Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടതു സർക്കാർ...

ഇടതു സർക്കാർ വരു​േമ്പാഴെല്ലാം അക്രമം കൂടുന്നു- ജെയ്​റ്റ്​ലി

text_fields
bookmark_border
ഇടതു സർക്കാർ വരു​േമ്പാഴെല്ലാം അക്രമം കൂടുന്നു- ജെയ്​റ്റ്​ലി
cancel

തിരുവനന്തപുരം: ഇടതുമുന്നണി ഭരിക്കു​േമ്പാഴെല്ലാം കേരളത്തിൽ അക്രമം ക്രമാതീതമായി വർധിക്കുകയാണെന്ന്​ കേന്ദ്രമന്ത്രി അരുൺ ജെയ്​റ്റ്​ലി. ബി.ജെ.പി പ്രവർത്തകരെ തെര​ഞ്ഞുപിടിച്ച് നടത്തുന്ന ആക്രമണത്തി​​െൻറ ഉത്തരവാദിത്തം​ സർക്കാറിനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സി.പി.എം ആക്രമണത്തിൽ കൊല്ലപ്പെട്ട ആർ.എസ്​.എസ്​ കുടുംബങ്ങളെ സന്ദർശിച്ചശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഭീകരരെ പോലും നാണിപ്പിക്കുന്ന വിധമാണ്​ കൊലപാതകം അരങ്ങേറുന്നത്​. ദേഹമാസകലം പരിക്കേൽപ്പിച്ചാണ്​ ശ്രീകാര്യത്തെ രാജേഷിനെ വകവരുത്തിയത്​. പൊലീസ്​ നോക്കിനിൽക്കെയാണ്​ ആക്രമണം. ബി.ജെ.പി ഭരിക്കുന്ന സംസ്​ഥാനത്താണ്​ ഇത്തരം സംഭവമെങ്കിൽ അവാർഡുകൾ തിരിച്ചേൽപ്പിക്കുക വരെ ചെയ്യാൻ ആളുണ്ടാകും​. ആർ.എസ്​.എസ്​ ആക്രമണത്തിൽ സി.പി.എമ്മുകാർക്കും ജീവനഹാനി സംഭവിച്ചുവെന്ന്​ പറയുന്നത്​ സംഭവം ന്യായീകരിക്കാനുള്ള ശ്രമമാണ്​. നിങ്ങൾ (മാധ്യമപ്രവർത്തകർ) ഇത്തരം പ്രചാരണങ്ങൾക്ക്​ കൂട്ടുനിൽക്കരുത്​. അക്രമികൾ തന്നെ ഇരകളായി ചിത്രീകരിക്കപ്പെടുന്നത്​ ആശയക്കുഴപ്പം സൃഷ്​ടിക്കാനാണ്​. അക്രമത്തിനിരയായ സി.പി.എം പ്രവർത്തകരെ കാണുന്നതിന്​ തടസ്സമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. 

സമാധാനം പുനഃസ്​ഥാപിക്കുന്നതിന്​ സംസ്​ഥാന സർക്കാർ നടപടിയെടുക്കുമെന്നാണ്​ പ്രതീക്ഷയെന്നും ജെയ്​റ്റ്​ലി പറഞ്ഞു. സമാധാന ശ്രമങ്ങൾക്ക്​ സംസ്​ഥാന ബി.ജെ.പി ഘടകത്തിന്​ കേന്ദ്ര നേതൃത്വത്തി​​െൻറ പൂർണ പിന്തുണയുണ്ടാകും. 
രാഷ്​ട്രീയ സംഘർഷങ്ങളിൽ ഇരുപക്ഷത്തും പരിക്കുണ്ടല്ലോയെന്ന ചോദ്യത്തിന്​ ബി.ജെ.പി പ്രവർത്തകർക്ക്​ എന്ത്​ സംഭവിച്ചുവെന്നാണ്​ പാർട്ടി ​​നോക്കുന്നതെന്നായിരുന്നു ജെയ്​റ്റ്​ലിയുടെ മറുപടി. രാഷ്​ട്രപതി ഭരണം ഏ​ർപ്പെടുത്തണമെന്ന ആർ.എസ്​.എസ്​ ആവശ്യം ചൂണ്ടിക്കാട്ടിയപ്പോൾ കേന്ദ്ര സർക്കാറിന്​ റിപ്പോർട്ട്​ നൽകുന്നതിനല്ല ത​​െൻറ സന്ദർശനമെന്നും അദ്ദേഹം പ്രതികരിച്ചു. അക്രമ സംഭവങ്ങളുണ്ടായ സമയങ്ങളിൽ ഗവർണർ മുഖ്യമന്ത്രിയെ വിളിപ്പിച്ചതിൽ അസ്വാഭാവികതയൊന്നുമില്ല. ഗവർണറുടെ ജോലിയാണ്​ അദ്ദേഹം നിർവഹിച്ചത്​. കാസർകോട്​ റിയാസ്​ മൗലവി, ​െകാടിഞ്ഞി ഫൈസൽ കൊലപാതക കേസുകളിൽ ആർ.എസ്​.എസ്​ പ്രതികളായതിനെ കുറിച്ച ചോദ്യത്തിൽനിന്ന്​ അദ്ദേഹം ഒഴിഞ്ഞുമാറി. ക്രമസമാധാനം നിലനിർത്തേണ്ടത്​ പൊലീസി​​െൻറ ഉത്തരവാദിത്തമാണെന്ന്​ അദ്ദേഹം പറഞ്ഞു.

മെഡിക്കൽ കോഴ സംഭവത്തിൽ ആരോപണ വിധേയരായ ​ബി.ജെ.പി നേതാക്കൾക്കെതിരെ നടപടിയുണ്ടാകും. കേരളത്തിലെ ബി.ജെ.പി നേതാക്കളെ കുറിച്ച്​ തികഞ്ഞ ആത്​മവിശ്വാസമുണ്ടെന്നും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും അരുൺ ജെയ്​റ്റ്​ലി കൂട്ടിച്ചേർത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssarun jaitleykerala newsmalayalam newsBJPBJP
News Summary - Arun Jaitley visited the family of RSS worker Rajesh Edavakode
Next Story