Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആ ക്രൂരത ലോകം കേട്ടത്...

ആ ക്രൂരത ലോകം കേട്ടത് സിസ്​റ്റർ സാലിയു​െട വാക്കുകളിലൂടെ

text_fields
bookmark_border
ആ ക്രൂരത ലോകം കേട്ടത് സിസ്​റ്റർ സാലിയു​െട വാക്കുകളിലൂടെ
cancel

കോ​ട്ട​യം: സി​സ്​​റ്റ​ർ സാ​ലി​യു​െ​ട വാ​ക്കു​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു ആ ​ക്രൂ​ര​ത ലോ​കം കേ​ട്ട​ത്. മ​ല​യാ​ളി​​ക​െ​ള ഞെ​ട്ടി​ച്ച്​ ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​​നെ ത​ട​വി​ലാ​ക്കി​യ വി​വ​ര​ം ഇ​വരാണ്​ പു​റ​ത്തെ​ത്തി​ച്ച​ത്. സം​ഭ​വ​സ്ഥ​​ല​ത്തു​ണ്ടാ​യി​രു​ന്ന സി​സ്​​റ്റ​ർ സാ​ലി ഭാ​ഗ്യ​ത്തി​​​​െൻറ ബ​ല​ത്തി​ലാ​യി​രു​ന്നു ര​ക്ഷ​പ്പെ​ട്ട​ത്. 80 പേ​ർ താ​മ​സി​ക്കു​ന്ന സ​ദ​ന​ത്തി​ൽ 2016 മാ​ർ​ച്ച്​ നാ​ലി​ന്​ രാ​വി​ലെ 8.30ഒാ​ടെ​യാ​ണ്​ നാ​ല്​ തോ​ക്കു​ധാ​രി​ക​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ശു​പ​ത്രി​യി​ലെ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഗേ​റ്റ്​ തു​റ​ന്ന​പ്പോ​ഴാ​ണ്​ ഭീ​ക​ര​ർ വൃ​ദ്ധ​സ​ദ​ന​ത്തി​ലേ​ക്ക്​ ഇ​ര​ച്ചു​ക​യ​റി​യ​തെ​ന്നാ​ണ്​​ മ​ദ​ര്‍ സു​പ്പീ​രി​യ​റാ​യി​രു​ന്ന സി​സ്​​റ്റ​ർ സാ​ലി പി​ന്നീ​ട്​ പ​റ​ഞ്ഞ​ത്. ര​ണ്ട്​ സു​ര​ക്ഷ ജീ​വ​ന​ക്കാ​രെ കൊ​ന്ന​ശേ​ഷ​മാ​ണ്​ അ​വ​ർ അ​ക​ത്തു​ക​ട​ന്ന​ത്. ആ ​സ​മ​യം ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ ചാ​പ്പ​ലി​ൽ പ്രാ​ർ​ഥി​ക്കു​ക​യാ​യി​രു​ന്നു.

ഭീ​ക​ര​രെ ക​ണ്ട സി​സ്​​റ്റ​ർ സാ​ലി ഫാ. ​ടോ​മി​നെ വി​വ​രം അ​റി​യി​ക്കാ​ൻ ഫോ​ൺ ഡ​യ​ൽ ചെ​യ്​​തു. അ​പ്പോ​ഴേ​ക്കും ഭീ​ക​ര​ർ സി​സ്​​റ്റ​റു​ടെ മു​റി​യി​ലേ​ക്ക്​ എ​ത്തി. തു​ട​ർ​ന്ന്​ സാ​ലി സ്​​റ്റോ​ർ മു​റി​യോ​ടു​ചേ​ർ​ന്ന വാ​തി​ലി​​​​െൻറ മ​റ​വി​ൽ ഒ​ളി​ച്ചു​നി​ന്നു. ശ​ബ്​​ദം ഇ​ല്ലാ​ത്ത തോ​ക്കു​പ​യോ​ഗി​ച്ചാ​യി​രു​ന്നു ഭീ​ക​ര​രു​ടെ വെ​ടി​വെ​പ്പ്. വൃ​ദ്ധ​സ​ദ​ന​ത്തി​ലെ അ​ന്തേ​വാ​സി​ക​ളോ​ട്​ ചോ​ദി​ച്ച്​ അ​വി​ടെ എ​ത്ര​പേ​രു​ണ്ട്​ എ​ന്ന്​ മ​ന​സ്സി​ലാ​ക്കി​യ ഭീ​ക​ര​ർ മൂ​ന്ന്​ ത​വ​ണ​കൂ​ടി മു​റി​യി​ൽ ക​ട​ന്നു​വ​ന്നെ​ങ്കി​ലും ഭാ​ഗ്യ​ത്തി​ന്​ സി​സ്​​റ്റ​റെ ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന്​ ഫാ. ​ടോ​മി​നെ തു​ണി​കൊ​ണ്ട്​ കൈ​ക​ളും ക​ണ്ണും​കെ​ട്ടി കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. നാ​ല്​ ക​ന്യാ​സ്​​ത്രീ​ക​ൾ, ആ​റ്​ ഇ​ത്യോ​പ്യ​ക്കാ​ർ, ആ​റ്​ യ​മ​ൻ​കാ​ർ എ​ന്നി​വ​രെ വ​ധി​ച്ച​ശേ​ഷ​മാ​യി​രു​ന്നു ​ഫാ. ​ടോ​മി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanyemenisiskerala newsrescuemalayalam newsTomuzhunalil
News Summary - Father Tom Uzhunnalil's abduction- Kerala news
Next Story