Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനഷ്ടപരിഹാര പാക്കേജ്...

നഷ്ടപരിഹാര പാക്കേജ് ഇന്ന് പ്രഖ്യാപിച്ചേക്കും

text_fields
bookmark_border
pinarayi-at-hospital-Ockhi
cancel

തിരുവനന്തപുരം: ഓഖി ദുരന്തത്തിന് ഇരയായവർക്ക് നഷ്ടപരിഹാര പാക്കേജ് ഇന്ന് പ്രഖ്യാപിച്ചേക്കും. സംസ്ഥാനത്ത് കനത്ത നാശം വിതച്ച ഓഖി ദുരന്തത്തിന് ഇരയായവര്‍ക്ക് കൂടുതൽ സഹായം നൽകുന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി അടിയന്തിര മന്ത്രിസഭാ യോഗം ഇന്ന് ചേരും. മത്സ്യത്തൊഴിലാളികൾക്ക് അടിയന്തരമായും ദീർഘകാലത്തേക്കും ഗുണം ചെയ്യുന്ന സമഗ്രപാക്കേജിന് മന്ത്രിസഭ അനുമതി നൽകാനിടയുണ്ട്. കാണാതായവരെ കണ്ടെത്താനുള്ള സൈനിക നടപടി തുടരാൻ കേന്ദ്രത്തോട് ആവശ്യപ്പെടും.

തീരദേശത്തെ കുടുംബങ്ങള്‍ക്കുള്ള സൗജന്യ റേഷന്‍ നീട്ടാനും തീരുമാനം എടുത്തേക്കും. റവന്യു, ഫിഷറീസ്, ടൂറിസം മന്ത്രിമാർക്കാണ് സമഗ്ര പാക്കേജ് സംബന്ധിച്ച വിവരങ്ങൾ കൈമാറാനുള്ള ചുമതല നൽകിയിരിക്കുന്നത്. നഷ്ടട പരിഹാരം നൽകുന്നതിൽ കുറവാ നാറാത്തെ ശ്രദ്ധിക്കാൻ അതാത് ജില്ലാ കളക്ടർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. 

രക്ഷാപ്രവർത്തനത്തിൽ സർക്കാറിന് വീഴ്ച പറ്റിയെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. തീരദേശ മേഖലകളിൽ പലയിടത്തും പ്രതിഷേധം പൊങ്ങുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cabinetkerala newsMALAYALM NEWSOckhi cyclonecompensation package
News Summary - Cabinet will be announced Compensation package today-Kerala news
Next Story