തിരുവനന്തപുരത്ത് കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍
text_fieldsതിരുവനന്തപുരം: തോന്നക്കലിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കുളത്തൂർ പൂന്തിവിളാകം വാറിൽ വീട്ടിൽ ശ്രീകുമാര്‍(38) ഭാര്യ ശോഭ(32), മക്കളായ വൈഗ(6) വിനായക്(1) എന്നിവരാണ് മരിച്ചത്. കടബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
മംഗലപുരം തോന്നക്കൽ വേങ്ങോട് കുടവൂർ ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുകയായിരുന്നു ശ്രീകുമാറും കുടുംബവും. റിയൽ എസ്റ്റേറ്റ് ബിസിനസിലെ ശ്രീകുമാറിെൻറ പങ്കാളി ഞായറാഴ്ച രാവിലെ മുതൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. പകലും രാത്രിയും ലൈറ്റുകളും എസിയും പ്രർത്തിക്കുന്നത് കണ്ട അയൽവാസി കുളത്തൂരിലെ ബന്ധുവിനെ അറിയിക്കുകയായിരുന്നു. ബന്ധുക്കളെത്തി ജനൽ ഗ്ലാസ് തകർത്ത് നോക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. ശ്രീകുമാറിനെ തൂങ്ങിമരിച്ച നിലയിലും മറ്റുള്ളവരെ വിഷം അകത്തുചെന്ന നിലയിലുമാണ് കണ്ടെത്തിയത്. റിയൽ എസ്റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് മരണകാരണമെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.