തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ഇന്ന് വിലയിരുത്തും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ കുറിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് ഇന്ന് വിലയിരുത്തും. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഡോ. നസീം സെയ്ദിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇ.കെ മാജി ഒരുക്കങ്ങൾ വിശദീകരിക്കും. തെരഞ്ഞെടുപ്പ് കമീഷണര്‍മാരായ ഓം പ്രകാശ് റാവത്ത്, എ.കെ ജ്യോതി എന്നിവരും ഇലക്ഷന് ഡയറക്ടര്‍ ജനറല്‍ ഉള്‍പ്പെടെ ആറംഗ സംഘവും യോഗത്തിൽ പങ്കെടുക്കും.
രാവിലെ ഒമ്പതിന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണറും സംഘവും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് ഓരോ ജില്ലകളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും സുരക്ഷാ സംവിധാനങ്ങളും സംബന്ധിച്ച് ജില്ല കലക്ടര്‍മാർ, ജില്ലാ പൊലീസ് മേധാവികൾ എന്നിവരുമായി ചര്‍ച്ച നടത്തും.
വൈകിട്ട് മൂന്നിന് സംസ്ഥാനത്തെ ആകെ പ്രവര്‍ത്തനങ്ങളും സ്വീകരിക്കേണ്ട തുടര്‍നടപടികളും ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി എന്നിവരുമായി കമീഷൻ ചര്‍ച്ച ചെയ്യും. ഞായറാഴ്ച എത്തിയ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ബുധനാഴ്ച വരെ സംസ്ഥാനത്തുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.