Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആൻറണിയുടെ ഒരു ‘കൈ​’...

ആൻറണിയുടെ ഒരു ‘കൈ​’ സഹായം 

text_fields
bookmark_border
ആൻറണിയുടെ ഒരു ‘കൈ​’ സഹായം 
cancel

ന്യൂ​ഡ​ൽ​ഹി: ഒാ​ഖി ദു​ര​ന്ത​ത്തി​ൽ​പെ​ട്ട ജ​ന​ത​ക്കാ​യി സ​ഹാ​യ ഹ​സ്​​ത​വു​മാ​യി മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ എ.​കെ. ആ​ൻ​റ​ണി. കേ​ര​ള സ​ർ​ക്കാ​റി​​െൻറ ഒാ​ഖി ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്​ 50,000 രൂ​പ​യു​ടെ ചെ​ക്ക്​ അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്​ കൈ​മാ​റി. അ​സു​ഖ​ബാ​ധി​ത​നാ​യി വി​ശ്ര​മി​ക്കു​ന്ന ത​ന്നെ ഡ​ൽ​ഹി​യി​ലെ വീ​ട്ടി​ൽ എ​ത്തി മു​ഖ്യ​മ​ന്ത്രി സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴാ​ണ്​ ചെ​ക്ക്​ ആ​ൻ​റ​ണി ഏ​ൽ​പി​ച്ച​ത്. ഒ​പ്പം ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ കോ​ൺ​ഗ്ര​സി​​െൻറ എ​ല്ലാ പി​ന്തു​ണ​യും എ.​കെ. ആ​ൻ​റ​ണി മു​ഖ്യ​മ​ന്ത്രി​ക്ക്​ ഉ​റ​പ്പു​ ന​ൽ​കി.

സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​നൊ​പ്പ​മാ​ണ്​ പി​ണ​റാ​യി സ​ന്ദ​ർ​ശി​ച്ച​ത്. ആ​ൻ​റ​ണി​യു​ടെ ആ​രോ​ഗ്യ​വി​വ​ര​ങ്ങ​ൾ തി​ര​ക്കി​യ പി​ണ​റാ​യി ഒാ​ഖി ദു​ര​ന്ത​ശേ​ഷം ദു​രി​താ​​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AK Antonycongresskerala newsmalayalam newsOkhi cyclone
News Summary - AK Antony hand over 50,000 rupees for Okhi survivors - Kerala news
Next Story