Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആറുവയസ്സുകാരിയെ...

ആറുവയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക്​ 14 വർഷം കഠിനതടവും പിഴയും 

text_fields
bookmark_border
ആറുവയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക്​ 14 വർഷം കഠിനതടവും പിഴയും 
cancel

ത​ല​ശ്ശേ​രി:  ആ​റു​വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക് 14 വ​ർ​ഷം ക​ഠി​ന​ത​ട​വും അ​ര​ല​ക്ഷം രൂ​പ പി​ഴ​യും. ക​തി​രൂ​ർ മ​ലാ​ൽ ശ്രീ​ജി​നി​വാ​സി​ൽ ചി​മ്മാ​ലി ശ്രീ​ധ​ര​നെ​യാ​ണ് (61) പോ​ക്സോ കോ​ട​തി ജ​ഡ്ജി പി.​എ​ൻ. വി​നോ​ദ് ശി​ക്ഷി​ച്ച​ത്. 12 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കു​റ്റ​ത്തി​ന് 376 (2 ഐ) ​പ്ര​കാ​രം ഏ​ഴു​വ​ർ​ഷം ക​ഠി​ന​ത​ട​വും കാ​ൽ​ല​ക്ഷം രൂ​പ​യു​മാ​ണ് ശി​ക്ഷ. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്നു​മാ​സം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 9 എം (പോ​ക്​​സോ) പ്ര​കാ​രം ഏ​ഴു​വ​ർ​ഷം ക​ഠി​ന​ത​ട​വും കാ​ൽ​ല​ക്ഷം രൂ​പ പി​ഴ​യും പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്നു​മാ​സം ത​ട​വും അ​നു​ഭ​വി​ക്ക​ണം. പി​ഴ​യ​ട​ച്ചാ​ൽ തു​ക  കു​ട്ടി​ക്ക് ന​ൽ​കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. ശി​ക്ഷ ഒ​ന്നി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി. 

ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച വി​വ​രം 2013 മാ​ർ​ച്ച് നാ​ലി​നാ​ണ് പു​റ​ത്തു​വ​ന്ന​ത്. കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ സ്​​കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക​യാ​ണ് പീ​ഡ​ന​വി​വ​രം ആ​ദ്യം മ​ന​സ്സി​ലാ​ക്കി​യ​ത്. എ​ര​ഞ്ഞോ​ളി പ​ഞ്ചാ​യ​ത്ത് ജാ​ഗ്ര​ത സ​മി​തി​യെ​യും പൊ​ലീ​സി​നെ​യും വി​വ​ര​മ​റി​യി​ച്ചു. രോ​ഷാ​കു​ല​രാ​യ ജ​ന​ക്കൂ​ട്ടം പ്ര​തി​യു​ടെ വീ​ടാ​ക്ര​മി​ച്ചി​രു​ന്നു. വി​വ​രം പു​റ​ത്തു​വ​രു​ന്ന​തി​ന് മൂ​ന്നാ​ഴ്ച മു​മ്പ് പ്ര​തി ബാ​ലി​ക​യെ നാ​ര​ങ്ങ​യും ക്യൂ​ട്ടെ​ക്സും മി​ഠാ​യി​യും ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​നു​ള്ളി​ൽ കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് േപ്രാ​സി​ക്യൂ​ഷ​ൻ കേ​സ്. േപ്രാ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡ്വ. എം.​ജെ. ജോ​ൺ​സ​ൺ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child abusekerala newsmalayalam news
News Summary - child abuse- Kerala news
Next Story