Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്ര​ഖ്യാ​പ​ന​ങ്ങ​ൾ...

പ്ര​ഖ്യാ​പ​ന​ങ്ങ​ൾ മു​റ​പോ​ലെ, സ്​​ഥി​ര ജോ​ലി മാ​ത്ര​മി​ല്ല

text_fields
bookmark_border
പ്ര​ഖ്യാ​പ​ന​ങ്ങ​ൾ മു​റ​പോ​ലെ, സ്​​ഥി​ര ജോ​ലി മാ​ത്ര​മി​ല്ല
cancel

ആദിവാസി വിഭാഗക്കാരിൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരിൽ സിംഹഭാഗവും തൊഴിലിനായി അലയുകയാണെന്ന് അധികൃതർക്ക് നന്നായറിയാം. അതവർ ഗൗനിക്കുന്നില്ലെന്നു മാത്രം. തൊഴിൽരഹിതരായ ആദിവാസി യുവജനങ്ങളെ ഇടക്കിടെ ചില പ്രഖ്യാപനങ്ങൾ കൊണ്ട് ആശ്വസിപ്പിച്ചിരുത്തുകയാണ് ഇപ്പോഴത്തെ പതിവ്. ബിരുദവും ബി.എഡും പാസായിട്ടും തൊഴിലൊന്നുമില്ലാത്ത, കേരളത്തിലെ 244 ആദിവാസി ഉദ്യോഗാർഥികളെ ഗോത്രബന്ധു പദ്ധതിക്ക് കീഴിൽ വയനാട്ടിലെ സ്കൂളുകളിൽ അധ്യാപകരായി നിയമിക്കുമെന്ന കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം മറ്റൊന്ന്.

നിയമസഭയിൽ മന്ത്രി എ.കെ. ബാലൻ ഇക്കാര്യം ആവർത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതുവരെ അതിനും നടപടിയായിട്ടില്ല. ൈട്രബൽ െപ്രാമോട്ടർമാരായി കുറേയധികം പേരെ നിയമിക്കാറുണ്ട്. എന്നാൽ, ഭരണം മാറുന്നതോടെ ഇവരെ മാറ്റി തങ്ങൾക്ക് താൽപര്യമുള്ളവരെ പ്രതിഷ്ഠിക്കാനുള്ള നീക്കങ്ങൾ നടക്കും. ഇതിനെതിരെ ഒരു വിഭാഗം ൈട്രബൽ െപ്രാമോട്ടർമാർ സമരത്തിനൊരുങ്ങുകയാണ്.

പട്ടികജാതി -പട്ടികവർഗ യുവജനങ്ങൾക്ക് തൊഴിൽ ഉറപ്പുനൽകി നടത്തിയ പരിശീലന പദ്ധതിയായിരുന്നു ബെയർഫൂട്ട് േപ്രാഗ്രാം. ആറുമാസത്തെ പരിശീലന കാലയളവ് കഴിഞ്ഞാലുടൻ ജോലിയെന്നായിരുന്നു തുടക്കത്തിലെ പ്രഖ്യാപനം. നൂറുകണക്കിന് പേർ അപേക്ഷിച്ചതിൽനിന്ന് ടെസ്റ്റും ഇൻറർവ്യൂവും നടത്തിയാണ് 32 പേരെ തെരഞ്ഞെടുത്തത്. 32 പേരിൽ 30ഉം പട്ടികവർഗ വിഭാഗക്കാർ. പണിയ സമുദായാംഗക്കാരായിരുന്നു കൂടുതലും. പ്ലസ് ടു ആണ് യോഗ്യതയായി നിഷ്കർഷിച്ചിരുന്നതെങ്കിലും ബിരുദധാരികളും ഒരുപാടുണ്ടായിരുന്നു. നിരവധി പി.എസ്.സി പരീക്ഷകളെഴുതിയിട്ടും ജോലി കിട്ടാതെ പോകുന്ന ആദിവാസി യുവത ഈ പദ്ധതിയിൽ പരിശീലനത്തിന് പോകാൻ നിശ്ചയിച്ചത് കോഴ്സ് കഴിഞ്ഞാൽ ഉടൻ നിയമനം കിട്ടുമെന്ന അറിയിപ്പ് വിശ്വസിച്ചായിരുന്നു.

തൊഴിലുറപ്പ് പദ്ധതിയുടെ മേൽനോട്ടത്തിന് ഉന്നത ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായാണ് ബെയർഫൂട്ട് ടെക്നീഷ്യനെ നിയമിക്കാൻ കേന്ദ്ര ഗ്രാമീണ വികസന വകുപ്പ് തീരുമാനിച്ചത്. ഇതി​െൻറ അടിസ്ഥാനത്തിൽ കൊല്ലത്തുനടത്തിയ മൂന്നു മാസത്തെ കോഴ്സിൽ ഇവർ പങ്കെടുത്തു. കോഴ്സിൽ ജോലിയെക്കുറിച്ച കാര്യങ്ങളെല്ലാം വിശദമായി പഠിപ്പിച്ചിരുന്നു. മെറ്റീരിയൽസും നൽകി. പരിശീലനം കഴിഞ്ഞാലുടൻ നിയമനം എന്നതായിരുന്നു അധികൃതരുടെ വാഗ്ദാനം. മുഴുവൻ ചെലവും സർക്കാർ വഹിച്ച് എല്ലാവരെയും ഡൽഹിയിലെത്തിച്ചാണ് കൊട്ടിഘോഷിച്ച് സർട്ടിഫിക്കറ്റ് വിതരണം നടത്തിയത്.

