Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചൈന അനുകൂല പ്രസംഗം:...

ചൈന അനുകൂല പ്രസംഗം: കോടിയേരിക്കെതിരെ പൊലീസ്​ മേധാവിക്ക്​ ബി.ജെ.പിയുടെ പരാതി

text_fields
bookmark_border
ചൈന അനുകൂല പ്രസംഗം: കോടിയേരിക്കെതിരെ പൊലീസ്​ മേധാവിക്ക്​ ബി.ജെ.പിയുടെ പരാതി
cancel

തി​രു​വ​ന​ന്ത​പു​രം: ചൈ​ന അ​നു​കൂ​ല പ്ര​സം​ഗം ന​ട​ത്തി​യ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ​തി​രെ രാ​ജ്യ​ദ്രോ​ഹ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ബി.​ജെ.​പി ഡി.​ജി.​പി​ക്ക്​ പ​രാ​തി ന​ൽ​കി. ബി.​ജെ.​പി തി​രു​വ​ന​ന്ത​പു​രം ജി​ല്ല അ​ധ്യ​ക്ഷ​ൻ അ​ഡ്വ എ​സ്. സു​രേ​ഷാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. 

അ​മേ​രി​ക്ക, -ജ​പ്പാ​ൻ, -ആ​സ്ട്രേ​ലി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് ഇ​ന്ത്യ ചൈ​ന​യെ വ​ള​ഞ്ഞി​ട്ടാ​ക്ര​മി​ക്കു​െ​ന്ന​ന്ന കോ​ടി​യേ​രി​യു​ടെ കാ​യം​കു​ള​ത്തെ പ്ര​സം​ഗം രാ​ജ്യ​ദ്രോ​ഹ​മാ​ണ്. ഇ​ന്ത്യ ഏ​റ്റ​വും ഭീ​ഷ​ണി നേ​രി​ടു​ന്ന​ത് ചൈ​ന​യി​ൽ നി​ന്നാ​ണെ​ന്ന ക​ര​സേ​ന മേ​ധാ​വി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​നു​ശേ​ഷം ന​ട​ത്തി​യ ഈ ​പ്ര​സ്താ​വ​ന രാ​ജ്യ​ത്തി‍​​െൻറ അ​ഖ​ണ്ഡ​ത​ക്കെ​തി​രാ​യ നീ​ക്ക​മാ​ണ്. ഈ ​നീ​ക്കം ശ​ത്രു​ക്ക​ളെ സ​ഹാ​യി​ക്കാ​നു​ള്ള​താ​ണെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​തി​ന് സി.​പി.​എ​മ്മി​ന് ചൈ​ന​യി​ൽ​നി​ന്ന് സ​ഹാ​യം കി​ട്ടു​ന്നു​ണ്ടെ​ന്ന് സം​ശ​യ​മു​ണ്ട്. 

ആ​ഭ്യ​ന്ത​ര​മ​ന്ത്രി, എം.​എ​ൽ.​എ എ​ന്നീ ഭ​ര​ണ​ഘ​ട​നാ പ​ദ​വി​ക​ൾ വ​ഹി​ച്ചി​രു​ന്ന​യാ​ൾ ന​ട​ത്തി​യ പ്ര​സ്താ​വ​ന എ​ന്ന നി​ല​യി​ൽ ഇ​ത് അ​തി​ഗു​രു​ത​ര​മാ​ണ്. ഭ​ര​ണ​ഘ​ട​ന ലം​ഘ​ന​ത്തി​നും രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തി​നും കോ​ടി​യേ​രി​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ്​ പൂ​ന്തു​റ ശ്രീ​കു​മാ​ർ, ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി പാ​പ്പ​നം​കോ​ട് സ​ജി, എ​ന്നി​വ​ർ​ക്കൊ​പ്പം ഡി.​ജി.​പി​ക്ക്​ നേ​രി​ട്ട് അ​ദ്ദേ​ഹം പ​രാ​തി കൈ​മാ​റു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinakodiyeri balakrishnankerala newsmalayalam newsBJPBJP
News Summary - compliant kodiyeri balakrishnan- Kerala news
Next Story