Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദലിത്...

ദലിത് മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിച്ച സംഭവം: പ്രതി അറസ്റ്റില്‍

text_fields
bookmark_border
ദലിത് മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിച്ച സംഭവം: പ്രതി അറസ്റ്റില്‍
cancel

കല്‍പറ്റ: വയനാട്ടില്‍ ദലിത് മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കോഴിക്കോട് കക്കോടി സ്വദേശിയും സിനിമാപ്രവര്‍ത്തകനുമായ ഷാഫിയാണ് (26) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് എസ്.എം.എസ് (സ്പെഷല്‍ മൊബൈല്‍ സ്ക്വാഡ്) ഡിവൈ.എസ്.പി അശോക്കുമാറിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം നാടകീയമായി ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പരാതിക്കാരിയെക്കൊണ്ട് പ്രതിയെ ഫോണില്‍ വിളിച്ച് കോഴിക്കോട്ടെ ഒരു മാളിലത്തെിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയോടൊപ്പമുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. പ്രതിയുമായി കക്കോടിയിലുള്ള വീട്ടിലത്തെി പരിശോധന നടത്തി. പ്രതിയെ ചോദ്യംചെയ്ത ശേഷം വൈത്തിരി പൊലീസിന് കൈമാറി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പീഡിപ്പിക്കപ്പെട്ട വിവരവും വധഭീഷണിയും ചൂണ്ടിക്കാട്ടി പെണ്‍കുട്ടി കോഴിക്കോട് കസബ സി.ഐ മുമ്പാകെയും വനിതാ പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയെങ്കിലും പ്രതിയെ വിളിച്ചുവരുത്തി ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമമായിരുന്നു പൊലീസിന്‍െറ ഭാഗത്തുനിന്നുണ്ടായത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിക്കും വയനാട് ജില്ലാ പൊലീസ് സൂപ്രണ്ടിനും കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ക്കും പരാതി നല്‍കി. എന്നാല്‍, ഒരാഴ്ച കഴിഞ്ഞ ശേഷവും ഒരു നടപടിയുമുണ്ടായില്ല. തുടര്‍ന്ന് അഡ്വ. ശ്രീജിത്ത് പെരുമന ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍  വൈത്തിരി പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dalith media raping case
Next Story