Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീജീവി​െൻറ കസ്​റ്റഡി...

ശ്രീജീവി​െൻറ കസ്​റ്റഡി മരണം സി.ബി.​െഎ അന്വേഷിക്കും

text_fields
bookmark_border
ശ്രീജീവി​െൻറ കസ്​റ്റഡി മരണം സി.ബി.​െഎ അന്വേഷിക്കും
cancel

തിരുവനന്തപുരം: ശ്രീജീവി​​​​​​​​െൻറ കസ്​റ്റഡി മരണത്തിൽ  സി.ബി.​െഎ അന്വേഷണ​ വിജ്​ഞാപനമിറങ്ങി. വിജ്​ഞാപനത്തി​​​​​​​​െൻറ കരട്​ മുഖ്യമന്ത്രിയു​െട പ്രൈവറ്റ്​ സെക്രട്ടറി എം. വി ജയരാജൻ സമരപ്പന്തലിലെത്തി ​ശ്രീജീവി​​​​​​​െൻറ സഹോദരൻ ശ്രീജിത്തിന്​ കൈമാറി.  

അതേസമയം, വിജ്​ഞാപനം ഇറങ്ങിയതുകൊണ്ട്​ മാത്രം കാര്യമില്ലെന്നും അന്വേഷണ നടപടികൾ ആരംഭിച്ചാൽ മാത്രമേ സമരത്തിൽ നിന്ന്​ പിൻമാറുകയുള്ളൂവെന്നും ശ്രീജിത്ത്​ പറഞ്ഞു. സമരത്തിന്​ പിന്തുണ നൽകിയ മാധ്യമങ്ങൾക്ക്​ നന്ദിയെന്നും ശ്രീജിത്ത്​ പ്രതികരിച്ചു.

ശ്രീജിത്തി​​​​​​െൻറയും മാതാവി​​​​​​െൻറയും ആവശ്യങ്ങൾ നടപ്പാക്കുന്നതിനാൽ സമരം അവസാനിപ്പിക്കണമെന്ന്​ ശ്രീജിത്തിനോട്​ സർക്കാർ ആവശ്യപ്പെടുന്നതായും എം.വി ജയരാജൻ അറിയിച്ചു. ശ്രീജിത്തും അമ്മയും ആവശ്യപ്പെട്ട കാര്യങ്ങൾ നടപ്പാക്കുന്നതിന്​ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന്​ ആവശ്യപ്പെട്ട്​ രേഖകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും ജയരാജൻ അറിയിച്ചു​. 

ശ്രീജിവി​​​​​​​െൻറ മരണത്തിൽ നീതി തേടി 770 ദിവസത്തിലേറെയായി ശ്രീജിത്ത്​ സമരത്തിലാണ്​. കുറ്റാരോപിതരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ ഹൈകോടതി ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത്​ നൽകിയ പരാതി ഹൈകോടതിയുടെ പരിഗണനയിലിരിക്കെയാണ്​ സി.ബി.​െഎ വിജ്​ഞാപനം വരുന്നത്​. കൊ​ല​യാ​ളി​ക​ളെ നി​യ​മ​ത്തി​ന് മു​ന്നി​ലെ​ത്തി​ക്കാ​ൻ സി.​ബി.​ഐ​ക്ക​ല്ലാ​തെ മ​റ്റാ​ർ​ക്കും ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലു​റ​ച്ച്​ നി​ൽ​ക്കു​ക​യായിരുന്നു ശ്രീ​ജി​ത്ത്. 

എന്നാൽ അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന നിലപാടായിരുന്നു ആദ്യഘട്ടത്തിൽ സി.ബി.​െഎ. പിന്നീട്​ ശ്രീജിത്തി​​​​​​െൻറ സമരം സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തതോടെ സർക്കാർ സമ്മർദ്ദത്തിലാവുകയും കേന്ദ്ര മന്ത്രിമാരെ നേരിട്ട്​ കണ്ട്​ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയുമായിരുന്നു. ഹൈകോടതിയിലും സി.ബി.​െഎ അന്വേഷണം വേണമെന്ന്​ സർക്കാർ  ആവശ്യപ്പെട്ടിരുന്നു. 

അതിനിടെ  ശ്രീ​ജി​ത്ത് നി​രാ​ഹാ​ര​സ​മ​രവും തുടങ്ങി. നിരാഹാരം 41-ാം ദി​വ​സ​ത്തി​ലേക്ക്​ കടന്നിരിക്കുന്ന പശ്​ചാത്തലത്തിലാണ്​ സി.ബി.​െഎ അന്വേഷണം എന്ന ഉറപ്പ്​ ലഭിച്ചത്​.  ശ്രീജിത്ത്​ സമരമവസാനിപ്പിക്കണമെന്ന്​ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആവശ്യപ്പെട്ടു. 

പാറശാല പൊലീസി​​​​െൻറ കസ്റ്റഡിയിലിരിക്കെ 2014 മേയ് 21നാണ് നെയ്യാറ്റിൻകര സ്വദേശി ശ്രീജീവ് മരിച്ചത്. അടിവസ്ത്രത്തിൽ സൂക്ഷിച്ചിരുന്ന വിഷം കഴിച്ചാണ്​ മരിച്ചതെന്നായിരുന്നു പൊലീസി​​​​െൻറ വാദം. എന്നാൽ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജീവിനെ പാറശാല സി.ഐ ആയിരുന്ന ഗോപകുമാറും എ.എസ്.ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദിച്ചും വിഷം നല്‍കിയും കൊലപ്പെടുത്തിയെന്നാണ്​ പൊലീസ് കംപ്ലയിൻറ്​ അതോറിറ്റിയുടെ കണ്ടെത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSreejith strikeSreejith Protest
News Summary - CBI Order to Probe Custody Death - Kerala News
Next Story