Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2016 8:04 AM GMT Updated On
date_range 4 April 2017 1:33 AM GMTഷാജിയുടെ ഗൃഹപ്രവേശത്തിന് സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നൊരതിഥി
text_fieldsbookmark_border
തണ്ണീര്‍പന്തല്‍: തലോപ്പറമ്പത്ത് ഷാജിയുടെ ഗൃഹപ്രവേശത്തിന് സ്വിറ്റ്സര്‍ലന്‍ഡുകാരി ഹാരി അതിഥിയായത്തെി. വടകര കടത്തനാട് കെ.പി.സി.ജി.എം കളരിസംഘത്തിലെ മധു പുതുപ്പണത്തോടൊപ്പമാണ് അവരത്തെിയത്. മധുവിന്‍െറ അമ്മയുടെ തറവാടാണിത്. ഉച്ചഭക്ഷണം കഴിച്ചും സദ്യയെപ്പറ്റി നല്ലതുപറഞ്ഞും പുതിയവീട്ടില്‍ ഏറെനേരം ചെലവഴിച്ചാണ് അവര്‍ മടങ്ങിയത്.
10 ദിവസങ്ങള്‍ക്ക് മുമ്പാണ് അവര്‍ കേരളത്തിലത്തെിയത്. കളരിയഭ്യാസം പഠിക്കാനും പരിശീലിക്കാനുമായി ആറാംതവണയാണ് അവര്‍ ഇവിടെയത്തെുന്നത്. സ്വിറ്റ്സര്‍ലന്‍ഡില്‍ സൈക്കോളജിക്കല്‍ കൗണ്‍സിലറും തെറപ്പിസ്റ്റുമാണ് ഹാരി.
കൗണ്‍സലിങ് വര്‍ക്ഷോപ്പുകളിലും തെറപ്പിയിലും മ്യൂസിക്, യോഗ, കവിതകള്‍, കളരി എന്നിവകൂടി ഉള്‍പ്പെടുത്തി വിപുലമാക്കുകയാണ് ഇവരുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story