Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്ത്യയിലെ ഗവേഷണങ്ങളിൽ...

ഇന്ത്യയിലെ ഗവേഷണങ്ങളിൽ ഭൂരിഭാഗവും കോപ്പിയടി -കണ്ണന്താനം 

text_fields
bookmark_border
ഇന്ത്യയിലെ ഗവേഷണങ്ങളിൽ ഭൂരിഭാഗവും കോപ്പിയടി -കണ്ണന്താനം 
cancel

കൊച്ചി: ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുന്ന ഗവേഷണപ്രബന്ധങ്ങളിൽ 90 ശതമാനവും പഴയത് കോപ്പിയടിച്ച്​ ഉണ്ടാക്കുന്നവയാണെന്ന്​ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോൻസ്​ കണ്ണന്താനം. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനം (സി.എം.എഫ്.ആര്‍.ഐ) സംഘടിപ്പിക്കുന്ന രണ്ടാമത് രാജ്യാന്തര സഫാരി സമ്മേളനത്തില്‍ സംസാരിക്കവെ ഒമ്പത്​ രാജ്യത്തുനിന്നുള്ള ഗവേഷകരുടെ സാന്നിധ്യത്തിലായിരുന്നു ഇൗ അഭിപ്രായപ്രകടനം. 

മുൻകാലങ്ങളിൽ മാത്രമായിരുന്നു ഉയർന്ന നിലവാരമുള്ള ഗവേഷണങ്ങള്‍. ഹരിതവിപ്ലവത്തിനുശേഷം പൊതുജനത്തിന്​ ഒരുഗവേഷണംപോലും കാര്‍ഷികമേഖലയില്‍ നടന്നിട്ടില്ല. പ്രബന്ധങ്ങളുടെ കോപ്പിയടി തടയാനോ ആവര്‍ത്തനം കണ്ടെത്താനോ സഹായിക്കുന്ന സോഫ്റ്റ്​വെയര്‍ കാര്യക്ഷമമായാണോ ഉപയോഗിക്കുന്നതെന്ന്​ ചിന്തിക്കേണ്ടതുണ്ട്​. എല്ലാ ഗവേഷണവും ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാനും ജീവിതനിലവാരം ഉയർത്താനുമാകണം. 

ഓഖി ദുരന്തത്തി​​​െൻറ ഇരകളെക്കുറിച്ച്​ ഇപ്പോഴും കൃത്യമായ കണക്കില്ല. ഇത്​ ഗൗരവമായി കാണണം. ദുരന്തം മുന്‍കൂട്ടി പ്രവചിക്കുന്നതിലും ശാസ്ത്രീയ വിവരസമാഹരണത്തിലും വീഴ്ചയുണ്ടായോ എന്ന്​ പരിശോധിക്കണം. ഇത്തരം സാഹചര്യങ്ങളിൽ കേന്ദ്ര^സംസ്ഥാന സര്‍ക്കാറുകള്‍ പരസ്പരം പഴിചാരുന്നതിന് പകരം ദുരന്തങ്ങളെ നേരിടാൻ സാങ്കേതികസംവിധാനം മെച്ചപ്പെടുത്തണം. ഹിമാലയനിരകളില്‍ സാഹസിക ടൂറിസം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

സി.എം.എഫ്.ആര്‍.ഐ ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്ക്​ മത്സ്യഭക്ഷ്യ, കാര്‍ഷികമേളയും പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. സമാപന ദിവസമായ ബുധനാഴ്​ച മത്സ്യത്തൊഴിലാളികളും കാലാവസ്ഥ, ദുരന്തനിവാരണ മേഖലകളിലെ വിദഗ്ധരും തമ്മില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഫിഷറീസ് മന്ത്രി മേഴ്്‌സിക്കുട്ടിയമ്മ മുഖ്യാതിഥിയാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alphons kannanthanamkerala newsPhdmalayalam news
News Summary - alphons kannanthanam- Kerala news
Next Story