Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പിയും...

ബി.ജെ.പിയും സി.പി.എമ്മും വർഗീയ ധ്രുവീകരത്തിന്​ ശ്രമിക്കുന്നു- വി.എം സുധീരൻ

text_fields
bookmark_border
ബി.ജെ.പിയും സി.പി.എമ്മും വർഗീയ ധ്രുവീകരത്തിന്​ ശ്രമിക്കുന്നു- വി.എം സുധീരൻ
cancel

തിരുവനന്തപുരം: കേരളത്തിൽ സി.പി.എമ്മും ബി.ജെ.പിയും വർഗീയ ധ്രുവീകരണത്തിന്​ ശ്രമിക്കുകയാണെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ വി.എം സുധീരൻ.​ വർഗീയ ധ്രുവീകരണത്തിനായി സി.പി.എമ്മും സർക്കാറും ബി.ജെ.പിക്ക്​ സാഹചര്യമൊരുക്കി കൊടുക്കുകയാണ്​. ഇവർ രണ്ടു പേരും പിന്തുടരുന്നത്​ ആളെ കൊല്ലുന്ന രാഷ്​ട്രീയമാണെന്നും സുധീരൻ കൂട്ടിച്ചേർത്തു. കെ.ബാബുവിനെതിരെ നടക്കുന്നത്​ പകപോക്കൽ രാഷ്​ട്രീയം. ബാബുവിനെതിരെ തെളിവുകൾ നൽകാൻ വിജിലൻസിന്​ കഴിഞ്ഞില്ലെന്നും അദ്ദേഹത്തിന്​ പാർട്ടിയുടെ എല്ലാവിധ പിന്തുണയുമുണ്ടെന്നും സുധീരൻ കൂട്ടിച്ചേർത്തു.

 ബി.ജെ.പി ദേശീയ കൗൺസിൽ അത്യാഡംബര സമ്മേളനമാണ്​. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലൂടെ കേരളത്തിൽ അധികാരത്തിലെത്തുമെന്ന അമിത്​ഷായുടെ പ്രസ്​താവന മലർപൊടിക്കാര​​െൻറ സ്വപ്​നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ബി.​ജെ.പിയുടെയും സി.പി.എമ്മി​​െൻറയും വർഗീയ ധ്രുവീകരണത്തിനെതിരെ ശക്​തമായ കാമ്പയിനുകൾ പാർട്ടി സംഘടിപ്പിക്കുമെന്നും സുധീരൻ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vm sudheeranBJPBJP
Next Story