ച്ച​ത്. പ​ക​ര്‍ച്ച​പ്പ​നി​മൂ​ലം ഒ​രാ​ളും മ​രി​ച്ചു.  തി​രു​വ​ന​ന്ത​പു​രം നാ​വാ​യി​ക്കു​ളം, ഞെ​ക്കാ​ട്, ചേ​ന്ന​േ​ങ്കാ​ട്​ സ്വ​ദേ​ശി  സു​നി​ല്‍ലാ​ല്‍ (40), മ​ല​പ്പു​റം വ​ഴി​ക്ക​ട​വ്​ സ്വ​ദേ​ശി സൗ​ദ (46) എ​ന്നി​വ​രാ​ണ്​  ശ​നി​യാ​ഴ്​​ച ഡെ​ങ്ക​പ്പ​നി ബാ​ധി​ച്ച്​ മ​രി​ച്ച​ത്. കൂ​ടാ​തെ കോ​ഴി​ക്കോ​ട്  തി​രു​വ​മ്പാ​ടി ബാ​ല​സു​ബ്ര​ഹ്മ​ണ്യം (62), കാ​ക്കൂ​ര്‍ രാ​വു​ണ്ണി​കു​ട്ടി നാ​യ​ര്‍  (79), കോ​ട്ട​യം എ​ലി​ക്കു​ളം ഗീ​ത അ​ജി (38) എ​ന്നി​വ​രു​ടെ മ​ര​ണ​വും  ഡെ​ങ്കി​പ്പ​നി കാ​ര​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ശ​നി​യാ​ഴ്​​ച സ്ഥി​രീ​ക​രി​ച്ചു. 

പ​ത്ത​നം​തി​ട്ട വ​ല്ല​ന സ്വ​ദേ​ശി വി​ജ​യ​കു​മാ​റി​​െൻറ (47) ​ മ​ര​ണ​മാ​ണ്  എ​ച്ച്  1എ​ന്‍1​മൂ​ല​മെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.  ഇ​തോ​ടെ ഇ​ക്കൊ​ല്ലം എ​ച്ച്  1വ​ണ്‍ എ​ന്‍ 1 ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 56 ആ​യി. തൃ​ശൂ​ര്‍ ഒ​ല്ലൂ​ക്ക​ര കാ​ര്‍ത്യാ​യ​നി​യാ​ണ് (65) പ​ക​ര്‍ച്ച​പ്പ​നി ബാ​ധി​ച്ച് മ​രി​ച്ച​ത്. അ​തേ​സ​മ​യം, 24,188 പേ​ർ ശ​നി​യാ​ഴ്ച മാ​ത്രം പ​ക​ര്‍ച്ച​പ്പ​നി​ക്ക് ചി​കി​ത്സ  തേ​ടി. അ​തി​ല്‍ 780 പേ​രെ കി​ട​ത്തി​ചി​കി​ത്സ​ക്ക് പ്ര​വേ​ശി​പ്പി​ച്ചു. 157 പേ​ര്‍ക്ക്  ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തി​ല്‍ 70 പേ​ര്‍ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​ണ്.  239 പേ​ർ ഡെ​ങ്കി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളു​മാ​യും ചി​കി​ത്സ​തേ​ടി. എ​റ​ണാ​കു​ളം  (15), ആ​ല​പ്പു​ഴ (12), തൃ​ശൂ​ര്‍ (12), കോ​ഴി​ക്കോ​ട് (13) ജി​ല്ല​ക​ളി​ലും  രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ത​ലാ​ണ്. 19 പേ​ര്‍ക്ക് എ​ച്ച് 1വ​ണ്‍ എ​ന്‍ 1  സ്ഥി​രീ​ക​രി​ച്ചു. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ  ഒ​രാ​ൾ​ക്ക്​  വീ​ത​വും ആ​ല​പ്പു​ഴ​യി​ൽ മൂ​ന്നു​പേ​ർ​ക്കും എ​റ​ണാ​കു​ള​ത്ത്​ എ​ട്ടു​പേ​ർ​ക്കും  വ​യ​നാ​ട്​ നാ​ലു​പേ​ർ​ക്കും കാ​സ​ർ​കോ​ട്ട്​​​ ര​ണ്ടു​​പേ​ർ​ക്കും എ​ച്ച്​1 എ​ൻ1  സ്​​ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്  ജി​ല്ല​ക​ളി​ല്‍നി​ന്ന് എ​ലി​പ്പ​നി​യും റി​പ്പോ​ര്‍ട്ട് ചെ​യ്തി​ട്ടു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fever in Kerala
News Summary - Fever panic in Kerala
Next Story