Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷുഹൈബ് വധം: പ്രതിപക്ഷം...

ഷുഹൈബ് വധം: പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു

text_fields
bookmark_border
ഷുഹൈബ് വധം: പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു
cancel

തിരുവനന്തപുരം: ഷുഹൈബ് വധം ആയുധമാക്കി പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. ചോദ്യോത്തരവേള റദ്ദാക്കിയതിനു​ പിന്നാലെ ശൂന്യവേളയില്‍ ഷുഹൈബ് വധം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ യു.ഡി.എഫ്​ അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബഹളം കാരണം നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച്​ 11.15ന് നിയമസഭ പിരിഞ്ഞു. 

അടിയന്തര പ്രമേയ നോട്ടീസിന്മേൽ സംസാരിക്കുന്നതിനിടെ കൊന്നവരുടെ കണക്കുകള്‍ നിരത്തി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കൊമ്പുകോര്‍ത്തു. ഷുഹൈബ് വധത്തില്‍ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ടാണ് സണ്ണിജോസഫ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. വിറകു കീറുന്നതുപോലെയാണ്​ ഷുഹൈബി​​െൻറ ശരീരം വെട്ടിമുറിച്ചതെന്ന്​ അദ്ദേഹം പറഞ്ഞു. ഷുഹൈബിനെ കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും പിടിക്കണം. ഗൂഢാലോചന വകുപ്പ് ചേര്‍ക്കുമെന്ന് മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും ഇതുവരെ അത് അന്വേഷിച്ചിട്ടില്ല.  കണ്ണൂരില്‍ സമാധാനാന്തരീക്ഷം ഇല്ലാതാക്കുന്നതില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

 കണ്ണൂരിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്നത്​ വസ്​തുതപരമല്ലെന്ന്​ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇപ്പോൾ കണ്ണൂരിൽ സമരം നടത്തുന്ന നേതാവ്​ ഡി.സി.സി പ്രസിഡൻറായി വന്നശേഷമാണ് അവിടെ സമാധാനം തകര്‍ന്നത്. ചൊവ്വാ ബാങ്കിനുള്ളില്‍ കയറി വിനോദ് എന്ന ജീവനക്കാരനെ വെട്ടിയത്, സേവറി ഹോട്ടലിലെ ബോംബ് ആക്രമണത്തിൽ നാണുവെന്ന തൊഴിലാളി മരിച്ചത്, കോഒാപറേറ്റിവ് പ്രസിനുള്ളിലെ ആക്രമണത്തിൽ പ്രശാന്തി​​െൻറ ഒരുകൈക്ക്​ സ്വാധീനമില്ലാതായത്​, നാല്‍പാടി വാസു വധം, ഇ.പി. ജയരാജന്‍ വധശ്രമം എന്നിവയെല്ലാം തെളിവായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസുകാരനായ പുഷ്പരാജിനെതിരെ നടന്ന വധശ്രമവും കഴിഞ്ഞദിവസം മന്ത്രി  രാമചന്ദ്രൻ കടന്നപ്പള്ളിക്കെതിരെ ഉണ്ടായ ആക്രമണവും അദ്ദേഹം വിശദീകരിച്ചു.കണ്ണൂരില്‍ അക്രമസംഭവങ്ങള്‍ 30 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്​. രാഷ്ര്ടീയ കൊലപാതകങ്ങളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്​. കണ്ണൂരില്‍ സമാധാനയോഗം വിളിച്ചത് പ്രതിപക്ഷ നേതാവുമായി ആലോചിച്ചാണ്. യോഗത്തിലുണ്ടായ പ്രശ്‌നം കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങളുടെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സി.പി.എമ്മിന് ചോരയുടെ രുചി പിടിച്ചിരിക്കു​െന്നന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. അറേബ്യയിലെ സുഗന്ധം  മുഴുവന്‍ ഉപയോഗിച്ചാലും അവരുടെ കൈകളിലെ ചോരമണം മാറില്ലെന്ന് ഷേക്‌സ്പിയ​റി​െൻറ വരികൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ടി.പി. ചന്ദ്രശേഖരനും അരിയില്‍ ഷുക്കൂറും ​ൈഫസലും നാദാപുരത്ത് അസ്​ലമും വാടിക്കല്‍ രാമകൃഷ്ണനും ഉള്‍പ്പെടെയുള്ളവർ സി.പി.എം അക്രമത്തിൽ കൊല്ല​െപ്പട്ടത് കെ. സുധാകരന്‍ ഡി.സി.സി പ്രസിഡൻറായതിനാ​ലാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

ഷുഹൈബ്​ വധത്തിൽ സി.ബി.​െഎ അന്വേഷണമാവശ്യ​െപ്പട്ട്​ നിരാഹാരം നടത്തുന്ന വ്യക്തിയെ അവഹേളിച്ചത് ശരിയായില്ല. പ്രതികളുടെ കാര്യത്തില്‍ കോടിയേരിയും പൊലീസും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടെന്നും രമേശ് പറഞ്ഞു. പിടിയിലായത് യഥാർഥ പ്രതികളല്ലെന്ന് പറയാന്‍ പ്രതിപക്ഷ നേതാവിന്​ സാധിക്കുമോയെന്ന് മന്ത്രി ബാലന്‍ ചോദിച്ചു. പ്രതിപക്ഷ നേതാവി​​െൻറ പ്രസംഗത്തിനുശേഷം യു.ഡി.എഫ് അംഗങ്ങള്‍ സ്പീക്കറുടെ ഡയസിന് മുന്നിലെത്തി മുദ്രാവാക്യം വിളി തുടങ്ങി. എന്നാൽ, സഭാ നടപടികളുമായി സ്പീക്കര്‍ മുന്നോട്ടുപോയി. ഡയസില്‍ ചാടിക്കയറാൻ ശ്രമിച്ച്​ അവർ പ്രതിഷേധം ശക്തമാക്കുന്നതിനിടെ നടപടികളെല്ലാം സ്​പീക്കർ വേഗത്തിൽ പൂര്‍ത്തിയാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsAssembly Meet
News Summary - Assembly - Kerala News
Next Story