Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.വി അൻവർ എം.എൽ.എയുടെ...

പി.വി അൻവർ എം.എൽ.എയുടെ ബന്ധുവി​െൻറ തടയണ;  രേഖകളുടെ പരിശോധന നാളെ 

text_fields
bookmark_border
Check-Dam-of-PV-Anwar-MLA
cancel

മലപ്പുറം: പി.വി അൻവർ എം.എൽ.എയുടെ ബന്ധുവി​​െൻറ ഉടമസ്​ഥതയിൽ അരീക്കോട്​ ഉൗർങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയിലുള്ള തടയണയുശട രേഖകൾ നാളെ പരിശോധിക്കും. തടയണ നിയമവിരുദ്ധമായാണോ നിർമിച്ചതെന്ന്​ പരിശോധിക്കുന്നതി​​െൻറ ഭാഗമായി പെരിന്തൽമണ്ണ സബ്​ കലക്​ടറുടെ നേതൃത്വത്തിൽ പരാതിക്കാരുടെയും സ്​ഥലമുടമയുടെയും സാന്നിധ്യത്തിലാണ്​ രേഖകളുടെ പരിശോധന നടക്കുക. ഇതിന്​ ഹാജരാവാൻ ബന്ധപ്പെട്ടവർക്ക്​ നോട്ടീസ്​ നൽകിയിട്ടുണ്ട്​. 

തടയണ നിയമവിരുദ്ധമാണെന്ന്​ തെളിഞ്ഞാൽ ഇത്​ പൊളിച്ചുമാറ്റുന്നതിനുള്ള ചെലവ്​ എത്രയെന്ന്​ കണക്കാക്കി ചെറുകിട ജലസേചന വകുപ്പ്​ സമർപ്പിച്ച റിപ്പോർട്ടും പരിശോധിക്കും. ​തടയണ നിർമിച്ചത്​ നിയമവിരുദ്ധമാണോ എന്ന്​ പരിശോധിക്കുന്നതിന്​ നേരത്തേ മലപ്പുറം കലക്​ടറായിരുന്ന ഭാസ്​കരൻ നിർദേശം നൽകിയിരുന്നു. എന്നാൽ ഇത്​ പൊതുമരാമത്ത്​ കെട്ടിട വകുപ്പിൽ അനക്കമില്ലാതെ കിടന്നു. മൂന്നു തവണ ഇതു സംബന്ധിച്ച്​ കലക്​ടറേറ്റിൽ നിന്ന്​ നോട്ടീസ്​ പോയെങ്കിലും നടപടികളുണ്ടായില്ല. വീണ്ടും പരാതിയുയർന്ന സാഹചര്യത്തിൽ വിശദമായ പരിശോധന നടത്താൻ കലകട്​ർ നിർദേശം നൽകിയതിനെ തുടർന്നാണ്​ രേഖകളുടെ പരിശോധന നടക്കുന്നത്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspv anwar mlamalayalam newsCheck DamIllegal
News Summary - Check Dam Of PV Anwar MLA - Kerala News
Next Story