Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജീവി​െൻറ കൊലപാതകം:...

രാജീവി​െൻറ കൊലപാതകം: ഹൈകോടതി ഉത്തരവിനെതിരെ സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസിന്​ മാതാവി​െൻറ പരാതി

text_fields
bookmark_border
rajeev-chalakkudy
cancel

കൊച്ചി: റിയൽ എസ്​റ്റേറ്റ്​ ഇടനിലക്കാരൻ രാജീവി​​െൻറ കൊലപാതക കേസിൽ അന്വേഷണം മരവിപ്പിക്കുന്ന രീതിയിൽ ഹൈകോടതി സിംഗിൾ ബെഞ്ച്​ പുറപ്പെടുവിച്ച  ഇടക്കാല ഉത്തരവിനെതിരെ സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസിന്​ മാതാവി​​െൻറ പരാതി. അന്വേഷണത്തിൽ ഇടപെടുന്ന തരത്തിൽ ജുഡീഷ്യൽ ഉത്തരവുകൾ പുറപ്പെടുവിപ്പിക്കുന്നില്ലെന്ന്​ ഉറപ്പാക്കണമെന്ന്​ അഭ്യർഥിച്ചാണ്​ രാജീവി​​െൻറ മാതാവ്​ അങ്കമാലി നായത്തോട്​ സ്വദേശി രാജമ്മ അപ്പു പരാതി നൽകിയത്​.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട തർക്കവും ചില രേഖകളിൽ ഒപ്പിടീക്കാനുള്ള പ്രതികളുടെ ശ്രമവുമാണ്​ ​െകാലപാതകത്തിൽ കലാശിച്ചത്​. ​രാജീവിന്​ നിരന്തരം പൊലീസി​​െൻറ അനാവശ്യ ചോദ്യംചെയ്യലുകളും പീഡനവും നേരിടേണ്ടിവന്നിട്ടുണ്ട്​. രാജീവിനും കുടുംബത്തിനും പൊലീസ്​ സംരക്ഷണത്തിന്​ ഹൈകോടതി ഉത്തരവി​െട്ടങ്കിലും ലഭിച്ചില്ല. കൊലപാതകത്തിൽ അഭിഭാഷകനായ സി.പി. ഉദയഭാനുവി​ന്​ പങ്കാളിത്തമുണ്ട്​. അന്വേഷണം ആരംഭിച്ച ഘട്ടത്തിൽ ഒക്​ടോബർ മൂന്നിനാണ്​​​​ ഉദയഭാനു ഹൈകോടതിയിൽ മുൻകൂർ ജാമ്യ ഹരജി നൽകിയത്​. അഭിഭാഷക​​െൻറ പങ്കാളിത്തം വ്യക്​തമാക്കുന്ന  വിശദാംശങ്ങൾ മു​​ദ്രവെച്ച കവറിൽ ​ഹാജരാക്കണമെന്ന്​ ഉത്തരവിട്ട സിംഗിൾ ബെഞ്ച്​, അദ്ദേഹത്തിനെതിരെ തുടർനടപടി പാടില്ലെന്ന്​ നിർദേശിച്ച്​ കേസ്​ 16ലേക്ക്​ മാറ്റുകയായിരുന്നു. അതുവരെ അന്വേഷണ ഉദ്യോഗസ്​ഥരുടെ കൈകെട്ടുന്ന നടപടിയാണ്​ ഇതിലൂടെ ഉണ്ടായത്​. തെളിവ്​ ശേഖരണത്തിനുള്ള വിലപ്പെട്ട സമയം അന്വേഷണസംഘത്തിന്​ നഷ്​ടപ്പെട്ടു.

അഭിഭാഷക​​െൻറ വീട്ടിലോ ​ഒാഫിസിലോ തിരച്ചിൽ നടത്ത​ാനോ ​േചാദ്യം ചെയ്യാനോ പൊലീസിന്​ കഴിഞ്ഞില്ല. ഇത്​ മൂലം തെളിവ്​ നശിപ്പിക്കാനും സാക്ഷികളെ സമീപിക്കാനും ഏ​റെ സമയം ലഭിച്ചു. ​സ്​പെഷൽ പ്രോസിക്യൂട്ടറായിരുന്ന അഭിഭാഷകൻ പൊലീസിലും ഭരണത്തിലും സ്വാധീനമുള്ളയാളാണ്​. മറ്റ്​ പ്രതികളുമായി ഫോണിൽ സംസാരിച്ചതുകൊണ്ട്​ ​പ്രതിയാണെന്ന്​ പറയാനാവില്ലെന്നായിരുന്നു​ കോടതി പരാമ​ർശം. അതേസമയം, സാധാരണക്കാരുടെ കേസ്​ പരിഗണിക്കു​േമ്പാൾ ഇൗ തത്ത്വം ബാധകമാക്കാറില്ല. ഇപ്പോൾ അന്വേഷണം മരവിച്ച അവസ്​ഥയിലാണ്​. കുടുംബത്തിന്​ നീതി കിട്ടില്ലെന്ന്​ ഭയക്കുന്നു. ഇൗ സാഹചര്യത്തിൽ അഭിഭാഷകന്​ ജാമ്യം ലഭിക്കാനുള്ള ഇടപെടലുകൾ അനുവദിക്കരുതെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsmalayalam newsP Ubaidesupreme court
News Summary - Chalakkudy murder: Rajiv's mother complaint against Justice P Ubaide- Kerala news
Next Story