Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃശൂർ-കോഴിക്കോട്​...

തൃശൂർ-കോഴിക്കോട്​ റൂട്ടിൽ 23 മുതൽ ബസ്​ പണിമുടക്ക്​ 

text_fields
bookmark_border
തൃശൂർ-കോഴിക്കോട്​ റൂട്ടിൽ 23 മുതൽ ബസ്​ പണിമുടക്ക്​ 
cancel

തൃശൂര്‍: കുന്നംകുളം -കോഴിക്കോട്​ -ഗുരുവായൂർ -പറപ്പൂർ റൂട്ടിൽ 23 മുതൽ ബസ്​ സർവിസ്​ അനിശ്ചിതമായി നിർത്തിവെച്ച്​ പണിമുടക്ക്​ നടത്തുന്നു​. തൃശൂര്‍-കോഴിക്കോട് പാതയും പറപ്പൂര്‍, അടാട്ട് റോഡുകളും തകര്‍ന്ന് ഗതാഗതക്കുരുക്ക്​ രൂപപ്പെടുന്നതി​​​െൻറ പശ്ചാത്തലത്തിലാണ്​ റൂട്ടിലെ ബസ് സര്‍വിസ് നിർത്തി​ അനിശ്ചിതകാല പണിമുടക്ക്​ നടത്തുന്ന​െതന്ന്​ വിവിധ ബസ്​ ഉടമ സംഘടന നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഗതാഗതക്കുരുക്കും റോഡി​​​െൻറ ശോച്യാവസ്​ഥയും ഇല്ലാതാക്കണമെന്ന്​ ഒരു വർഷത്തിലേറെയായി ആവശ്യപ്പെടുന്നതായി അവർ പറഞ്ഞു. ജനപ്രതിനിധികള്‍ക്കും പൊതുമരാമത്ത് വകുപ്പിനും ജില്ല ഭരണാധികാരികള്‍ക്കും നിരവധി നിവേദനം നല്‍കിയിട്ടും സമരം നടത്തിയിട്ടും നടപടിയുണ്ടാവാത്തതിനാലാണ്​ പണിമുടക്കുന്നത്​. ബസ്​ ഉടമകൾ ബുധനാഴ്​ച ജില്ല അധികാരികൾക്ക്​ പണിമുടക്ക്​ നോട്ടീസ്​ നൽകി.

തൃശൂരിൽനിന്ന്​ പുഴയ്​ക്കൽ വഴി പടിഞ്ഞാറോട്ട്​​ ഒാടുന്ന ബസുകൾക്ക്​ മാസങ്ങളായി സമയത്തിന്​ സർവിസ്​ നടത്താനാവുന്നില്ല. പുഴയ്​ക്കൽ, മുതുവറ, കേച്ചേരി ഭാഗങ്ങളിൽ വലിയ ഗതാഗതകുരുക്കാണ്​​. മൂന്നിടങ്ങളിലും റോഡ്​ പൊളിഞ്ഞതിനാൽ​ ബസ്​ യാത്ര ദുരിതമാണ്​. പുഴയ്ക്കല്‍ പാലം മുതല്‍ മുതുവറ വരെയും കൈപ്പറമ്പ്​ ഇറക്കത്തിലും കേച്ചേരി ബസ്​സ്​റ്റാന്‍ഡിന് മുന്‍വശത്തും ചൂണ്ടല്‍ ഐസ് പ്ലാൻറിനടുത്തും റോഡ് തകർന്നു. കേച്ചേരിയിൽ രാവിലെയും വൈകിട്ടും മണിക്കൂറുകള്‍ നീണ്ട കുരുക്കാണ്. പറപ്പൂര്‍ റൂട്ടില്‍ താമരപ്പിള്ളി മുതല്‍ പാങ്ങ് സ​​െൻറര്‍ വരെയും കാലങ്ങളായി റോഡ് തകര്‍ന്ന്​ കിടക്കുകയാണ്​.

മുതുവറയിലെ തകര്‍ന്ന റോഡ് ടൈല്‍ പാകുന്ന പണി പൂര്‍ത്തിയായെങ്കിലും ഇതുവരെ തുറന്നുകൊടുത്തിട്ടില്ല. മറ്റ്​ ഭാഗങ്ങളിലെ ടാറിങ്​ തുടങ്ങിയിട്ടുമില്ല. നൂറുകണക്കിന് വാഹനങ്ങള്‍ മണിക്കൂറുകളാണ് ഇവിടെ കുരുങ്ങുന്നത്. മുഴുവഞ്ചേരി-കേച്ചേരി -ചൂണ്ടൽ ഭാഗത്ത്​​ മൂന്നോ നാലോ ജോലിക്കാ​െര ഉപയോഗിച്ചാണ്​ റോഡ്​ ടാർ ചെയ്യുന്നത്​. രാത്രിയിൽ കൂടുതൽ പേരെ ജോലിക്ക്​ ഉപയോഗിച്ച്​ വേഗത്തിലാക്കാൻ​ നടപടിയില്ല. പറപ്പൂർ റൂട്ടിൽ താമരപ്പിള്ളിയിൽ റോഡി​​​െൻറയും കല്ല​ുങ്കുകളുടെയും പണി വേഗത്തിലാക്കണമെന്ന്​ ആവശ്യപ്പെട്ടു. 
റോഡ്​ മോശമായതിനാൽ മണിക്കൂറുകള്‍ വൈകിയാണ് ട്രിപ്പുകള്‍ പൂര്‍ത്തിയാക്കുന്നത്. ഗതാഗതക്കുരുക്കും റോഡ്​ തകര്‍ച്ചയും കാരണം അഞ്ച്​ മുതല്‍ 10 ലിറ്റര്‍ ഡീസൽ ബസുടമകള്‍ക്ക് അധികം ചെലവാകുന്നുണ്ട്. ബസുകളുടെ അടി തട്ടിയും ടയര്‍ പൊട്ടിയുമുണ്ടാകുന്ന സാമ്പത്തികനഷ്​ടം വേറെയും. ഇൗ സാഹചര്യത്തില്‍ സര്‍വിസ് നടത്താനാവി​െല്ലന്ന്​ ഉടമകൾ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbus strikemalayalam newsThrissure-Kozhikkod
News Summary - Bus Strike Thrissure-Kozhikkod-Kerala News
Next Story