Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടിയെ ആക്രമിച്ച കേസ്...

നടിയെ ആക്രമിച്ച കേസ് സി.ബി.ഐക്ക് കൈമാറണം- പി.ടി. തോമസ് എം.എല്‍.എ

text_fields
bookmark_border
നടിയെ ആക്രമിച്ച കേസ് സി.ബി.ഐക്ക് കൈമാറണം- പി.ടി. തോമസ് എം.എല്‍.എ
cancel

മുണ്ടക്കയം ഈസ്​റ്റ്​: പള്‍സര്‍ സുനിയുടെയും സഹതടവുകാര​​​െൻറയും വെളി​െപ്പടുത്തലുകളുടെ അടിസ്ഥാനത്തില്‍,  നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന അ​േന്വഷിക്കണമെന്ന് പി.ടി. തോമസ് എം.എല്‍.എ  ആവശ്യപ്പെട്ടു. കേസ് സി.ബി.ഐപോലുള്ള ഏജന്‍സിക്ക്​  കൈമാറണം. മുണ്ടക്കയം ഈസ്​റ്റിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെന്നിന്ത്യയിലെ പ്രമുഖനടി ആക്രമിക്കപ്പെട്ടതിന്​ തൊട്ടടുത്ത ദിവസം ഇതുസംബന്ധിച്ച്​ താൻ മുഖ്യമന്ത്രി  പിണറായി വിജയന്​ കത്തുനല്‍കിയിരുന്നു. എന്നാല്‍, ഗൂഢാലോചനയില്ലെന്ന്​ മുഖ്യമന്ത്രി തറപ്പിച്ചുപറയുകയായിരുന്നു. ഇ​പ്പോൾ മുഖ്യമന്ത്രിയുടെ നിലപാടിനെതിരായി യാഥാർഥ്യം പുറത്തുവന്നിരിക്കുകയാണ്. പള്‍സര്‍ സുനിക്ക്​ ജയിലില്‍ ഫോണ്‍ സൗകര്യം എങ്ങനെയുണ്ടായെന്ന്​ മറുപടി നല്‍കണം. അതിന്​ ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണം.  നടിയെ ആക്രമിച്ചപ്പോൾ സിനിമലോകം പ്രതികരിക്കാത്തതിലും ദുസ്സൂചന  വ്യക്തമാണ്​. ചിലയാളുകള്‍ മാത്രമാണ്‌ സിനിമ രംഗത്തുനിന്ന്​ പ്രതികരിക്കാന്‍ തയാറായത്​. പിന്നീടവര്‍ പിന്മാറുകയും ചെയ്​തു. ഇതേക്കുറിച്ചും അന്വേഷിക്കണമെന്ന്​ അദ്ദേഹം പറഞ്ഞു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIpt thomasActress abduction case
News Summary - Actress abduction case: handed over to CBI- pt thomas mla
Next Story