കേരളത്തിലേക്ക് അന്ത്യോദയ ട്രെയിന്‍
text_fieldsന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ പുതുതായി 36 ട്രെയിനുകള്‍ പ്രഖ്യാപിച്ചു. പത്ത് അതിവേഗ ഹംസഫര്‍ ട്രെയിനുകള്‍, ഏഴ് അന്ത്യോദയ, മൂന്ന് തേജസ്, മൂന്ന് ഉദയ്, 13 എക്സ്പ്രസ്-മെയില്‍ ട്രെയിനുകള്‍ എന്നിവയാണ് തുടങ്ങുന്നത്. ഇതില്‍ ഒരു അന്ത്യോദയ ട്രെയിന്‍ ഹൗറയില്‍ നിന്ന് വിജയവാഡ വഴി എറണാകുളത്തേക്കാണ്.
ട്രെയിനുകള്‍ പുറപ്പെട്ട ശേഷം ഒഴിവുവരുന്ന ബെര്‍ത്തുകള്‍ യാത്രക്കാര്‍ക്ക് അനുവദിക്കുന്നതിനുള്ള കേന്ദ്രീകൃത സംവിധാനത്തിനും തുടക്കമായി. യാത്രക്കിടയില്‍ ഒഴിവുവരുന്ന ബെര്‍ത്തുകള്‍ വെയ്റ്റിങ് ലിസ്റ്റിലുള്ള യാത്രക്കാര്‍ക്ക് അനുവദിക്കും. മൂന്നു ലക്ഷം ബെര്‍ത്തുകള്‍ ഒഴിഞ്ഞാണ് റെയില്‍വേ സര്‍വിസ് നടത്തുന്നതെന്നും അവ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നുമാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.