Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭൂമിയിടപാടുകാര​െൻറ...

ഭൂമിയിടപാടുകാര​െൻറ വധം: അഭിഭാഷക​െൻറ മുൻകൂർ ജാമ്യ ഹരജി പരിഗണിക്കുന്നതിൽനിന്ന്​ ജഡ്​ജി പിന്മാറി

text_fields
bookmark_border
ഭൂമിയിടപാടുകാര​െൻറ വധം: അഭിഭാഷക​െൻറ മുൻകൂർ ജാമ്യ ഹരജി പരിഗണിക്കുന്നതിൽനിന്ന്​ ജഡ്​ജി പിന്മാറി
cancel

കൊച്ചി: ചാലക്കുടിയിലെ റിയൽ എസ്​റ്റേറ്റ് ഇടനിലക്കാരൻ രാജീവി​​െൻറ ​െകാലപാതകവുമായി ബന്ധപ്പെട്ട കേസിൽ അഭിഭാഷകനായ സി.പി. ഉദയഭാനുവി​​െൻറ മുൻകൂർ ജാമ്യ ഹരജി പരിഗണിക്കുന്നതിൽനിന്ന്​ ഹൈകോടതി സിംഗിൾ ബെഞ്ച്​ പിന്മാറി. മറ്റൊരു ബെഞ്ച്​  മുമ്പാകെ കേസ്​ എത്തുന്നതുവരെ അഭിഭാഷക​നെ അറസ്​റ്റ്​ ചെയ്യുന്നതിനുള്ള വിലക്ക്​ നിലനിൽക്കും. മുൻകൂർ ജാമ്യ ഹരജി പരിഗണിച്ച്​ പ്രോസിക്യൂഷ​​െൻറയും ​െകാല്ലപ്പെട്ട രാജീവി​​െൻറ മക​​​െൻറ അഭിഭാഷക​​െൻറയും വാദം കേൾക്കുന്നതിനിടെയാണ്​ ​കേട്ടുകൊണ്ടിരുന്ന ജഡ്​ജി ഒഴിഞ്ഞത്​.

അഭിഭാഷക​നെ കസ്​റ്റഡിയിലെടുത്ത്​ ചോദ്യം​ ചെയ്യേണ്ടതുണ്ടെന്നും കൊലക്കുറ്റം ചുമത്തി കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട്​ മജിസ്​​േ​ട്രറ്റ്​ മുമ്പാകെ സമർപ്പിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അന്വേഷണത്തി​​െൻറ രണ്ടാം ദിവസം മുതൽ ജാമ്യ ഹരജി പരിഗണനയിലുള്ളതാണെന്നും ഹരജിയിൽ തീർപ്പ്​ ​ൈവകാനിടവരരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു.  ജാമ്യ ഹരജിയിൽ തീർപ്പ്​ വൈകുന്നത്​ അന്വേഷണത്തെ ബാധിക്കുന്നതായി കക്ഷിചേരൽ ഹരജി നൽകിയ രാജീവി​​െൻറ മകന്‍ അഖിലി​​െൻറ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. നിയമത്തിന്​ മുന്നിൽ എല്ലാവരും തുല്യരാണ്​. അതിനാൽ, ഹരജി വേഗം തീർപ്പാക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. കേസ്​ ​തീർപ്പാക്കാൻ ൈവകുന്നതുമൂലം അന്വേഷണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആശങ്കകൾ പ്രോസിക്യൂഷ​നും കക്ഷിചേരൽ അപേക്ഷക​നും ഇടക്കിടെ പ്രകടിപ്പിച്ചുകൊണ്ടിരുന്നു. ഇതിനിടെ കേസിൽനിന്ന്​ പിന്മാറുന്നതായി കോടതി വ്യക്​തമാക്കുകയായിരുന്നു.

സെപ്റ്റംബർ 30ന്​ ചക്കര ജോണി എന്നയാളടക്കമുള്ള പ്രതികൾ രാജീവിനെ തട്ടിക്കൊണ്ടുപോയി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ്​ കേസ്​. അഭിഭാഷകന്​ ബന്ധമുണ്ടെന്ന ആരോപണം അന്നുമുതൽ ശക്​തമാണ്​. ഇൗ സാഹചര്യത്തിലാണ്​ ഉദയഭാനു മുൻകൂർ ജാമ്യ ഹരജി നൽകിയത്​. സംഭവത്തി​​െൻറ മുഖ്യ സൂത്രധാരനാണ് ഉദയഭാനുവെന്നും നിയമത്തി​​െൻറ പിടിയിൽനിന്ന് രക്ഷപ്പെടാനാണ് മുൻകൂർ ജാമ്യ ഹരജി നൽകിയിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ്​ അഖിൽ കക്ഷി ചേരൽ ഹരജി നൽകിയത്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsChalakkudy MurderCP UdayabanuRajiv murder
News Summary - Chalakudy murder: Justice P Ubaide retreated from Considering adv. CP Udayabanu's Plea -Kerala news
Next Story