Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രചാരണം കൊഴുപ്പിക്കാൻ...

പ്രചാരണം കൊഴുപ്പിക്കാൻ നേതാക്കളുടെ പടയെത്തുന്നു 

text_fields
bookmark_border
Vengara
cancel

വേ​ങ്ങ​ര: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഒ​ക്ടോ​ബ​ർ ആ​റി​ന് എ​ൽ.​ഡി.​എ​ഫ് പ്ര​ചാ​ര​ണ​ത്തി​നെ​ത്തും. വൈ​കീ​ട്ട് 4.30ന് ​കു​ന്നും​പു​റം, അ​ഞ്ചി​ന് പ​റ​പ്പൂ​ർ പാ​ലാ​ണി, 6.30ന് ​ഒ​തു​ക്കു​ങ്ങ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്ത് റാ​ലി​ക​ളി​ൽ പ​ങ്കെ​ടു​ക്കും.

വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ എ​ട്ടി​ന് വൈ​കീ​ട്ട് അ​ഞ്ചി​ന് വേ​ങ്ങ​ര​യി​ൽ സം​സാ​രി​ക്കും. സി.​പി.​എം സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ബു​ധ​നാ​ഴ്ച മു​ത​ൽ വേ​ങ്ങ​ര​യി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. യു.​ഡി.​എ​ഫ് പ്ര​ചാ​ര​ണ​ത്തി​ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ് എം.​എം. ഹ​സ്സ​ൻ, വി.​എം. സു​ധീ​ര​ൻ എ​ന്നി​വ​ർ നാ​ലി​നും കെ.​സി. വേ​ണു​ഗോ​പാ​ൽ എം.​പി, എം.​എ​ൽ.​എ​മാ​രാ​യ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, കെ. ​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ അ​ഞ്ചി​നും വേ​ങ്ങ​ര​യി​ലു​ണ്ടാ​വും. എ​ൻ.​ഡി.​എ പ്ര​ചാ​ര​ണ​ത്തി​ന് ബി.​ഡി.​ജെ.​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി അ​ടു​ത്ത ദി​വ​സം എ​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election Commissionmalayalam newspolitics newsVengara Bye Election
News Summary - Election Commission Vengara bye poll-Politics News
Next Story