Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകപ്പൽ ബോട്ടിലിടച്ച...

കപ്പൽ ബോട്ടിലിടച്ച സംഭവം: ക്യാപ്​റ്റൻ കസ്​റ്റഡിയിൽ

text_fields
bookmark_border
കപ്പൽ ബോട്ടിലിടച്ച സംഭവം: ക്യാപ്​റ്റൻ കസ്​റ്റഡിയിൽ
cancel

കൊച്ചി: മത്സ്യബന്ധന ബോട്ടിൽ ചരക്കുകപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവത്തിൽ കപ്പലി​​​െൻറ ക്യാപ്റ്റൻ ഉൾപ്പെടെ മൂന്നുപേർ കസ്​റ്റഡിയിൽ. അപകടത്തിന്​ കാരണമായ പാനമ ചരക്കുകപ്പൽ ആംബർ എൽ ക്യാപ്റ്റൻ ജോര്‍ജിയനാക്കിസ് അയോണിസ്, സെക്കൻഡ്​ ഓഫിസർ ഗാല്‍നോസ് അത്നാനോയസ്, സീമെൻ എന്നിവരെയാണ് കോസ്​റ്റൽ പൊലീസ്​ കസ്​റ്റഡിയിലെടുത്തത്. ഇവർ ഗ്രീക്ക്​ പൗരന്മാരാണ്​. ജൂൺ 10ന്​ അർധ രാത്രിയാണ്​ പുറംകടലിൽ ​െവച്ച് കപ്പൽ മത്സ്യബന്ധന ബോട്ടിനെ ഇടിച്ചു തെറിപ്പിച്ചത്. 

 സംഭവം സംബന്ധിച്ച് മര്‍ക്കൻറയില്‍ മറൈന്‍ ഡിപ്പാര്‍ട്​മ​​െൻറ്​ കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോര്‍ട്ടില്‍ പാനമ രജിസ്ട്രേഷനുള്ള ചരക്കുകപ്പലാണ് അപകടത്തിന് കാരണമായതെന്ന് വ്യക്തമാക്കിയിരുന്നു. സാഹചര്യത്തെളിവുകള്‍ക്ക് പുറമെ ശാസ്ത്രീയ പരിശോധനകളും നടത്തിയതിന് ശേഷമാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയത്. എം.എം.ഡി വിഭാഗം കപ്പലില്‍നിന്ന്​ പിടിച്ചെടുത്ത വൊയേജ് ഡേറ്റാ റെക്കോഡര്‍ (വി.ഡി.ആര്‍), ലോഗ് ബുക്ക്, നൈറ്റ് ഓര്‍ഡര്‍ ബുക്ക്, ബെല്‍ ബുക്ക്, ജി.പി.എസ് ചാര്‍ട്ട്, ജി.പി.എസ് ലോഗ് ബുക്ക്, നാവിഗേഷന്‍ ചാര്‍ട്ട് എന്നിവ പരിശോധിച്ചിരുന്നു.

ബോട്ടില്‍ ഇടിച്ചത് കപ്പല്‍തന്നെയെന്ന് തെളിയിക്കുന്ന വിവരങ്ങളും ലഭിച്ചു. കപ്പലില്‍നിന്ന്​ ലഭിച്ച പെയി​ൻറ്​ ഫോറന്‍സിക് പരിശോധനയില്‍ അപകടത്തിൽപെട്ട കാര്‍മല്‍ മാത ബോട്ടി​േൻറതാണെന്നും തെളിഞ്ഞിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochiboat accidentamber-lmalayalam newsKerala News
News Summary - boat accident three people in custody
Next Story