Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവോ​ട്ടു​യ​​ന്ത്രം...

വോ​ട്ടു​യ​​ന്ത്രം ന​ട​പ്പാ​യ വ​ർ​ഷം മു​ത​ൽ പ​രാ​തി​ക​ൾ

text_fields
bookmark_border
വോ​ട്ടു​യ​​ന്ത്രം ന​ട​പ്പാ​യ വ​ർ​ഷം മു​ത​ൽ പ​രാ​തി​ക​ൾ
cancel

കണ്ണൂർ: ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങള്‍ കൃത്രിമം കാട്ടാനാവാത്തവിധം സുരക്ഷിതമാണെന്ന വിശദീകരണം നൽകി നിരവധി കേസുകളെ തരണംചെയ്ത ഇലക്ഷൻ കമീഷന് മുന്നിൽ പുതിയ ആരോപണം കളങ്കമായി. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനത്തിന് ശേഷം ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങളുടെ വിശ്വാസ്യത ചോദ്യംചെയ്ത് ചില പാർട്ടികൾ രംഗത്ത് വന്നതിനെതുടർന്ന് മാർച്ച് 16ന് കമീഷൻ എല്ലാ സംസ്ഥാന ചീഫ് ഇലക്ടറൽ ഒാഫിസർമാർക്കും പൊതുവിജ്ഞാപനമായി ന്യായീകരണ പ്രസ്താവന അയച്ചു കൊടുത്തിരുന്നു. ഇത് താേഴതട്ടിലെത്തുേമ്പാഴേക്കാണ് പുതിയ ആരോപണം മധ്യപ്രദേശിൽ ഉയർന്നത്.

1990 ജനുവരിയില്‍ നിയമിച്ച തെരഞ്ഞെടുപ്പ് പരിഷ്കരണസമിതിയുടെ സാങ്കേതികവിദഗ്ധർ സമർപ്പിച്ച ശിപാര്‍ശ പ്രകാരമാണ് വോട്ടുയന്ത്രം ഉപയോഗിച്ചു തുടങ്ങിയത്. 2000ത്തിൽ സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളിലും 2004, 2009, 2014 എന്നീ വര്‍ഷങ്ങളിലെ ലോക്സഭ തെരഞ്ഞെടുപ്പുകളിലും ഇൗ യന്ത്രങ്ങളാണ് ഉപയോഗിച്ചത്. എന്നാൽ, 2001ന് ശേഷം കേരളമുള്‍പ്പെടെ അഞ്ച് ഹൈകോടതികളില്‍ യന്ത്രങ്ങളില്‍ കൃത്രിമം കാട്ടാനുള്ള സാധ്യത ഉന്നയിക്കപ്പെട്ടു. 2009ല്‍ ഇതേ വിഷയം സുപ്രീംകോടതിയില്‍ ഹരജിയായും എത്തി. ഇലക്ഷൻ നടപടികളിലെ ജുഡീഷ്യറി അധികാരം പരിഗണിച്ച് തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാനായിരുന്നു സുപ്രീംകോടതി നിർദേശം. 2009ല്‍ ഡല്‍ഹി ഹൈകോടതിയിലും കേസ് ഫയല്‍ ചെയ്യപ്പെട്ടു.

