Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബസും ബൈക്കും...

ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ്​ മരിച്ചു

text_fields
bookmark_border
accident
cancel

പെരുമ്പിലാവ്: വിനോദയാത്ര സംഘം സഞ്ചരിച്ച ടൂറിസ്​റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക്​ യാത്രക്കാരനായ യുവാവ്​ മരിച്ചു. സഹയാത്രക്കാരന്​ ഗുരുതര പരിക്ക്. കുന്നംകുളം മരത്തംകോട് എ.കെ.ജി നഗറിൽ കൊള്ളന്നൂർ അപ്പുട്ടിയുടെ മകൻ മനുവാണ്​ (23) മരിച്ചത്. പരിക്കേറ്റ മരത്തംകോട് എ.കെ.ജി നഗറിൽ മനയ്ക്കപറമ്പിൽ ഭാസ്കര​​െൻറ മകൻ ബാലചന്ദ്രനെ (27) അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ചൂണ്ടൽ-കുറ്റിപ്പുറം സംസ്ഥാനപാതയിലെ പെരുമ്പിലാവ് കൊരട്ടിക്കര ജുമാമസ്ജിദിന് സമീപത്ത്​ വ്യാഴാഴ്ച അർധരാത്രിക്ക് ശേഷമായിരുന്നു അപകടം. ബൈക്കിൽ വയനാട് സന്ദർശനം കഴിഞ്ഞ് തിരിച്ചുവരുമ്പോഴായിരുന്നു അപകടം. ആലപ്പുഴയിൽ നിന്ന് വയനാട്ടിലേക്ക് വിനോദയാത്ര പോയിരുന്ന ബസാണ് അപകടത്തിൽപെട്ടത്. ബസിനടിയിലേക്ക് ഇടിച്ചുകയറിയ ബൈക്ക് പൂർണമായും തകർന്നു. ബാലചന്ദ്രനാണ് ബൈക്ക് ഓടിച്ചിരുന്നത്. ഇയാൾ തീവ്രപരിചരണ വിഭാഗത്തിലാണ്.

കൊരട്ടിക്കരയിലെ ഈ വളവിൽ അപകടം പതിവാണ്. സംഭവത്തെത്തുടർന്ന് ടൂറിസ്​റ്റ് ബസ് ഡ്രൈവർ സുനിൽകുമാറിനെ പൊലീസ് കസ്​റ്റഡിയിലെടുത്തു. മരിച്ച മനു ഡ്രൈവറായിരുന്നു. അപകടത്തെത്തു​ടർന്ന് സംസ്ഥാന പാതയിൽ കുറച്ചു സമയം ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളം പൊലീസ് മേൽനടപടി സ്വീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbike accidentmalayalam newsPerumbilav
News Summary - Bike Accident in Perumbilav-Kerala News
Next Story