Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എമ്മിനെ...

സി.പി.എമ്മിനെ കൊലപാതകികളുടെ പാർട്ടിയാക്കാൻ കോൺഗ്രസ്​ ശ്രമം- കോടിയേരി

text_fields
bookmark_border
kodiyeri
cancel

 തൃശൂർ: സി.പി.എം അക്രമ പാർട്ടിയാണെന്ന് വരുത്തി തീർക്കാൻ കോൺഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നുവെന്ന്​ പാർട്ടി സംസ്ഥാന​ സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. അക്രമത്തിലും കൊലപാതകത്തിലും സി.പി.എം വിശ്വസിക്കുന്നില്ല. കേരളം കലാപ സംസ്ഥാനമാക്കാൻ ആർ.എസ്.എസ്‍ ശ്രമിക്കുന്നു. ആർ.എസ്.എസ് കൊലപാതക പദ്ധതികൾ തയാറാക്കുകയാണെന്നും അക്രമ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പാർട്ടി ജാഗ്രത പാലിക്കണമെന്നും കോടിയേരി പറഞ്ഞു. സി.പി.എം സംസ്ഥാന സമ്മേളനത്തി​​െൻറ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അ​ദ്ദേഹം. 

കണ്ണൂരിൽ ന്യൂനപക്ഷത്തിൽ പെട്ട സി.പി.എം പ്രവർത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്​. എന്നാൽ അന്ന്​ ലീഗി​​െൻറ നിലപാട്​ ഇതായിരുന്നില്ല. ഇന്ന്​ മരണപ്പെട്ടയാളുടെ മതം നോക്കി പ്രശ്നം വിലയിരുത്താൻ മുസ്ലീം ലീഗ് ശ്രമിക്കുന്നു. മതം നോക്കി മരണപ്പെട്ടവരെ കാണുന്നത് അപകടകരമാണ്​. കണ്ണൂരിൽ കോൺഗ്രസ്​ അപകടരമായ മുദ്രാവാക്യമാണ്​ സി.പി.എമ്മിനെതിരെ ഉയർത്തുന്നത്​. ബി.ജെ.പിയുടെ ​പ്രേരണയോടെയാണ്​ കണ്ണൂരിൽ കോൺഗ്രസ്​ നിരാഹാര സത്യഗ്രഹം നടത്തുന്നത്​.  ആർ.എസ്. എസ് നേതാവ് നിരാഹാര വേദി  സന്ദർശിച്ചത്​ കോൺഗ്രസ്​ ബി.ജെ.പി ബന്ധത്തി​​െൻറ തെളിവാണ്​.

ബി.ജെ.പിയുടെ ഉദാരവത്കരണമാണ് കോൺഗ്രസ് നയം. ആർ.എസ്​.എസി​​െൻറ തീവ്ര ഹിന്ദുത്വത്തിനു പകരം മൃദു ഹിന്ദുത്വമാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. ബി.ജെ.പിക്ക് ഒപ്പം കോൺഗ്രസിനെയും തുറന്നു കാട്ടണമെന്നും കോടിയേരി പറഞ്ഞു. 

നിരാഹാരം കിടന്ന ആളെ ഉപയോഗിച്ച് മന്ത്രി കടന്നപ്പള്ളിയെ കൈയേറ്റം ചെയ്യാനുള്ള ശ്രമമുണ്ടായി. ഗാന്ധിമാർഗത്തിൽ ജീവിക്കുന്ന കടന്നപ്പള്ളിയെയാണ്​ ഗാന്ധി ശിഷ്യന്മാരായ കോൺഗ്രസ്​ ആക്രമിക്കുന്നത്​. 
മന്ത്രിയെപ്പോലും കോൺഗ്രസ് ആക്രമിക്കുന്ന അവസ്ഥയാണ്​. സമാധാനം പ്രസംഗിക്കുന്ന കോൺഗ്രസാണ് മന്ത്രിമാരെ പോലും അക്രമിക്കുന്നത്. എത്ര ദിവസവും നിരാഹാരം കിടക്കാൻ കഴിയുന്നയാളാണ് കണ്ണൂരിൽ നിരാഹാരം കിടക്കുന്നതെന്നും കെ. സുധാകരനെ പരിഹസിച്ചുകൊണ്ട്​ കോടിയേരി പറഞ്ഞു.

രണ്ടാം വർഷവും എൽ.ഡി.എഫ്​ സർക്കാർ പ്രോഗ്രസ് കാർഡ് പ്രസിദ്ധീകരിക്കും. അപ്പോൾ ജനങ്ങൾക്ക് എ പ്ലസ് നൽകേണ്ടി വരും. എൽ.ഡി. എഫ് വന്നു എല്ലാം ശരിയായിക്കൊണ്ടിരിക്കുന്നു. സി.പി.എം മുൻകൈയെടുത്ത് ഒരു വർഷത്തിനുള്ളിൽ 2000 പേർക്ക് വീട് വെച്ചുനൽകും. 250 സർക്കാർ ആശുപത്രികളുടെ വികസന പ്രവർത്തനത്തിൽ പാർട്ടി നേരിട്ട്​ പങ്കാളികളാകുമെന്നും കോടിയേരി വ്യക്തമാക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ldfkodiyeri balakrishnankerala newsmalayalam news
News Summary - CPM Samapana sammelanam - Kerala news
Next Story