Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല യാത്രക്കാരുടെ...

ശബരിമല യാത്രക്കാരുടെ വാഹനമിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

text_fields
bookmark_border
ശബരിമല യാത്രക്കാരുടെ വാഹനമിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
cancel

അഞ്ചൽ: ശബരിമല യാത്രക്കാർ സഞ്ചരിച്ച വാഹനമിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ഇടയം പാക്കുളത്ത് വീട്ടിൽ മോഹനൻ (55) ആണ് മരിച്ചത്. ഞായറാഴ്ച പകൽ ഒരു മണിയോടെ എം.സി.റോഡിൽ പൊലിക്കോട് ജംഗ്ഷനിലാണ് അപകടമുണ്ടായത്.

ഇടയം ഭാഗത്ത് നിന്നും വന്ന സ്കൂട്ടർ എം.സി.റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കവേ, ആയൂർ ഭാഗത്ത് നിന്നും വന്ന ടെമ്പോ ട്രാവലറുമായി കൂട്ടിയിടിക്കുകയായിരുന്നു.ഉടൻ തന്നെ നാട്ടുകാർ മോഹനനെ വാളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വൈകിട്ടു് നാലു മണിയോടെ മരണപ്പെടുകയായിരുന്നു. വാളകം പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. കെട്ടിട നിർമ്മാണത്തൊഴിലാളിയായിരുന്നു മരിച്ച മോഹനൻ. ഭാര്യ: ഗീത. മക്കൾ: ലിനി, ലീന. മരുമക്കൾ: ജയപ്രകാശ്, രാജൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deathkerala newsmalayalam news
News Summary - accident death -Kerala news
Next Story