Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊല്ലത്ത്​​ ഫർണിച്ചർ...

കൊല്ലത്ത്​​ ഫർണിച്ചർ കടയിലേക്ക് ടെ​േമ്പാ വാൻ ഇടിച്ചുകയറി രണ്ട്​ മരണം

text_fields
bookmark_border
കൊല്ലത്ത്​​ ഫർണിച്ചർ കടയിലേക്ക് ടെ​േമ്പാ വാൻ ഇടിച്ചുകയറി രണ്ട്​ മരണം
cancel

ആയൂർ: ഫർണിച്ചർ കടയിലേക്ക് ടെ​േമ്പാ വാൻ ഇടിച്ചുകയറി ജീവനക്കാരായ രണ്ടുപേർ മരിച്ചു. ഗുരുതര പരിക്കേറ്റ രണ്ടുപേരെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചടയമംഗലം പണയിൽ ഗൗരീനന്ദനം (കടവീട്ടിൽ) രാഘവൻ നായരുടെയും പരേതയായ രാജമ്മയുടെയും മകൻ ശശികുമാരൻനായർ (48), ചെങ്ങമനാട് ചേത്തടി, കൗസ്​തുഭത്തിൽ ഹരികുമാർ (55) എന്നിവരാണ് മരിച്ചത്. 

വയയ്ക്കൽ മഞ്ജു നിവാസിൽ മോഹനൻപിള്ള (62), അറയ്ക്കൽ ഷിജു (35) എന്നിവരാണ് ചികിത്സയിലുള്ളത്. ശനിയാഴ്ച രാത്രി 12 ഒാടെ കൊട്ടാരക്കരയിൽനിന്ന്​ തിരുവനന്തപുരം ഭാഗത്തേക്ക്​ വരുകയായിരുന്ന  കറിപൗഡർ കമ്പനിയുടെ വാനാണ്​ ഫർണിച്ചർ പാലസി​െൻറ കെട്ടിടത്തിലേക്ക്​ ഇടിച്ചുകയറിയത്. കടയുടെ മുന്നിൽ ജീവനക്കാർ വിശ്രമിക്കുമ്പോഴായിരുന്നു സംഭവം. ൈഡ്രവർ അപകടം നടന്നയുടനെ കടന്നുകളഞ്ഞു. ഒാടിക്കൂടിയ നാട്ടുകാരാണ്​ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്​. സംഭവസ്ഥലത്തുവെച്ച്​ തന്നെ ശശികുമാരൻ നായർ മരിച്ചു. ആശുപത്രിയിലേക്കുള്ള  യാത്രാമധ്യേയാണ് ഹരികുമാർ മരിച്ചത്​. ബിന്ദുകുമാരിയമ്മയാണ് ശശികുമാരൻ നായരുടെ ഭാര്യ. മകൾ: അയന. മഞ്​ജുഷയാണ്​ ഹരികുമാറി​​െൻറ ഭാര്യ. മക്കൾ: ആര്യ, അഞ്​ജന. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathkerala newsmalayalam newsAccident NewsAccident News
News Summary - Accident At Kollam - Kerala News
Next Story