Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിഡ്​കോ മ​ുൻ...

സിഡ്​കോ മ​ുൻ എം.ഡിക്കെതിരായ അന്വേഷണം സി.ബി.ഐക്ക്​

text_fields
bookmark_border
Saji-Basheer
cancel

കൊച്ചി: സിഡ്​കോ മ​ുൻ എം.ഡി സജി ബഷീറിനെതിരായ ആരോപണങ്ങളിൽ അന്വേഷണം സി.ബി.ഐക്ക്​ വിടുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. കെ.എസ്.ഐ.ഇ (കേരള സ്​റ്റേറ്റ് ഇൻഡസ്ട്രിയൽ എൻറർപ്രൈസസ്) എം.ഡികൂടിയായിരുന്ന സജി ബഷീറിനെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് എസ്. ദിലീപ് നൽകിയ ഹരജിയിലാണ്​ വിജിലൻസ് അണ്ടർ സെക്രട്ടറി സി.വി. പ്രകാശി​​​െൻറ വിശദീകരണം. 

സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സജി ബഷീറിനെതിരെ നിരവധി വിജിലൻസ് കേസുകളുണ്ട്​. ഇയാളെ നിയമത്തി​ന്​ മുന്നിൽ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. അധികാര ദുർവിനിയോഗത്തിലൂടെ സജി സമ്പാദിച്ച സ്വത്ത് വിദേശത്ത് നിക്ഷേപിച്ചിരിക്കാൻ സാധ്യതയുണ്ട്. സി.ബി.ഐക്ക്​  മാത്രമേ ഇക്കാര്യം അന്വേഷിക്കാനാവൂ. ലഖ്​നോവിലെ ഉത്തർപ്രദേശ് കോഒാപറേറ്റിവ് ഫെഡറേഷന് ഡൈ അമോണിയം ഫോസ്‌ഫേറ്റ് വിതരണം ചെയ്​തതിലെ ക്രമക്കേട്​ അന്വേഷിക്കാൻ വിജിലൻസിന്​ പരിമിതിയുണ്ട്. 

സിഡ്കോ എം.ഡിയായിരിക്കെ കടവന്ത്രയിലെ 5.12 ഏക്കർ സ്ഥലം 80 വർഷത്തെ പാട്ടത്തിന് നൽകിയതിൽ അഴിമതിയും പൊതുഫണ്ടി​​െൻറ ദുരുപയോഗവും സ്വജനപക്ഷപാതവുമുണ്ടെന്ന് ആരോപണമുണ്ട്. ഇതടക്കം ആരോപണങ്ങൾ വ്യവസായ വകുപ്പി​​െൻറ ശിപാർശയനുസരിച്ച് വിജിലൻസ് അന്വേഷിച്ചുവരുകയാണ്. സജി ബഷീറിനെതിരായ പരാതികളിൽ സർക്കാർ അടയിരിക്കു​െന്നന്ന ആരോപണം ശരിയല്ല. സർക്കാറി​​െൻറ എട്ട് സ​െൻറ്​ ഭൂമി അനധികൃതമായി കൈമാറിയതിലൂടെ 7.28 ലക്ഷം രൂപയുടെ നഷ്​ടമുണ്ടായെന്ന കേസിൽ വിജിലൻസ് അന്വേഷണം നടക്കുന്നു.

മലമ്പുഴ, ചുള്ളിയാർ ഡാമുകളിലെ മണൽ ഖനനത്തിൽ അഴിമതിയുണ്ടെന്ന പരാതിയിൽ ത്വരിതാന്വേഷണം നടത്തി റിപ്പോർട്ട് തൃശൂർ വിജിലൻസ് കോടതിയിൽ നൽകിയിട്ടുണ്ട്. ഒലവക്കോട് ഇൻഡസ്ട്രിയൽ എസ്​റ്റേറ്റിൽ ഷെഡുകൾ അനുവദിച്ച് വാടക പിരിച്ചതിൽ ക്രമക്കേടുണ്ടെന്ന പരാതിയിൽ അന്വേഷണം നടക്കുന്നു. ഒ​േട്ടറെ കേസിൽ പ്രഥമദൃഷ്​ട്യാ കഴമ്പുണ്ടെന്ന് പ്രാഥമികാന്വേഷണത്തിലും മിന്നൽ പരിശോധനകളിലും കണ്ടെത്തി കേസ് രജിസ്​റ്റർ ചെയ്തിട്ടുണ്ട്.സജി ബഷീറിനെ സസ്പെൻഡ് ചെയ്യാൻ വിജിലൻസ്​ ഡയറക്ടർ പല തവണ ശിപാർശ നൽകിയെങ്കിലും അന്നത്തെ സർക്കാർ നടപടിയെടുത്തി​ല്ല. കെ.എസ്.ഐ.ഇയിൽ എം.ഡി എന്ന നിലയിൽ നടത്തിയ ബിസിനസ് പ്രവർത്തനങ്ങളും നിയമനങ്ങളും ഒൗദ്യോഗിക പദവിയുടെ ദുരുപയോഗമാ​െണന്നും​ സത്യവാങ്​മൂലത്തിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala govtkerala newskerala highcourtsaji basheercbi investigationmalayalam newsSIDCO Former MD
News Summary - CBI Investigation against SIDCO Former MD Saji Basheer; Kerala Govt submit statement in Highcourt -Kerala News
Next Story