തുടര്‍ന്ന് ആരോപണങ്ങളുന്നയിച്ചവരെ അത് തെളിയിക്കാനായി 2009 ആഗസ്റ്റിൽ കമീഷന്‍ ആസ്ഥാനത്തേക്ക് ക്ഷണിച്ചു. 10 സംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവന്ന 100 വോട്ടുയന്ത്രങ്ങള്‍ കമീഷന്‍ ആസ്ഥാനത്ത് ഒരാഴ്ച പരിശോധനക്ക് വെച്ചു. യന്ത്ര നിര്‍മാതാക്കളായ ബി.ഇ.എൽ, ഇ.സി.ഐ.എല്‍ എന്നിവയുടെ എൻജിനീയര്‍മാരുടെയും സാന്നിധ്യമുണ്ടായിരുന്നു. 2010ല്‍ തെരഞ്ഞെടുപ്പ് കമീഷന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ അസം, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്നുള്ള ഏതാനും രാഷ്ട്രീയ കക്ഷികള്‍ ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തി. ഈ ഘട്ടത്തിലാണ് വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ ് ട്രയല്‍ (വിവിപാറ്റ്) ആശയം വന്നത്. ബാലറ്റ് യൂനിറ്റും കണ്‍ട്രോള്‍ യൂനിറ്റും തമ്മിലുള്ള ഡൈനമിക് കോഡിങ്, റിയല്‍ ടൈം േക്ലാക്ക്, ഡിസ്േപ്ല സംവിധാനം, വോട്ടിങ് മെഷീനില്‍ വിരലമര്‍ത്തുമ്പോള്‍ തീയതിയും സമയവും രേഖപ്പെടുത്തുന്ന സംവിധാനം എന്നിവ 2006 മുതല്‍ നിലവില്‍വന്നു.

രാഷ്ട്രീയ കക്ഷികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വി.വി പാറ്റ ് സംവിധാനം 2010ൽ ഏര്‍പ്പെടുത്തിയത്. ഇതില്‍ ബാലറ്റ് യൂനിറ്റിനോടനുബന്ധിച്ച് പ്രിൻറര്‍ ഘടിപ്പിക്കും. ഓരോ വോട്ട് രേഖപ്പെടുത്തുമ്പോഴും അതാത് സ്ഥാനാർഥിയുടെ പേരും ചിഹ്നവും വ്യക്തമാക്കുന്ന ഒരു പേപ്പര്‍ സ്ലിപ് സമ്മതിദായകന് ഏഴ് സെക്കൻഡ് നേരത്തേക്ക് കാണാന്‍ കഴിയും. വോട്ടെണ്ണല്‍ വേളയില്‍ തര്‍ക്കമുണ്ടായാല്‍ ഫലം പരിശോധിക്കാന്‍ ഈ സ്ലിപ് ഉപയോഗിക്കാം. 2013ലെ നാഗാലാന്‍ഡ് ഉപതെരഞ്ഞെടുപ്പിലാണ് തെരഞ്ഞെടുപ്പ് കമീഷന്‍ വിവിപാറ്റ് ആദ്യമായി ഉപയോഗിച്ചത്. ഇതേ വിവിപാറ്റ് പരിശോധനയിലാണ് മധ്യപ്രദേശിൽ അപാകത ആരോപിക്കപ്പെട്ടിരിക്കുന്നത്.  

മറ്റ് രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന സംവിധാനങ്ങള്‍ ഇൻറര്‍നെറ്റ ് കണക്ടിവിറ്റിയോട് കൂടിയായതിനാൽ അവ ഹാക്ക് ചെയ്യപ്പെടാം. എന്നാൽ, ഇന്ത്യയിലേത് ചിപ് നിർമാണവേളയില്‍ ഒറ്റത്തവണ പ്രോഗ്രാം ചെയ്യപ്പെട്ടവയായതിനാൽ നിർമാണശേഷം ഒരു കൈകടത്തലിനും സാധ്യമല്ലെന്നാണ് ഇലക്ഷൻ കമീഷ​െൻറ അവകാശവാദം. അതേസമയം, വോട്ടുയന്ത്ര നിർമാതാക്കളായ ബി.ഇ.എല്‍, ഇ.സി.ഐ.എല്‍ എന്നിവയിൽനിന്ന് വിരമിച്ച ചില ഉദ്യോഗസ്ഥരുടെ പങ്ക് കൃത്രിമം കാണിക്കുന്നതിൽ ഉപയോഗിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election Commissionelectronic voting machine
News Summary - complaints of electronic voting machine in india
Next Story