Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘മലപ്പുറം സ്​കൂളിൽ...

‘മലപ്പുറം സ്​കൂളിൽ എസ്.എസ്.എല്‍.സി സർട്ടിഫിക്കറ്റിൽ സഹകരണസംഘത്തി​െൻറ സീൽ

text_fields
bookmark_border
sslc
cancel

മലപ്പുറം: വാഴക്കാട് ചാലിയപ്രം ഹൈസ്കൂളിലെ എസ്.എസ്.എല്‍.സി  സർട്ടിഫിക്കറ്റിൽ സീൽ മാറി പതിച്ചു. സൂളി​​​െൻറ സീലിന് പകരം സ്​കൂൾ സഹകരണ സംഘത്തി​​​െൻറ സീലാണ്​ പതിപ്പിച്ചത്​.  ചാലിയ​പ്രം ജി.യു.പി സ്​കൂൾ കോ-ഒാപ്പറേറ്റീവ്​ സൊസൈറ്റി എന്ന സീലാണ്​ സർട്ടിഫിക്കറ്റുകളിലുള്ളത്​. 

യു.പി സ്​കൂൾ ഹൈസ്​കൂളാക്കി ഉയർത്തിയ ശേഷമുള്ള ആദ്യ ബാച്ച്​ എസ്​.എസ്​.എൽ.സിയുടെ സറട്ടിഫിക്കറ്റിലാണ്​ അബദ്ധം. ഉപരിപഠനം തടസപ്പെടുമോ എന്ന ആശങ്കയിലാണ് സർട്ടിഫിക്കറ്റ് ലഭിച്ച വിദ്യാർഥികൾ. ചാലിയപ്രം സ്കൂളിൽ നിന്നും പാസായ 50 വിദ്യാർഥികളുടെ സർട്ടിഫിക്കറ്റിലാണ്​ സീൽ മാറി പതിച്ചത്​. 

തെറ്റായ സീലുള്ള സർട്ടിഫിക്കറ്റുമായി ഉപരിപഠനത്തിന് അപേക്ഷിച്ച വിദ്യാർഥികൾ ആശങ്കയിലാണ്. പ്രധാന അധ്യാപികക്ക് സംഭവിച്ച പിഴവാണിതെന്ന് വ്യക്തമായിട്ടുണ്ട്. സർട്ടിഫിക്കറ്റി​​​െൻറ ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കാനുള്ള ചിലവ് വഹിക്കാമെന്ന് സ്കൂള്‍ മാനേജ്മ​​െൻറ് വിദ്യാർഥികളെ അറിയിച്ചിട്ടുണ്ട്. 45വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ്​ മാറ്റി നൽകാൻ നടപടി ആരംഭിച്ചു. അഞ്ചുപേർ എത്തിയിട്ടില്ലെന്നും സ്​കൂൾ അധികൃതർ പറയുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscooperative soceitysslc certificatemalayalam newsSeal
News Summary - Cooperative Society's Seal In SSLC Certificate -Kerala News
Next Story