Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്രതശുദ്ധിയുടെ നിറവിൽ ...

വ്രതശുദ്ധിയുടെ നിറവിൽ ഇന്ന് ഈദുൽ ഫിത്ർ

text_fields
bookmark_border
വ്രതശുദ്ധിയുടെ നിറവിൽ  ഇന്ന് ഈദുൽ ഫിത്ർ
cancel

തിരുവനന്തപുരം: വ്രതശുദ്ധിയുടെ പുണ്യമാസം പൂർത്തിയാക്കി ഇന്ന്​ പെരുന്നാൾ. സംസ്​ഥാനത്താകെ പള്ളികളിലും ഇൗദ്​ഗാഹുകളിലുമായി പ്രത്യേക നമസ്കാരം നടന്നു. പലയിടങ്ങളിലും ശക്​തമായ മഴയായതിനാൽ ഇദ്​ഗാഹുകൾ ഒഴിവാക്കി പെരുന്നാൾ നമസ്​കാരം പള്ളികളിലേക്ക്​ മാറ്റി. 

ഫോ​േട്ടാ: പി. അഭിജിത്ത്​
 
 

തിരുവനന്തപുരം പാളയം പള്ളിയിൽ സു​ൈഹബ്​ മൗലവിയുടെ നേതൃത്വത്തിൽ നമസ്​കാരം നടന്നു. സംസ്​ഥാനത്തെ മദ്യനയം സർക്കാർ പുനഃപരിശോധിക്കണമെന്ന്​ പെരുന്നാൾ ദിന സന്ദേശത്തിൽ പാളയം ഇമാം ആവശ്യപ്പെട്ടു. ബീഫ്​ വിഷയത്തിൽ തർക്കത്തിന്​ ഇടവരുത്തേണ്ടെന്ന്​ പറഞ്ഞ ഇമാം ലോകത്ത്​ നടക്കുന്ന തീവ്രവാദ ആക്രമണങ്ങള​ുടെ ഉത്തരവാദിത്തം ഇസ്​ലാമി​​​​​െൻറ മേൽ വെച്ചു കൊ​േട്ടണ്ട എന്നും പറഞ്ഞു. അതേസമയം, ബുദ്ധിശൂന്യരായ ചില ചെറുപ്പക്കാർ ഇസ്​ലാമിലു​ണ്ടെന്നത്​ അംഗീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കൊച്ചി കലൂർ സ്​റ്റേഡിയത്തിലും കോഴിക്കോട്​ മർകസ്​ കോംപ്ലക്​സിലും പെരുന്നാൾ നമസ്​കാരം സംഘടിപ്പിച്ചു. ക​ർ​ണാ​ട​ക​യി​ലെ ഭ​ട്​​ക​ലി​ൽ മാ​സ​പ്പി​റ​വി ക​ണ്ട​തി​നാ​ൽ  കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ൽ തൃ​ക്ക​രി​പ്പൂ​രി​ലൊ​ഴി​കെ ഞാ​യ​റാ​ഴ്​​ച പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ചി​രു​ന്നു. ഒ​മാ​നൊ​ഴി​കെ​യു​ള്ള ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലും ഇ​ന്ന​ലെ​യാ​യി​രു​ന്നു പെ​രു​ന്നാ​ൾ. ഇ​ന്ത്യ​യി​ലെ മ​റ്റ്​ സം​സ്​​ഥാ​ന​ങ്ങ​ളി​ലും ഇ​ന്നാ​ണ്​ ഇൗ​ദു​ൽ ഫി​ത്​​ർ. 

ഫോ​േട്ടാ: പി. അഭിജിത്ത്​
 
 

ഒ​രു മാ​സം നീ​ണ്ട  ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ സ​മ്മാ​നി​ച്ച  ആ​ത്​​മീ​യ ഊ​ർ​ജ​വു​മാ​യി സു​ഗ​ന്ധം പൂ​ശി, പു​ത്ത​നു​ടു​പ്പ​ണി​ഞ്ഞ്​ പ​ള്ളി​ക​ളി​ലും ഇൗ​ദ്​​ഗാ​ഹു​ക​ളി​ലും തി​ങ്ക​ളാ​ഴ്​​ച​ വി​ശ്വാ​സി​ക​ൾ ഒ​ത്തു​കൂ​ടും. ഞാ​യ​റാ​ഴ്​​ച രാ​ത്രി മു​ത​ൽ പ​ള്ളി​ക​ളും വീ​ടു​ക​ള​ും ത​ക്ബീ​ർ ധ്വ​നി​ക​ളാ​ൽ ഭ​ക്​​തി​സാ​ന്ദ്ര​മാ​യി. 

പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​നു​ശേ​ഷം ബ​ന്ധു​വീ​ടു​ക​ളി​ലും സു​ഹൃ​ദ്​​ഭ​വ​ന​ങ്ങ​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി പ​ര​സ്​​പ​ര​ബ​ന്ധം ഉൗ​ഷ്​​മ​ള​മാ​ക്കും. പെ​രു​ന്നാ​ളി​ൽ ആ​രും പ​ട്ടി​ണി കി​ട​ക്ക​രു​തെ​ന്ന ദൈ​വ​ക​ൽ​പ​ന പാ​ലി​ക്കു​ന്ന​തി​നാ​യി ഫി​ത്​​​ർ സ​കാ​ത്തി​​​​​െൻറ വി​ത​ര​ണം തി​ങ്ക​ളാ​ഴ്​​ച​ പു​ല​ർ​ച്ച​യോ​ടെ പൂ​ർ​ത്തി​യാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eid
News Summary - eid ul fitar today
Next Story