Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇതര സംസ്ഥാനക്കാരനായ...

ഇതര സംസ്ഥാനക്കാരനായ പ്രതി ലോക്കപ്പിൽ നിന്ന്​ രക്ഷപ്പെട്ടു

text_fields
bookmark_border
ഇതര സംസ്ഥാനക്കാരനായ പ്രതി ലോക്കപ്പിൽ നിന്ന്​ രക്ഷപ്പെട്ടു
cancel
camera_alt??????????? ?????
അ​രീ​ക്കോ​ട് (മ​ല​പ്പു​റം): ല​ഹ​രി​ഗു​ളി​ക വി​ത​ര​ണം ചെ​യ്യു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​ൻ അ​രീ​ക്കോ​ട് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ ലോ​ക്ക​പ്പി​ൽ നി​ന്ന്​ ര​ക്ഷ​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച അ​രീ​ക്കോ​ട്ട് നി​ന്ന്​ പി​ടി​യി​ലാ​യ കൊ​ൽ​ക്ക​ത്ത ഹ​സ്നാ​ബാ​ദ് ബ​യ്​​ലാ​നി ബി​സ്പൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് റ​സ​ലാ​ണ്​ (20) തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ പൊ​ലീ​സി​നെ ക​ബ​ളി​പ്പി​ച്ച് ര​ക്ഷ​പ്പെ​ട്ട​ത്.

പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്കെ​ന്ന വ്യാ​ജേ​ന ലോ​ക്ക​പ്പി​ൽ നി​ന്നി​റ​ങ്ങി പാ​റാ​വു​കാ​ര​നെ ത​ള്ളി മാ​റ്റി​യാ​ണ് ഓ​ടി ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഊ​ർ​ജി​ത തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. മ​നോ​രോ​ഗി​ക​ൾ​ക്ക് ന​ൽ​കു​ന്ന പ്ര​ത്യേ​ക​ത​രം ഗു​ളി​ക​യാ​ണ്​ ഇ​യാ​ൾ വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്. 100 എ​ണ്ണം ഉ​ൾ​ക്കൊ​ള്ളു​ന്ന ഒ​രു പാ​ക്കി​ന് യ​ഥാ​ർ​ഥ വി​ല 480 രൂ​പ ആ​ണെ​ങ്കി​ലും 2000 രൂ​പ​ക്ക് മെ​ഡി​ക്ക​ൽ ഷോ​പ്പു​കാ​രും 2500 രൂ​പ​ക്ക് ഇ​ട​നി​ല​ക്കാ​രും വി​ൽ​പ​ന ന​ട​ത്തു​ന്ന നൈ​ട്രോ​സ​ൻ ഗു​ളി​ക​യാ​ണ്​ ഇ​യാ​ൾ വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newskerala newsmalayalam newsother state worker
News Summary - crime- Kerala news
Next Story