Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെമ്പനോട ആവർത്തിച്ചാൽ...

ചെമ്പനോട ആവർത്തിച്ചാൽ ആദ്യ നടപടി തഹസിൽദാർക്കെതിരെ –അഡീ. ചീഫ്​ സെക്രട്ടറി 

text_fields
bookmark_border
ചെമ്പനോട ആവർത്തിച്ചാൽ ആദ്യ നടപടി തഹസിൽദാർക്കെതിരെ –അഡീ. ചീഫ്​ സെക്രട്ടറി 
cancel

കോഴിക്കോട്​: ചെമ്പനോട പോലുള്ള സംഭവങ്ങൾ ആവർത്തിച്ചാൽ ഇനി ആദ്യം നടപടിയുണ്ടാവുക  ബന്ധപ്പെട്ട തഹസിൽദാർക്കെതിരെയായിരിക്കുമെന്ന്​ റവന്യു വകുപ്പ്​ അഡീഷനൽ ചീഫ്​ സെക്രട്ടറി  പി.എച്ച്​. കുര്യൻ. ചെമ്പനോട വില്ലേജ്​ ഒാഫിസും ആത്​മഹത്യ ചെയ്​ത തോമസി​​​െൻറ വീടും  സന്ദർശിച്ച്​, കലക്​ടറേറ്റിൽ നടന്ന റവന്യു ഉദ്യോഗസ്​ഥരുടെ യോഗത്തിനുശേഷം മാധ്യമങ്ങളോട്​  സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സംഭവങ്ങൾ ഉണ്ടാവാൻ പാടില്ലാത്തതാണ്​. വില്ലേജ്​  ഒാഫിസുകളുടെ പ്രവർത്തനം വിലയിരുത്താനും ഉദ്യോഗസ്​ഥരെ മാറ്റാനുമെല്ലാമുള്ള അധികാരം  ഇനി തഹസിൽദാർമാർക്കായിരിക്കും. ഇതുസംബന്ധിച്ച നടപടികളായിട്ടുണ്ട്​. തഹസിൽദാർമാർ  ഭരണപരമായ ഉത്തരവാദിത്തങ്ങൾ നന്നായി നിർവഹിക്കണം. തഹസിൽദാർമാരു​െട മാസത്തിലെ  റിവ്യൂ ഗൈഡ്​ ചെയ്യാൻ കലക്​ടർ, ഡെപ്യൂട്ടി കലക്​ടർ, ആർ.ഡി.ഒ എന്നിവരുണ്ടാകുമെന്നും അദ്ദേഹം  പറഞ്ഞു. 

തോമസി​​​െൻറ ഭൂമിയുടെ കരം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട്​ ഉദ്യോഗസ്​ഥർക്ക്​ വീഴ്​ചപറ്റിയിട്ടുണ്ട്​. ഇദ്ദേഹത്തി​​​െൻറ 80 സ​​െൻറിന്​ കരമെടുക്കാത്തത്​ തെറ്റാണ്​. ഉദ്യോഗസ്​ഥർക്കുണ്ടായ  വീഴ്​ച സംബന്ധിച്ച്​ സർക്കാറി​ന്​ ഉടൻ റിപ്പോർട്ട്​ നൽകും. വീഴ്​ചവരുത്തിയവരെ ഇതിനകം സസ്​​െപൻഡ്​  ചെയ്​തിട്ടുണ്ട്​. ചെമ്പനോടയിൽ ഒന്നിൽക്കൂടുതൽ തവണ ഒരേ സ്​ഥലത്തിന്​ ചിലർ നികുതി  അടച്ചതായി ശ്രദ്ധയിൽ​െ​പ്പട്ടിട്ടുണ്ട്​. വിവിധ ബാങ്കുകളിൽനിന്ന്​ വായ്​പ വാങ്ങാനും മറ്റുമാണിത്​.  ഇത്തരം നടപടി അംഗീകരിക്കാനാവില്ല. ഇതിന്​ ഉദ്യോഗസ്​ഥർ കൂട്ടുനിൽക്കരുത്​-അദ്ദേഹം കൂട്ടിച്ചേർത്തു.  

അതേസമയം തോമസി​​​െൻറ ഭാര്യ മേരിയുടെ 80 സ​​െൻറ് സ്ഥലത്തിന് താൽക്കാലികമായി നികുതി സ്വീകരിച്ചത് തെറ്റാണെന്ന്​, ചെമ്പനോട വില്ലേജ്​ഒാഫിസിൽ പരിശോധനക്കെത്തിയ  പി.എച്ച്. കുര്യൻ മാധ്യമങ്ങളോട് പറഞ്ഞു.  താൽക്കാലികമായി നികുതി സ്വീകരിക്കുന്ന ഒരു സംവിധാനമില്ല. അഥവാ താൽക്കാലികമായാണ് സ്വീകരിച്ചതെങ്കിൽ അതു സ്ഥിരമായി വാങ്ങാനുള്ള നടപടി ഉദ്യോഗസ്ഥർ കൈക്കൊ​േള്ളണ്ടിയിരുന്നു. താൽക്കാലിക നികുതി സ്വീകരിച്ച അന്നത്തെ കൊയിലാണ്ടി തഹസിൽദാർക്കും വീഴ്ചപറ്റിയിട്ടുണ്ട്. ഇതുസംബന്ധിച്ചും അന്വേഷണം നടക്കും. ഒരാളെ രണ്ടുതവണയിൽ കൂടുതൽ വില്ലേജ്​ഒാഫിസ് കയറിയിറങ്ങാൻ ഇടവരുത്തരുത്. നികുതി സ്വീകരിക്കാൻ കഴിയില്ലെങ്കിൽ അത് ഉദ്യോഗസ്ഥർ വ്യക്തമായി എഴുതി നൽകണം. ചെമ്പനോട വില്ലേജിലെ ഭൂമിയിൽ ഭൂരിഭാഗവും ഇപ്പോഴുള്ള കൈവശക്കാർക്ക് കാണമായി ലഭിച്ചതാണ്. ഇതിന് പട്ടയമാണ് ലഭിക്കേണ്ടത്.പട്ടയം ലഭ്യമാക്കാൻ കോഴിക്കോട് ലാൻഡ്​​ ​ൈട്രബ്യൂണൽ ഓഫിസ് ചെമ്പനോടയിൽ സിറ്റിങ്​ നടത്തും. സർവേ നടപടികൾ പൂർത്തീകരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും റവന്യൂ സെക്രട്ടറി അറിയിച്ചു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmer suiciding
News Summary - farmer suiciding
Next Story