Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസന്നിധാനത്തെ വ്യാജ...

സന്നിധാനത്തെ വ്യാജ ബോംബ് ഭീഷണി; മകനെ കുടുക്കാൻ പിതാവ്​ ഒപ്പിച്ച പണി

text_fields
bookmark_border
സന്നിധാനത്തെ വ്യാജ ബോംബ് ഭീഷണി; മകനെ കുടുക്കാൻ പിതാവ്​ ഒപ്പിച്ച പണി
cancel

ശബരിമല: സന്നിധാനത്തെ വ്യാജ ബോംബ് ഭീഷണി മകനെ കുടുക്കാൻ പിതാവ്​ ഒപ്പിച്ച പണി. സംഭവത്തിൽ കര്‍ണാടക ​െഹാസൂര്‍ സ്വദേശി തിമ്മരാജിനെ​ (23) പൊലീസ്​ സന്നിധാനത്തുനിന്ന്​ കസ്​റ്റഡിയിലെടുത്തു. ഫോണ്‍ വിളിയുമായി ഇയാള്‍ക്ക് ബന്ധമില്ലെന്നും കുടുംബവഴക്കിനെത്തുടര്‍ന്ന് മകനെ കുടുക്കാന്‍ ഇദ്ദേഹത്തി​​​െൻറ പിതാവ്​ ബംഗളൂരു സിറ്റിയില്‍ താമസിക്കുന്ന ഉമാശങ്കറാണ് ഫോണ്‍ വിളിച്ചതെന്നും പൊലീസ് പറഞ്ഞു. ഉമാശങ്കറെ ബംഗളൂരു പൊലീസ് കസ്​റ്റഡിയിലെടുത്തതായാണ് സൂചന. 

ചൊവ്വാഴ്ച രാത്രി 8.30നാണ് പമ്പ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് സന്നിധാനത്ത് ബോംബുപൊട്ടുമെന്ന ഫോൺ എത്തിയത്. വിളിക്കുന്നയാളി​​​െൻറ നമ്പര്‍ ചോദിച്ചപ്പോള്‍ ഒരു നമ്പര്‍ നല്‍കി. സൈബര്‍ സെല്‍ നടത്തിയ പരിശോധനയില്‍ നമ്പറി​​​െൻറ ഉടമ ഹൊസൂര്‍ സ്വദേശി തിമ്മരാജാണെന്നും സന്നിധാനം പരിധിയില്‍ ഉള്ളതായും പൊലീസ് കണ്ടെത്തി. ഇതോടെ പൊലീസ് കൂടുതല്‍ ജാഗ്രത നിര്‍ദേശം നല്‍കി. ഫോണ്‍ നമ്പറി​​െൻറ അടിസ്ഥാനത്തില്‍ ​േഫസ് ബുക്കില്‍നിന്ന് തിമ്മരാജി​​​െൻറ ഫോട്ടോയെടുത്തു. ഇതുപയോഗിച്ച് പൊലീസ് സന്നിധാനത്തും പരിസരത്തും തിരച്ചില്‍ നടത്തി. മാളികപ്പുറത്തിനു പിന്നിലെ കെട്ടിടത്തില്‍നിന്ന് പുലര്‍ച്ച തിമ്മരാജിനെ പിടികൂടുകയായിരുന്നു. 

ചോദ്യം ചെയ്യലില്‍ ഫോണ്‍ ചെയ്തിട്ടില്ലെന്ന് ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് പമ്പ കണ്‍ട്രോള്‍ റൂമിലെ കോള്‍ രജിസ്​റ്റര്‍ പരിശോധിച്ച് ഭീഷണി വന്ന ഫോണ്‍ നമ്പര്‍ കണ്ടെത്തി. തിമ്മരാജിനെ കാണിച്ചപ്പോള്‍ പിതാവ്​ ഉമാശങ്കറി​​​െൻറ നമ്പറാണെന്ന് വെളിപ്പെടുത്തി. പിതാവ്​ വേറെ വിവാഹം കഴിച്ച് ബംഗളൂരുവിലാണെന്നും പിണക്കമാണെന്നും തിമ്മരാജ് പറഞ്ഞു. തിമ്മരാജിനെ കുടുക്കാന്‍ ഉമാശങ്കര്‍ നടത്തിയ നീക്കമാണ് വ്യാജ ബോംബ് ഭീഷണിയെന്നാണ് പൊലീസ് കരുതുന്നത്. തിമ്മരാജിനെ പമ്പ പൊലീസിന് കൈമാറി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bomb threatkerala newsmalayalam newsSabarimala News
News Summary - fake bomb threat in sabarimala -Kerala news
Next Story