Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമകളെ കൊന്ന്​ അച്ഛൻ...

മകളെ കൊന്ന്​ അച്ഛൻ പൊലീസിൽ കീഴടങ്ങി

text_fields
bookmark_border
മകളെ കൊന്ന്​ അച്ഛൻ പൊലീസിൽ കീഴടങ്ങി
cancel

പെരുവള്ളൂര്‍: മലപ്പുറം തേഞ്ഞിപ്പലം പൊലീസ്​ സ്​റ്റേഷൻ പരിധിയിലെ പെരുവള്ളൂരിൽ അച്ഛൻ മകളെ കഴുത്തു ഞെരിച്ച്​ കൊലപ്പെടുത്തി. തിരുവനന്തപുരം സ്വദേശി പറങ്കി മാവിൽ ശശിധര​നാണ്​ മകൾ ശാലു (18) വിനെ കൊലപ്പെടുത്തിയത്​. സംഭവത്തിനു ശേഷം ശശിധരൻ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

ഇന്ന് പുലര്‍ച്ചയാണ്​ സംഭവം. ശശിക്ക്​ ഭാര്യയെ നേരത്തെ സംശയമുണ്ടായിരുന്നു. മകൾ അമ്മയെ അനുകൂലിച്ച്​ സംസാരിച്ചതാണ്​ കൊലപാതകത്തിന്​ കാരണമെന്ന്​ ഇയാൾ പൊലിസിന്​ മൊഴി നൽകി. സംഭവം നടക്കു​േമ്പാൾ ഭാര്യ സഹോദര​​െൻറ വീട്ടിലായിരുന്നു. 

ശശി അഞ്ചുവർഷമായി പെരുവള്ളൂർ ഹയർസെക്കണ്ടറി സ്​കൂളിന്​ സമീപം വാടക വീട്ടിലാണ്​ താമസം. പെരിന്തല്‍മണ്ണ താഴെക്കോടാണ് ശശിയുടെ ഭാര്യവീട്. പ്ലസ്ടുവിന് ശേഷം പി.എസ്.സി പരിശീലനം നടത്തുകയായിരുന്നു ശാലു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsFather Killed Daughter
News Summary - Father Killed Daughter and Surrender to Police - Kerala News
Next Story