Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാതാവിനെ വീട്ടിലും...

മാതാവിനെ വീട്ടിലും മകനെ കിണറ്റിലും മരിച്ചനിലയിൽ കണ്ടെത്തി

text_fields
bookmark_border
മാതാവിനെ വീട്ടിലും മകനെ കിണറ്റിലും മരിച്ചനിലയിൽ കണ്ടെത്തി
cancel
camera_alt????????????????, ?????????? ??????
കൊ​ണ്ടോ​ട്ടി: മാ​താ​വി​നെ വീ​ട്ടി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ലും മ​ക​നെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ലും ക​ണ്ടെ​ത്തി. നീ​റാ​ട്​ വ​ര​ടി​ക്കു​ത്ത്​ മാ​പ്പി​ള​വീ​ട്ടി​ൽ ആ​യി​ശ​ക്കു​ട്ടി (58), ഏ​ക​മ​ക​ൻ അ​ബ്​​ദു​ൽ ഗ​ഫൂ​ർ (42) എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്. 
മാ​ന​സി​ക​രോ​ഗ​ത്തി​ന്​ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രാ​ണ്​ ഇ​രു​വ​രും.

നീ​റാ​ട്​ മു​ണ്ട​ക്ക​ൽ വെ​സ്​​റ്റ്​ മൂ​ച്ചി​ക്ക​ലി​ലെ പ​ള്ളി​ക്ക്​ സ​മീ​പ​ത്തെ കി​ണ​റ്റി​ൽ തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​ക്കു​ശേ​ഷം മ​ക​​െൻറ മൃ​ത​ദേ​ഹ​മാ​ണ്​ ആ​ദ്യം ക​ണ്ട​ത്. കി​ണ​റി​ന്​ സ​മീ​പം ചെ​രി​പ്പും വ​സ്​​ത്ര​ങ്ങ​ളും ക​​ണ്ട​തി​നെ തു​ട​ർ​ന്ന്​ നാ​ട്ട​ു​കാ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്,​ വീ​ട്​​ വൃ​ത്തി​യാ​ക്കാ​ൻ നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത​​നു​സ​രി​ച്ച്​ അ​യ​ൽ​വാ​സി​ക​ൾ എ​ത്തി​യ​പ്പോ​ഴാ​ണ്​ ആ​യി​ശ​ക്കു​ട്ടി​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. മൃ​ത​ദേ​ഹ​ത്തി​ന്​ സ​മീ​പ​ത്തു​നി​ന്ന്​ ക​രി​ങ്ക​ല്ല്​ ക​ണ്ടെ​ത്തി. വീ​ടി​​െൻറ മു​ൻ​വ​ശ​ത്തെ തൂ​ണി​ൽ ര​ക്​​ത​ക്ക​റ​യു​ണ്ട്. 

മ​ല​പ്പു​റ​ത്തു​നി​ന്ന് അ​ഗ്​​നി​ശ​മ​ന​സേ​ന എ​ത്തി​യാ​ണ്​ അ​ബ്​​ദു​ൽ ഗ​ഫൂ​റി​​െൻറ മൃ​ത​ദേ​ഹ​മെ​ടു​ത്ത​ത്. സി.​ഐ എ​ൻ.​വി. ഷൈ​ജു​വി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ആ​യി​ഷ​ക്കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്​​റ്റ്​ ന​ട​ത്തി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ൻ തെ​ളി​വെ​ടു​ത്തു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ മൃ​ത​ദേ​ഹ​ങ്ങ​ൾ ചൊ​വ്വാ​ഴ്ച പോ​സ്​​റ്റ്​​മോ​ർ​ട്ടം ന​ട​ത്തും. ഫാ​ത്തി​മ സു​ഹ്‌​റ​യാ​ണ് അ​ബ്​​ദു​ൽ ഗ​ഫൂ​റി​​െൻറ ഭാ​ര്യ. മ​ക​ൾ: ഫാ​ത്തി​മ ഫി​ദ. ആ​യി​ഷ​ക്കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ മൊ​യ്തീ​ൻ, മു​ഹ​മ്മ​ദ്, ഏ​ന്തീ​ൻ​കു​ട്ടി, അ​ല​വി, അ​ബൂ​ബ​ക്ക​ർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kondottydeathkerala newsmalayalam newsMalappuram News
News Summary - death of mother and son in malappuram kondotty -Kerala news
Next Story