Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അജികുമാറി​നും അഭിനുവിനും അക്ഷരവീടൊരുങ്ങുന്നു
cancel

ക​ൽ​പ​റ്റ: ചീ​ക്ക​ല്ലൂ​രി​​​െൻറ ഗ്രാ​മ്യ​ഭം​ഗി​യി​ൽ സ്​​നേ​ഹ​ത്തി​​​െൻറ നി​റ​ക്കൂ​ട്ടു​മാ​യി ‘മാ​ധ്യ​മ’​ത്തി​​​െൻറ അ​ക്ഷ​ര​വീ​ടൊ​രു​ങ്ങു​ന്നു. സ​മൂ​ഹ​ത്തി​​​െൻറ വി​ഭി​ന്ന​മേ​ഖ​ല​ക​ളി​ൽ മു​ന്ന​ണി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​േ​മ്പാ​ഴും ജീ​വി​ത​പ്പാ​ച്ചി​ലി​ൽ പി​ന്നാ​ക്കം​പോ​യ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കാ​ൻ ‘മാ​ധ്യ​മ’​വും അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യും പ്ര​മു​ഖ വ്യ​വ​സാ​യ​സം​രം​ഭ​മാ​യ യു.​എ.​ഇ എ​ക്​​സ്​​ചേ​ഞ്ച്​ എ​ൻ.​എം.​സി ഗ്രൂ​പ്പും സം​യു​ക്​​ത​മാ​യാ​ണ്​ അ​ക്ഷ​ര​വീ​ട്​ ത​യാ​റാ​ക്കു​ന്ന​ത്. 

കാ​ൽ​നൂ​റ്റാ​ണ്ടാ​യി ക​ലാ​സാ​ഹി​ത്യ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ജി​കു​മാ​ർ പ​ന​മ​ര​ത്തി​നും മ​ക​ൾ അ​ഭി​നു​വി​നും വേ​ണ്ടി​യാ​ണ്​ മൂ​ന്നാ​മ​ത്​ അ​ക്ഷ​ര​വീ​ട്​. ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട്​ 4.30ന്​ ​പ​ന​മ​രം കൂ​ടോ​ത്തു​മ്മ​ൽ മി​ൽ​ക്ക്​​ സൊ​സൈ​റ്റി ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഇ​വ​രു​ടെ വീ​ടെ​ന്ന സ്വ​പ്​​ന​ത്തി​ന്​ അ​ടി​ത്ത​റ ഒ​രു​ങ്ങും. ദ്വാ​ര​ക കാ​ക്ക​തൂ​ക്കി​യി​ൽ വീ​ട്ടി​ൽ അ​ജി​കു​മാ​ർ ക​വി, ഗാ​ന​ര​ച​യി​താ​വ്, സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​നാ​ണ്. 250ല​ധി​കം ക​വി​ത​ക​ൾ എ​ഴു​തി​യ ഇ​ദ്ദേ​ഹം 150ല​ധി​കം ഗാ​ന​ങ്ങ​ൾ ര​ചി​ച്ച്​ സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ട്. പൊ​ൻ​ക​തി​ർ വ​യ​നാ​ട് എ​ന്ന​പേ​രി​ൽ നാ​ട​ൻ​പാ​ട്ട് ട്രൂ​പ്​ ന​ട​ത്തു​ന്നു. മ​ല​യാ​ള ക​ലാ​കാ​ര​ന്മാ​രു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ ന​ന്മ​യു​ടെ ജി​ല്ല പ്ര​സി​ഡ​ൻ​റാ​യി​രു​ന്നു. സെ​ക്കു​ല​ർ സാ​ഹി​ത്യ​വേ​ദി ജി​ല്ല സെ​ക്ര​ട്ട​റി​യാ​ണ്.

ചി​ത്ര​കാ​രി​യും ക​വ​യി​ത്രി​യും ജി​ല്ല​യി​ലെ മി​ക​ച്ച ഹോം ​ലൈ​ബ്ര​റി​ക്കു​ള്ള പു​ര​സ്​​കാ​ര ജേ​താ​വു​മാ​ണ്​ അ​ഭി​നു. ‘അ​ഗ്​​നി​ച്ചി​റ​കു​ക​ൾ’ എ​ന്ന പേ​രി​ൽ വാ​ട​ക​വീ​ട്ടി​ൽ ഒ​രു​ക്കി​യ 2000ത്തോ​ളം പു​സ്​​ത​ക​ങ്ങ​ളു​ള്ള ഹോം ​ലൈ​ബ്ര​റി​ക്ക്​ പു​ര​സ്​​കാ​രം ല​ഭി​ച്ച​തോ​ടെ ക​ഴി​ഞ്ഞ വ​ർ​ഷം റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ രാ​ഷ്​​ട്ര​പ​തി​യെ സ​ന്ദ​ർ​ശി​ക്കാ​ൻ അ​ഭി​നു​വി​ന്​ അ​വ​സ​രം ല​ഭി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ പ്ല​സ് ടു ​പൂ​ർ​ത്തി​യാ​ക്കി. ഭാ​ര്യ മി​നി​യും ബി​രു​ദ​വി​ദ്യാ​ർ​ഥി​യാ​യ മ​ക​ൻ അ​ഭി​ജി​ത്തും കൂ​ടി ഉ​ൾ​പ്പെ​ട്ട​താ​ണ്​ അ​ജി​കു​മാ​റി​​​െൻറ കു​​ടും​ബം. ഞാ​യ​റാ​ഴ്​​ച നി​ർ​മാ​ണോ​ദ്​​ഘാ​ട​നം ന​ട​ക്കു​ന്ന വീ​ടി​​​െൻറ രൂ​പ​ക​ൽ​പ​ന പ്ര​മു​ഖ വാ​സ്​​തു​ശി​ൽ​പി പ​ത്​​മ​ശ്രീ ജി. ​ശ​ങ്ക​റാ​ണ്​ നി​ർ​വ​ഹി​ക്കു​ന്ന​ത്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:akshara veedu
News Summary - akshara veedu
Next Story