Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രവേശനത്തിന്​ കോഴ:...

പ്രവേശനത്തിന്​ കോഴ: എയ്​ഡഡ്​ കോളജുകൾക്കെതിരെ അന്വേഷണവുമായി വിജിലൻസ്​

text_fields
bookmark_border
aided College
cancel

മലപ്പുറം: എയ്​ഡഡ്​ കോളജുകളിൽ വിദ്യാർഥി പ്രവേശനത്തിന്​ മാനേജ്​മ​െൻറുകൾ കോഴ വാങ്ങുന്നെന്ന പരാതിയിൽ വിജിലൻസ്​ അന്വേഷണം. തിരുവനന്തപുരം വിജിലൻസ്​ ഡയറക്​ടറേറ്റിലെ സ്​പെഷൻ ഇൻവെസ്​റ്റിഗേഷൻ യൂനിറ്റാണ്​ സംസ്ഥാന വ്യാപകമായി​ കോളജുകൾ കേ​ന്ദ്രീകരിച്ച്​ അന്വേഷണം നടത്തുന്നത്​. സർക്കാർ ഗ്രാൻറ്​ വാങ്ങി പ്രവർത്തിക്കുന്ന എയ്​ഡഡ്​ സ്ഥാപനങ്ങളിൽ, മാനേജ്​മ​െൻറ്​ സീറ്റുകളിലേക്കുള്ള ​പ്രവേശനത്തിന്​ വൻ​േതാതിൽ പണം പിരിക്കുന്നെന്ന ആക്ഷേപം ശക്​തമാണ്​. 

ഇടനിലക്കാർ വഴിയും നേരിട്ടും പണം പിരിക്കുന്നെന്ന രഹസ്യവിവരം വിജിലൻസിന്​ ലഭിച്ചിട്ടുണ്ട്​. ഇതി​​െൻറ അടിസ്ഥാനത്തിലാണ്​ മുഴുവൻ എയ്​ഡഡ്​ കോളജുകളു​െടയും 2016ലെ വിദ്യാർഥി പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ​പരിശോധിക്കുന്നത്​. മുഴുവൻ രേഖകളും കോളജുകളിൽനിന്ന്​ വിജിലൻസ്​ ശേഖരിച്ചു. വിദ്യാർഥി പ്രവേശനവുമായി ബന്ധപ്പെട്ട മാനേജ്​മ​െൻറ്, കമ്യൂണിറ്റി, ഒാൺലൈൻ അലോട്ട്​മ​െൻറ്​ വിശദാംശങ്ങൾ ഇനം തിരിച്ചുനൽകാനാണ്​ സെപ്​റ്റംബർ 11ന്​ വിജിലൻസ്​ ആസ്ഥാനത്തുനിന്ന്​ കോളജുകൾക്ക്​ കത്ത്​ നൽകിയത്​. കഴിഞ്ഞ 20നകം കോളജുകൾ വിവരങ്ങൾ കൈമാറിയെന്നാണ്​ സൂചന. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsDonation ScamVigilance EnquaryAided College
News Summary - Donation Scam: Vigilance Enquary against Aided Colleges in Kerala -Kerala News
Next Story