Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടി​യെ...

നടി​യെ തട്ടിക്കൊണ്ടുപോയ കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതികൾ

text_fields
bookmark_border
നടി​യെ തട്ടിക്കൊണ്ടുപോയ കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതികൾ
cancel

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജാമ്യാപേക്ഷയുമായി ഒളവിൽ കഴിയുന്ന പ്രതികൾ ഹൈക്കോടതിയിൽ. ​മുഖ്യപ്രതികളായ പൾസർ സുനി, മണികണ്ഡൻ, വിജീഷ്​ എന്നിവർ നൽകിയ മുൻകൂർ ജാമ്യാ​േപക്ഷയിൽ തങ്ങളെ കേസിൽ കുടുക്കിയതാണെന്നും നീതി കിട്ടണമെന്നുമാണ്​ വാദിക്കുന്നത്​​. ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ഒളിവിൽ ക​ഴിയുന്ന മൂന്ന്​ ​​പ്രതികളെയും പൊലീസിന്​ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

അതേസമയം സംഭവത്തിന്​ പിന്നിൽ മറ്റൊരു നടിയെ കുറിച്ച്​ ചില സംശയങ്ങളുണ്ടെന്ന്​ നടിയുടെ മാതാവ്​ അറിയിച്ചിട്ടുണ്ട്​. തൃശൂരില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് നടി സഞ്ചരിച്ച വാഹനം പിന്തുടര്‍ന്ന് പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. പീഡനശ്രമം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, ബലപ്രയോഗത്തിലൂടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. സംഭവത്തിൽ ഇതുവരെ മൂന്നു പേരാണ്​ പൊലീസി​​െൻറ പിടിയിലായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actress attack
News Summary - actress attack
Next Story