Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബലിപെരുന്നാൾ...

ബലിപെരുന്നാൾ സെപ്റ്റംബർ ഒന്നിന്

text_fields
bookmark_border
ബലിപെരുന്നാൾ സെപ്റ്റംബർ ഒന്നിന്
cancel

കോഴിക്കോട്: ദുല്‍ഹജ്ജ്​​ മാസപ്പിറവി കണ്ടതി​​​​​െൻറ അടിസ്ഥാനത്തില്‍ ബുധനാഴ്​ച ദുല്‍ഹജ്ജ്​​ ഒന്നും സെപ്റ്റംബര്‍ ഒന്ന്​ വെള്ളിയാഴ്ച ബലിപെരുന്നാൾ ആയിരിക്കും. കാപ്പാടാണ്​ പിറവി കണ്ടത്​. ഖാദിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്​രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ, നാഇബ് ഖാദി അബ്​ദുല്‍ മജീദ് ബാഖവി, കോഴിക്കോട് ഖാദിമാരായ കെ.വി. ഇമ്പിച്ചമ്മദ്​ ഹാജി, മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ്​ മദനിയും പെരുന്നാൾ ​​െസപ്​റ്റംബർ ഒന്നിനാണെന്ന്​ അറിയിച്ചു.

അറഫ ദിനം ആഗസ്​റ്റ്​ 31ന്​
ജിദ്ദ: വിശുദ്ധ ഹജ്ജി​​​​​െൻറ പ്രധാന ദിനമായ അറഫ ദിനം ആഗസ്​റ്റ്​ 31 വ്യാഴാഴ്​ചയാണെന്ന്​ സ്​ഥിരീകരിച്ചു. ഇതി​​​​​െൻറ അടിസ്​ഥാനത്തിൽ സൗദിയിൽ ബലിപെരുന്നാൾ സെപ്​റ്റംബർ ഒന്ന്​ വെള്ളിയാഴ്​ചയാവുമെന്ന്​ സൗദി സുപ്രീംകോടതി പ്രഖ്യാപിച്ചു. ദുൽഖഅദ്​ 29ന്​ മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ്​ 30 പൂർത്തിയാക്കി ഇന്ന്​ ദുൽഹജ്ജ്​ ഒന്നായി കണക്കാക്കിയത്​. മക്കയിലെ അറഫയിൽ ഇത്തവണ 20 ലക്ഷത്തിലധികം ഹാജിമാർ സംഗമിക്കുമെന്നാണ്​ കണക്ക്​​.

ഒമാനിൽ ബലിപെരുന്നാൾ സെപ്റ്റംബർ ഒന്നിന്
മസ്​കത്ത്​: മാസപ്പിറവി കണ്ടതി​​​െൻറ അടിസ്​ഥാനത്തിൽ ഒമാനിൽ ഇന്ന്​ ദുൽഹജ്ജ്​ ഒന്ന്​ ആയിരിക്കുമെന്ന്​ ഒൗഖാഫ്​ മതകാര്യ മന്ത്രാലയം അറിയിച്ചു. സെപ്​റ്റംബർ ഒന്നിനായിരിക്കും ബലിപെരുന്നാൾ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsEid Ul AdhaKerala News
News Summary - Eid Ul Adha in Kerala on September First -Kerala News
Next Story