കോഴ്സ് കഴിഞ്ഞ് ഒരു വർഷത്തോളമായിട്ടും ആർക്കും നിയമനമായിരുന്നില്ല. ഈ കാലയളവിൽ ഭൂരിഭാഗം പേരും ജീവിച്ചുപോകാൻ കൂലിപ്പണിയെ ആശ്രയിക്കുകയായിരുന്നു. സഹികെട്ട്, കഴിഞ്ഞവർഷം ഒടുവിൽ വയനാട് കലക്ടറേറ്റിന്  മുന്നിൽ നിരാഹാര സമരം നടത്താൻ ബെയർഫൂട്ട് ടെക്നീഷ്യന്മാർ തീരുമാനിച്ചു. സി.കെ. ശശീന്ദ്രൻ എം.എൽ.എയും ജില്ല കലക്ടറുമൊക്കെ ഇടെപട്ട് സമരം മാറ്റിവെപ്പിച്ചു. എന്നിട്ടും രണ്ടു മാസത്തോളം തീരുമാനമൊന്നുമായിരുന്നില്ല. ഒടുവിൽ, സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്താനൊരുങ്ങുകയായിരുന്ന ആദിവാസി ഉദ്യോഗാർഥികൾക്ക് നാലു മാസം മുേമ്പ ദിവസവേതനത്തിൽ ജോലി നൽകിയിട്ടുണ്ട്. ഒരു വർഷത്തെ കരാറിലാണ് നിയമനം. വാഗ്ദാനം ചെയ്തതിൽ കുറവ് ശമ്പളമാണ് ഉദ്യോഗാർഥികൾക്ക് ലഭിക്കുന്നതെന്ന് ആക്ഷേപമുണ്ട്.

സുരേഷ്
 

പണിയ വിഭാഗത്തിലെ ആദ്യ എൻജിനീയറും ജോലി തേടുകയാണ്
തൊണ്ടർനാട് പഞ്ചായത്തിലെ ഉൾഗ്രാമമായ കോറോത്തെ അത്ത്യങ്കോട് പണിയ കോളനിയിലാണ് സുരേഷി​െൻറ വീട്. കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിൽനിന്ന് രണ്ടു വർഷം മുമ്പ് ഇലക്ട്രിക്കൽ ആൻഡ് ഇലക്േട്രാണിക്സ് വിഷയമായി ബി.ടെക് പാസായ സുരേഷ് തിരുത്തിയെഴുതിയത് കാലങ്ങളായി രൂഢമൂലമായ മുൻധാരണകളെയാണ്. പണിയ വിഭാഗക്കാരനായ ആദ്യ എൻജിനീയറെന്ന നേട്ടത്തിലേക്ക് സുരേഷ് ജയിച്ചുകയറിയപ്പോൾ അത് പുതിയ ചരിത്രമായി.

എന്നാൽ, ഏറ്റവും പിന്നോക്കം നിൽക്കുന്ന തങ്ങളുടെ സമുദായത്തിൽനിന്നൊരാൾ ഉന്നത യോഗ്യത നേടുമ്പോൾ അത് മാതൃകയാക്കേണ്ടതാണെന്ന് പണിയ വിഭാഗത്തിലെ ഇളമുറക്കാർക്ക് തോന്നിയില്ലെങ്കിൽ അതിശയിക്കാനില്ല. കാരണം, ഏറെ ശ്രദ്ധേയമായ ആ നേട്ടത്തിനൊടുവിലും സുരേഷിന് സ്ഥിരജോലിയൊന്നുമായിട്ടില്ല. കെ.എസ്.ഇ.ബി അഞ്ചുകുന്ന് സബ്സ്റ്റേഷനിൽ ഓപറേറ്ററുടെ റോളിൽ താൽക്കാലിക ജീവനക്കാരനാണ് ഈ എൻജിനീയർ. ഇതിനിടയിലും നിരന്തരം പി.എസ്.സി പരീക്ഷകളും എഴുതുന്നുണ്ട്.

പോളിടെക്നിക്ക് െലക്ചററുടെ ഒഴിവിലേക്ക് സ്പെഷൽ റിക്രൂട്ട്മ​െൻറിനായുള്ള പി.എസ്.സി പരീക്ഷ എഴുതി ഇൻറർവ്യൂ വരെ എത്തിയെങ്കിലും ജോലി ലഭിച്ചില്ല. പുറകിൽനിൽക്കുന്ന ഞങ്ങളെപ്പോലുള്ളവർക്ക് ഒരിക്കലും മുന്നോട്ടുകയറിയ വരാൻ കഴിയാത്തരീതിയിലാണ് കാര്യങ്ങളുടെ കിടപ്പ്. അന്ന് മന്ത്രിയായിരുന്ന ജയലക്ഷ്മിയെ കണ്ട് ജോലിയുടെ കാര്യം ഉണർത്തിയപ്പോൾ ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു മറുപടി. വീടും സ്ഥലവും നൽകാമെന്ന് അവർ പറഞ്ഞിരുന്നു. എന്നാൽ, അതും കടലാസിൽ തന്നെയാണ്.

(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tribal education
News Summary - declerations are there,not a permenent job
Next Story