Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.​െഎയുടെ പരാതി:...

സി.​െഎയുടെ പരാതി: കോൺഗ്രസ്​ നേതാവിനെ തടഞ്ഞുവെച്ച പൊലീസ്​ അരമണിക്കൂറിന്​ ശേഷം വിട്ടയച്ചു

text_fields
bookmark_border
സി.​െഎയുടെ പരാതി: കോൺഗ്രസ്​ നേതാവിനെ തടഞ്ഞുവെച്ച പൊലീസ്​ അരമണിക്കൂറിന്​ ശേഷം വിട്ടയച്ചു
cancel
തൊടുപുഴ: സി.ഐക്കെതിരെ ഭീഷണി മുഴക്കുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്​തെന്ന കേസിൽ കോൺഗ്രസ്​ നേതാവിനെ അറസ്​റ്റ്​ ചെയ്യാൻ നീക്കം നടത്തിയ പൊലീസ്​, അരമണിക്കൂറിന്​ ശേഷം വിട്ടയച്ചു. മറ്റൊരു കേസിൽ ഒപ്പിടാനെത്തിയപ്പോഴാണ്​ കെ.പി.സി.സി എക്​സിക്യൂട്ടിവ്​ അംഗം സി.പി. മാത്യുവിനെ പൊലീസ്​ സ്​റ്റേഷനിൽ തടഞ്ഞുവെച്ചത്​. അറസ്​റ്റ്​ ചെയ്​തതായി അറിയിക്കുകയും കരുതൽ തടങ്കലിലേക്ക്​ മാറ്റുകയും ​െചയ്​തതിന്​ പിന്നാലെ ഉന്നത പൊലീസ്​ ഉദ്യോഗസ്ഥൻ ഇടപെട്ട്​ അറസ്​റ്റ്​ ഒഴിവാക്കുകയായിരുന്നു. സ്​റ്റേഷൻ മുറ്റത്തുവെച്ച്​​ സി.​െഎയുടെ ജോലിക്ക്​ തടസ്സമുണ്ടാക്കുകയും ഭീഷണി മുഴക്കുകയും ​െചയ്​തെന്ന പരാതിയിൽ ജാമ്യമില്ല വകുപ്പ്​ പ്രകാരം എടുത്ത കേസിലാണ്,​ നാടകീയ രംഗങ്ങൾക്കൊടുവിലെ വിട്ടയക്കൽ.

മുൻ കേസിലെ ജാമ്യവ്യവസ്ഥ പ്രകാരം കഴിഞ്ഞ തിങ്കളാഴ്​ച ഒപ്പിടാനെത്തിയ മാത്യുവിനെതിരെ സി.ഐ എൻ.ജി. ശ്രീമോ​​െൻറ മൊഴിയിൽ എസ്​.ഐ വി.സി. വിഷ്ണുകുമാറാണ്​ കേസെടുത്തത്​. വെള്ളിയാഴ്​ച രാവിലെ വീണ്ടും ഒപ്പിടാനെത്തു​​േമ്പാൾ സി.ഐ സ്ഥലത്തുണ്ടായിരുന്നില്ല. എസ്​.​െഎയാണ്​ അറസ്​റ്റ്​ ചെയ്യുന്നതായി അറിയിച്ചത്​. ഇതോടെ കോൺഗ്രസ്​ പ്രവർത്തകർ തടിച്ചുകൂടി. ഉടൻ എസ്.​ഐ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും അറസ്​റ്റ്​ റദ്ദാക്കുകയുമായിരുന്നു. 

അതേസമയം, സി.​െഎയുടെ മൊഴിയിലും എഫ്​.​െഎ.ആറിലും വൈരുധ്യമുള്ളത് കൊണ്ടാണ്​​ അറസ്​റ്റ്​ ഒഴിവാക്കിയതെന്നും അറിയുന്നു​. അറസ്​റ്റ്​ ചെയ്​താൽ ക്രമസമാധന പ്രശ്​നമുണ്ടാകുമെന്നതും പരിഗണിച്ചു. നടപടിക്രമം പൂർണമായി പാലിച്ചേ അറസ്​റ്റ്​ പാടുള്ളൂവെന്ന്​ ​െഎ.ജി പി. വിജയൻ നിർദേശിക്കുകയും കേസ്​ തൊടുപുഴ ഡിവൈ.എസ്​.പിക്ക്​ കൈമാറിയതായി അറിയിക്കുകയും ചെയ്​തിരുന്നു. 

മാത്യുവിനെ വിട്ടയച്ചതിനെത്തുടന്ന് കോൺഗ്രസ്​ പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി. കെ.എസ്.​യു നടത്തിയ മാർച്ചിന്​ നേരെയുണ്ടായ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് നടന്ന ഹർത്താലുമായി ബന്ധപ്പെട്ടാണ്​ മാത്യുവിനും കോൺഗ്രസ്​ നേതാക്കൾക്കുമെതിരെ കേസ്​ എടുത്തത്​. ജാമ്യം ലഭിച്ചതിനെത്തുടർന്ന്​ ​ഹൈകോടതി നിർദേശ പ്രകാരം ഒപ്പിടാനെത്തിയപ്പോൾ സി.​െഎയെ ഭീഷണിപ്പെടുത്തി​യെന്നാണ്​ കേസ്​. കള്ളക്കേസായതുകൊണ്ടാണ് സ്​റ്റേഷനിൽ ചെന്നിട്ടുപോലും തന്നെ അറസ്​റ്റ്​ ചെയ്യാതിരുന്നതെന്ന്​ മാത്യു പറഞ്ഞു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsCongress leadermalayalam newspolice arrestCp mathew
News Summary - congress leader Cp mathew police arrest -Kerala news
Next Story