Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിരമിക്കാൻ ഒരുദിവസം...

വിരമിക്കാൻ ഒരുദിവസം ബാക്കിനിൽക്കെ നഗരസഭ സെക്രട്ടറി കൈക്കൂലിക്കേസിൽ അറസ്​റ്റിൽ

text_fields
bookmark_border
വിരമിക്കാൻ ഒരുദിവസം ബാക്കിനിൽക്കെ നഗരസഭ സെക്രട്ടറി കൈക്കൂലിക്കേസിൽ അറസ്​റ്റിൽ
cancel

ഏറ്റുമാനൂർ: വിരമിക്കാൻ ഒരു​ ദിവസം ബാക്കിനിൽക്കെ ഏറ്റ​ുമാനൂർ നഗരസഭ സെക്രട്ടറി കൈക്കൂലിക്കേസിൽ അറസ്​റ്റിൽ. കെ. ഷറഫുദ്ദീനെ (56) ആണ്​​ കോട്ടയം വിജിലൻസ്​ ഡിവൈ.എസ്​.പി സുരേഷ്കുമാറി​​െൻറ നേതൃത്വത്തിൽ അറസ്​റ്റ്​ ചെയ്തത്. ഏറ്റുമാനൂർ സ്വകാര്യ ബസ്​സ്​റ്റാൻഡിൽ ഹൈമാസ്​റ്റ്​​ ലൈറ്റ്​ സ്​ഥാപിക്കുന്നതിന്​ കരാറുകാരനിൽനിന്ന്​ കൈക്കൂലി ആവശ്യപ്പെട്ടതാണ്​ അറസ്​റ്റിന്​ കാരണം. അഞ്ചുലക്ഷം രൂപയുടെ പ്രവൃത്തിക്ക് 2.5 ലക്ഷമാണ്​ കൈക്കൂലി ആവശ്യപ്പെട്ടത്​.

 കരാറുകാരൻ വിജിലൻസിൽ അറിയിച്ചശേഷം വെള്ളിയാഴ്ച 10,000 രൂപയുടെ കറൻസിയുമായി നഗരസഭ ഒാഫിസിൽ എത്തുകയായിരുന്നു. രാവിലെ 10 മുതൽ വിജിലൻസ് ഉദ്യോഗസ്​ഥരും സെക്രട്ടറിയുടെ ഓഫിസിന്​ സമീപം ഉണ്ടായിരുന്നു. സർവിസിൽനിന്ന്​ വിരമിക്കുന്നതോടനുബന്ധിച്ച് സഹപ്രവർത്തകരും നഗരസഭ ഭരണസമിതിയും നൽകിയ യാത്രയയപ്പ്​ ചടങ്ങുകളുടെ തിരക്കിലായതിനാൽ സെക്രട്ടറിയെ വൈകീട്ട്​ ആ​റോടെയാണ്​ കരാറുകാരന്​ കാണാൻ സാധിച്ചത്​. തുടർന്ന്​ പണം കൈമാറു​മ്പോഴാണ്​ പിടിയിലായത്​. പണം വാങ്ങിയതായി ബോധ്യപ്പെട്ട ഉടനെ വിജിലൻസ്​ അറസ്​റ്റ്​ ചെയ്യുകയായിരുന്നു. യാത്രയയപ്പ് ചടങ്ങി​െനത്തിയ ഷറഫുദ്ദീ​​െൻറ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു അറസ്​റ്റ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - arrest
Next Story