Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വകാര്യ ചടങ്ങുകളിൽ...

സ്വകാര്യ ചടങ്ങുകളിൽ മദ്യം വിളമ്പാൻ അനുമതി

text_fields
bookmark_border
സ്വകാര്യ ചടങ്ങുകളിൽ മദ്യം വിളമ്പാൻ അനുമതി
cancel

കൊച്ചി: സ്വകാര്യ ചടങ്ങുകളിൽ മദ്യം വിളമ്പുന്നതിന് എക്സൈസിന്‍റെ അനുമതി വേണ്ടെന്ന് ഹൈകോടതി.  വീടുകളിലെ സ്വകാര്യ ചടങ്ങുകളിൽ മദ്യം വിളമ്പിയാൽ എക്സൈസ് ഉദ്യോഗസ്ഥർ ഇടപെടരുതെന്ന് ഹൈകോടതി നിർദേശിച്ചു. സ്വകാര്യ ഹർജി പരിഗണിച്ചാണ് ഹൈകോടതി ഉത്തരവ്. സിംഗിൾ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

വീടുകളിലെ സ്വകാര്യ ചടങ്ങിൽ മദ്യം വിളമ്പുന്നതിന് എക്സൈസ് താത്കാലിക ലൈസൻസ് നൽകാറുണ്ട്. ഈ ലൈസൻസുള്ളവർക്ക് 16 ലിറ്റർ മദ്യംവരെ സൂക്ഷിക്കാമെന്ന ചട്ടം നിലവിലുള്ളപ്പോൾ എക്സൈസ് എന്തിനാണ് ഇത്തരം വിഷയങ്ങളിൽ ഇടപെടുന്നതെന്നും കോടതി ചോദിച്ചു.

ഹരജിക്കാരനായ അലക്സ് പി.ചാക്കോ വീട്ടിലെ മാമോദീസ ചടങ്ങിന് മദ്യം വിളമ്പാൻ അനുമതി തേടി എക്സൈസിനെ സമീപിച്ചെങ്കിലും ലൈസൻസ് നൽകിയില്ല. ഇതോടെ അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liquor prohibition
News Summary - Alcohol can be served at private ceremonies
Next Story