Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാലിക്കറ്റിൽ പി.ജി...

കാലിക്കറ്റിൽ പി.ജി പ്രവേശനം വൈകും

text_fields
bookmark_border
കാലിക്കറ്റിൽ പി.ജി പ്രവേശനം വൈകും
cancel

കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ത്തി​നു​ള്ള ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങാ​ൻ വൈ​കും. ഈ ​മാ​സം 26ന് ​ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മി​ട്ട് ആ​ഗ​സ്​​റ്റ്​ ആ​ദ്യ​വാ​ര​ത്തോ​ടെ ക്ലാ​സു​ക​ൾ തു​ട​ങ്ങാ​നാ​യി​രു​ന്നു പ്ര​വേ​ശ​ന വി​ഭാ​ഗം ആ​ദ്യം ആ​ലോ​ചി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​​​െൻറ അ​വ​സാ​ന സെ​മ​സ്​​റ്റ​ർ ബി​രു​ദ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ല.

റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫ​ലം മാ​ത്ര​മാ​ണ് പു​റ​ത്തു​വ​ന്ന​ത്. അ​തേ​സ​മ​യം, റ​ഗു​ല​ർ ബി​രു​ദ വി​ദ്വാ​ർ​ഥി​ക​ളു​ടെ ഗ്രേ​ഡ് കാ​ർ​ഡ ്  ന​ൽ​കു​ന്ന​തി​ൽ അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്ന​തും പി.​ജി പ്ര​വേ​ശ​ന ന​ട​പ​ടി നീ​ട്ടി​വെ​ക്കാ​ൻ കാ​ര​ണ​മാ​യി. ഗ്രേ​ഡ് ക​ണ​ക്കാ​ക്കാ​തെ ഫ​ലം പൂ​ർ​ണ​മാ​വി​ല്ല. ആ​റ് സെ​മ​സ്​​റ്റ​ർ പ​ഠ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ 120 ക്രെ​ഡി​റ്റു​ക​ൾ ചി​ല ബി​രു​ദ കോ​ഴ്സു​ക​ൾ​ക്കി​ല്ലാ​ത്ത​താ​ണ് ഗ്രേ​ഡ് കാ​ർ​ഡ് ത​യാ​റാ​ക്കു​ന്ന​ത് വൈ​കാ​ൻ കാ​ര​ണം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut university
News Summary - calicut pg admission
Next Story